'കടാക്ഷം'
കടാക്ഷം
'ഡോ. ചെറിയാൻ കുനിയന്തോടത്ത് സിഎംഐ
പേ​ജ് 504, വി​ല 350
ജനത ബുക് സ്റ്റാൾ തേവര, കൊച്ചി.

വ്യത്യസ്ത വിഷയങ്ങളെ പ്രമേയമാക്കി എഴുതിയിട്ടുള്ള മലയാളംഇംഗ്ലീഷ് കവിതകളുടെ സമാഹാരം. ആത്മീയതയും ഭൗതികതയും ഏകാന്തതയും സമകാലിക പ്രശ്നങ്ങളും വാർത്തകളുമൊക്കെ വിഷയമാക്കിയിരിക്കുന്നു.

ലളിതമായ ഭാഷ വായനക്കാരനെ ആകർഷിക്കും. ഇതിലെ ഓരോ കവിതയും വായനക്കാരനോട് നല്ലതു പങ്കുവയ്ക്കുന്നു. പ്രചോദനാത്മകമായ വരികൾ ജീവിതത്തെ പ്രകാശിപ്പിക്കുന്നതുതന്നെ. ഡോ. എം. ലീലാവതിയുടേതാണ് അവതാരിക.'