Home | Career Smart | Health | Business | Karshakan | Cinema | Sthreedhanam | tech@deepika | Auto Spot | Big Screen | Today's Story
എൽഡിസി പരിശീലനം: മുൻകാല ചോദ്യങ്ങൾ; ഒരു വിശകലനം
കേരളാ പബ്ലിക് സർവീസ് കമ്മീഷൻ സംസ്‌ഥാന സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ ലോവർ ഡിവിഷൻ ക്ലാർക്കുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. ഒബ്ജക്ടീവ് സമ്പ്രദായത്തിലുള്ള പരീക്ഷയാണ്. 100 ചോദ്യം, 100 മാർക്ക്, 75 മിനിട്ട് ദൈർഘ്യം. വിവിധ ജില്ലകളിലെ എൽഡിസി പരീക്ഷകൾക്ക് വ്യത്യസ്ത ചോദ്യങ്ങളുണ്ടാകും.

<ആ>സിലബസ്

സമകാലീന കാര്യങ്ങൾ, കേരള നവോത്ഥാനം ഉൾപ്പെടെയുള്ള പൊതുവിജ്‌ഞാനം, ഇംഗ്ലീഷ്, മലയാളം, മാനസികശേഷി പരിശീലനം ഉൾപ്പെടെയുള്ള ഗണിതം ഇവയാണ് സിലബസ്. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ഉദ്യോഗാർഥി സിലബസ് നന്നായി വായിച്ചു മനസിലാക്കുകയാണ് വേണ്ടത്. പ്രധാനമായും മുൻകാല ചോദ്യങ്ങൾ ശേഖരിച്ച് വായിച്ച് ഉത്തരമെഴുതി പരിശീലിക്കുന്നത് അത്യന്താപേക്ഷിതമാണ്.

<ആ>ഗണിതത്തിനു മുൻഗണന

മുൻകാലങ്ങളിലെ ചോദ്യപേപ്പറുകൾ പരിശോധിച്ചാൽ പിഎസ്സിയുടെ എൽഡിസി ചോദ്യങ്ങളിൽ മുൻഗണന ഗണിതശാസ്ത്രത്തിനാണെന്നു കാണാം. 2007 ലെ പരീക്ഷയിൽ എല്ലാ കേന്ദ്രങ്ങളിലും നടത്തിയ പരീക്ഷയിൽ ഗണിതശാസ്ത്രത്തിനായിരുന്നു മുൻഗണന. 2011ൽ നടത്തിയ പരീക്ഷയിൽ തിരുവനന്തപുരത്ത് മലയാളവും തൃശൂരിൽ പൊതുവിജ്‌ഞാനവും ബാക്കി എല്ലാ കേന്ദ്രങ്ങളിലും ഗണിതത്തിനുമായിരുന്നു മുൻതൂക്കം. 2012 ലെ പരീക്ഷയിൽ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ജില്ലകളിൽ പൊതുവിജ്‌ഞാനത്തിനും മറ്റുജില്ലകളിൽ ഗണിതത്തിനുമായിരുന്നു പ്രഥമ സ്‌ഥാനം. 2013 ൽ നടന്ന പരീക്ഷയിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിൽ നടത്തിയ പരീക്ഷയിൽ ഗണിതവും പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി കേന്ദ്രങ്ങളിൽ പൊതുവിജ്‌ഞാനവുമായിരുന്നു പ്രധാനം. 2014 ലെ പരീക്ഷയിൽ തൃശൂർ, കാസർഗോഡ് ജില്ലകളിൽ പൊതുവിജ്‌ഞാനത്തിനും കോഴിക്കോട് മലയാളത്തിനും പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ കേന്ദ്രങ്ങളിൽ ഗണിതത്തിനുമായിരുന്നു മുൻഗണന.

ഗണിതത്തിൽ വന്നിട്ടുള്ള ചോദ്യങ്ങൾ/വരാൻ സാധ്യതയുള്ള മേഖലകൾ ഏതെന്നു നോക്കാം. 1. സംഖ്യകൾ – നിസർഗം – അഖണ്ഡ – പൂർണ – ഇരട്ട – ഒറ്റ – അഭാജ്യ – ഭാജ്യ. 2. ലസാഗു – ഉസാഘ (ലഘുതമ സാധാരണ ഗണിതം – ഉത്തമസാധാരണ ഗണിതം). 3. വർഗം – വർഗമൂലം – ഘനം – ഘനമൂലം. 4. സംഖ്യാ വാചകങ്ങളുടെ ലഘൂകരണം. 5. ശതമാനം. 6. ലാഭം – നഷ്‌ടം. 7. പലിശ. 8. കരണികൾ.9. സർവസമവാക്യങ്ങൾ. 10. അംശബന്ധം. 11. ബീജഗണിതം. 12. സമയം – ദൂരം – വേഗം – ശ്രേണികൾ. 13. ത്രികോണസ്തൂപിക. 14. സ്റ്റാറ്റിസ്റ്റിക്സ് – മാധ്യം – മീഡിയൻ – മോഡ് – ബൈനറി സംഖ്യകൾ – റോമൻ സംഖ്യാ സമ്പ്രദായം –ഘനരൂപങ്ങൾ. 15. ക്യൂബ് – സമചതുര സ്തൂപിക– വൃത്ത സൂചിക – അർധഗോളം – ഗോളം – ചതുരം – വൃത്തം – ത്രികോണം തുടങ്ങിയവ.

അതുപോലെ മാനസികശേഷി പരിശോധനയിലെ സമാനബന്ധങ്ങൾ, വർഗീകരണം, ഒറ്റയാനെ കണ്ടെത്തൽ, ശ്രേണികൾ, രഹസ്യഭാഷ, രക്‌തബന്ധങ്ങൾ , വിഷമപ്രശ്നങ്ങൾ, ദിശാവബോധം, അക്ഷരമാല, സംഖ്യകൾ, സ്‌ഥാനം, ഗണിതചിഹ്നം ഉപയോഗിച്ചുള്ള പ്രശ്നങ്ങൾ, വാക്കുകളുടെ ക്രമമായ തെരഞ്ഞെടുപ്പ്, വിട്ടുപോയവ കണ്ടുപിടിക്കൽ, സമചതുരം സംബന്ധിച്ച പ്രശ്നങ്ങൾ, സംഖ്യാ ഗണിതം സംബന്ധിച്ച കണക്കുകൾ, ശരിയോ തെറ്റോ, പ്രായം സംബന്ധിച്ച കണക്കുകൾ തുടങ്ങിയ കാര്യങ്ങളിൽ നിന്നും ചോദ്യങ്ങൾ വന്നിട്ടുണ്ട്. അതുകൊണ്ട് ഈ മേഖലയിൽപ്പെടുന്ന അഭ്യാസങ്ങൾ നിരന്തരം ചെയ്തു പഠിക്കണം. എട്ടാം സ്റ്റാൻഡേർഡ് മുതൽ പത്തു വരെയുള്ള ഗണിത പാഠങ്ങൾ ഹൃദിസ്‌ഥമാക്കണം.

<ആ>പൊതുവിജ്‌ഞാനം

പൊതുവിജ്‌ഞാനത്തിൽ രാജ്യാന്തര ദേശീയ പ്രാദേശികമായ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ആദ്യമായി പ്രപഞ്ചോൽപ്പത്തിയെക്കുറിച്ചും നൂറ്റാണ്ടുകൾക്കു മുമ്പുണ്ടായ മഹാവിസ്ഫോടനത്തെ കുറിച്ചും സൗരയൂഥത്തെക്കുറിച്ചും ഗ്രഹങ്ങളെക്കുറിച്ചും ഉപഗ്രഹങ്ങളെക്കുറിച്ചും നക്ഷത്രങ്ങളെക്കുറിച്ചും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും പര്യവേഷണത്തെക്കുറിച്ചും നമ്മൾ അധിവസിക്കുന്ന ഭൂമിയെക്കുറിച്ചും ഭൂഖണ്ഡങ്ങളെക്കുറിച്ചും വൻകരകളെക്കുറിച്ചും ശിലകൾ, പർവതങ്ങൾ, ദ്വീപുകൾ, സമുദ്രങ്ങൾ, നദികൾ, തടാകങ്ങൾ, കടലിടുക്കുകൾ, ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന അന്തരീക്ഷത്തെ കുറിച്ചും മേഘങ്ങളെക്കുറിച്ചും ജലം, കാറ്റ്, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചും മനസിലാക്കണം.

ലോകരാജ്യങ്ങളെക്കുറിച്ചും ലോകത്ത് നിലനിൽക്കുന്ന ഐക്യരാഷ്ര്‌ട സംഘടനയെപോലുള്ള സ്‌ഥാപനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമ്മേളനത്തെക്കുറിച്ചുമൊക്കെ ആഴത്തിൽ വായിച്ചുപഠിക്കണം. രാജ്യങ്ങളും അവയുടെ പുതിയ നാമങ്ങളും, പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക വസതികളെക്കുറിച്ചും രാജ്യങ്ങളുടെ തലസ്‌ഥാനം, ദേശീയ മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, പുഷ്പങ്ങൾ, ഗാനങ്ങൾ, പതാകകൾ, വിമാനത്താവളങ്ങൾ, ലോകത്തിലെ അത്ഭുതങ്ങൾ, പ്രധാന യുദ്ധങ്ങൾ, രാജ്യാന്തര ദിനങ്ങൾ എന്നിവയെക്കുറിച്ചും വായിച്ചു മനസിലാക്കണം.

ഇന്ത്യയുടെ ഭൂമിശാസ്ത്രം, ചരിത്രം, പൈതൃകം, സാമ്പത്തികം, സുസ്‌ഥിരവികസനം, ഇന്ത്യയും അയൽരാജ്യങ്ങളും, ഇന്ത്യയെയും മറ്റു രാജ്യങ്ങളെയും വേർതിരിക്കുന്ന അതിർത്തി രേഖകളെക്കുറിച്ചും ദേശീയ പതാക, ചിഹ്നം, ഗാനം, ഗീതം, കലണ്ടർ, മൃഗം, പക്ഷി, ജലജീവി, പുഷ്പം, വൃക്ഷം, കായികവിനോദം, ബഹുമതികൾ, നദി, ഭാഷ, സമയം തുടങ്ങിയ അടിസ്‌ഥാന വസ്തുതകളെ പരീക്ഷാർഥി നന്നായി വായിച്ചിരിക്കണം. ലോക്സഭയും രാജ്യസഭയും ചേർന്ന ഇന്ത്യൻ പാർലമെന്റ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ തലവനായ രാഷ്ട്രപതി, ലോക്സഭാ അധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ, ഇതുവരെയുണ്ടായിട്ടുള്ള പ്രധാമന്ത്രിമാരും ഉപപ്രധാനമന്ത്രിമാരും കേന്ദ്രത്തിലും സംസ്‌ഥാനങ്ങളിലും അവതരിപ്പിക്കുന്ന ബജറ്റുകൾ, ഇന്ത്യൻ ഭരണഘടന, അതിന്റെ ചരിത്രം ഭരണഘടനയുടെ ഘടകങ്ങൾ, സവിശേഷതകൾ, മൗലിക ചുമതലകൾ, നിർദേശക തത്വങ്ങൾ, ഭേദഗതികൾ എന്നിവയെക്കൂടാതെ അറ്റോർണി ജനറൽ, അഡ്വക്കറ്റ് ജനറൽ, യൂണിയൻ സംസ്‌ഥാന പബ്ലിക് സർവീസ് കമ്മീഷനുകൾ, കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ, സുപ്രീംകോടതി, ഹൈക്കോടതികൾ അവയുടെ അധികാരങ്ങൾ, അവയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ കഴിഞ്ഞകാലങ്ങളിൽ ചോദിച്ചിട്ടുണ്ട്.

86–ാമത് ഭരണഘടനാ ഭേദഗതി അനുസരിച്ച് അടിസ്‌ഥാന വിദ്യാഭ്യാസം ഒരു മൗലിക അവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉണ്ടായിട്ടുള്ള നിരവധി വിദ്യാഭ്യാസ കമ്മീഷനുകൾ, സർവകലാശാലകൾ തുടങ്ങി വിദ്യാഭ്യാസരംഗത്തെ എല്ലാവിധ നൂതന പദ്ധതികളെയും കുറിച്ച് നന്നായി പഠിച്ചിരിക്കണം. ഇന്ത്യയിലെ തപാൽ സമ്പ്രദായം, ഗതാഗതം, വാർത്താവിനിമയം, ബാങ്കിംഗ്, ഇൻഷുറൻസ്, നീതി ആയോഗ്, പ്രധാനമന്ത്രിയുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷാപദ്ധതികൾ, ജിഎസ്ടി, ഗ്രാമവികസനം, പ്രതിരോധം, കര–വ്യോമനാവികസേന, ചന്ദ്രയാൻ, മംഗൾയാൻ, അർധസൈനിക വിഭാഗങ്ങൾ. ഇന്ത്യയിലെ 29 സംസ്‌ഥാനങ്ങളെയും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളെയും കുറിച്ചും നന്നായി പഠിച്ചിരിക്കണം.

ഇന്ത്യയിലെ ദേശീയദിനങ്ങൾ, പ്രധാനപ്പെട്ട സ്‌ഥാപനങ്ങൾ, അവ സ്‌ഥിതി ചെയ്യുന്ന പ്രദേശം, മറ്റു സമകാലീന കാര്യങ്ങൽ എന്നിവയും പഠന വിഷയമാക്കണം. സാധാരണ ചോദ്യങ്ങൾ കൂടുതലും ചോദിച്ചിട്ടുള്ളത് ഇന്ത്യയുടെ ചരിത്രത്തിൽ നിന്നുമാണ്. ഹാരപ്പൻ സംസ്കാരം മുതൽ നാണയരഹിത സമൂഹം വരെയുള്ള കാര്യങ്ങൾ നന്നായി മനസിലാക്കണം. ആര്യന്മാരും വൈദിക കാലവും ബുദ്ധമതം, ജൈനമതം പോലുള്ള മതങ്ങൾ, മൗര്യഗുപ്ത, വിജയനഗര സാമ്രാജ്യങ്ങൾ, കുഷാൻവംശം, സംഘകാലം ഡൽഹി ഭരിച്ച സുൽത്താന്മാരും മുഗളന്മാരും അവരുടെ ഭരണ ക്രമം, അവരുടെ കാലത്ത് ഇന്ത്യയിൽ ഉണ്ടായിട്ടുള്ള യുദ്ധങ്ങൾ, കലാ –വാസ്തുശില്പ രംഗത്തെ സംഭാവനകൾ, പിൽക്കാല മുഗളന്മാർ, യുറോപ്യന്മാരുടെ ആഗമനം, ആംഗ്ലോ ഫ്രഞ്ച് യുദ്ധങ്ങൾ, ഗവർണർ, ഗവർണർ ജനറൽമാർ, ഒന്നാം സ്വാതന്ത്ര്യസമരം, വൈസ്രോയിമാർ, ബ്രഹ്മസമാജം, ആര്യസമാജം, രാമകൃഷ്ണ മിഷൻ പോലുള്ള സാമൂഹ്യ, നവീകരണ പ്രസ്‌ഥാനങ്ങൾ, ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സമരമുറകൾ, ദേശീയ പ്രസ്‌ഥാനത്തിലെ പ്രധാന സംഭവങ്ങൾ, ഗാന്ധിജിയും കോൺഗ്രസും, ഗാന്ധിജിയെക്കുറിച്ചുള്ള പ്രസിദ്ധീകരണങ്ങൾ, യുഗപ്രഭാവനായ നെഹ്്റു, അദ്ദേഹത്തിന്റെ രാഷ്ര്‌ടീയവും ദേശീയവുമായ സംഭാവനകൾ, ശാസ്ത്രി, താഷ്ക്കെന്റ് ഉടമ്പടി, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് നടപടികൾ, ബംഗ്ലാദേശിന്റെ ജനനം, കോൺഗ്രസും ഇതര പാർട്ടികളും, യുപിഎ – എൻഡിഎ തുടങ്ങിയ കൂട്ടുകക്ഷി പ്രസ്‌ഥാനം തുടങ്ങിയ കാര്യങ്ങൾ നന്നായി പഠിക്കണം.

<ആ>കേരളം പ്രത്യേക പരിഗണന

കേരള സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയിലും കൂടുതൽ ചോദ്യങ്ങൾ സാധാരണയായി വരാറുള്ളത് സാക്ഷരതയിൽ ഒന്നാം സ്‌ഥാനത്തു നിൽക്കുന്ന കേരളത്തിൽനിന്നുമാണ്. കേരളത്തിലെ അടിസ്‌ഥാന വസ്തുതകളെ കുറിച്ചും ഔദ്യോഗിക ചിഹ്നങ്ങളായ പുഷ്പം, വൃക്ഷം, പക്ഷി, മൃഗം, മത്സ്യം, ഭൂമിശാസ്ത്രം, നദികൾ, കായലുകൾ, വനങ്ങൾ, വന്യജീവി – പക്ഷി സങ്കേതകങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, കാലാവസ്‌ഥ, കാലാവസ്‌ഥാ വ്യതിയാനം, ജനസംഖ്യ എന്നീ കാര്യങ്ങൾ കൂടാതെ 1957 മുതൽ 2016 വരെയുള്ള സംസ്‌ഥാന ഭരണം, നിയമനിർമാണ സഭ, സ്പീക്കർ, മുഖ്യമന്ത്രിമാർ, ആരോഗ്യം, സാമ്പത്തികം, വ്യവസായം, വൈദ്യുതി, വിനോദസഞ്ചാരം, വിദ്യാഭ്യാസം, ഗതാഗതം, പോലീസ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം, കേരളത്തിലെ സർവകലാശാലകൾ കൂടാതെ കേരള ചരിത്രവും പഠനവിഷയമാക്കണം.

തിരുവിതാംകൂറിലെ ഭരണകർത്താക്കൾ, അദ്വൈതസിദ്ധാന്തം, യുദ്ധങ്ങൾ, പോരാട്ടങ്ങൾ, പ്രക്ഷോഭങ്ങൾ, നവോത്ഥാന പ്രസ്‌ഥാനം, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ, മന്നത്ത് പദ്മനാഭൻ, വാഗ്ഭടാനന്ദൻ, ബ്രഹ്്മാനന്ദശിവയോഗി, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, വക്കം മൗലവി, പൊയ്കയിൽ കുമാരഗുരുദേവൻ, വൈകുണ്ഠസ്വാമികൾ, പണ്ഡിറ്റ് കറുപ്പൻ, ചാവറയച്ചൻ തുടങ്ങിയ നവോത്ഥാന നായകർ, അവരുടെ ചരിത്രം, സംഭാവനകൾ, കേരളത്തിലെ പരിസ്‌ഥിതി, ഗാഡ്്ഗിൽ റിപ്പോർട്ട്, കസ്തൂരിരംഗൻ റിപ്പോർട്ട് തുടങ്ങിയ കാര്യങ്ങളെയുംക്കുറിച്ചുള്ള പഠനം പരീക്ഷയ്ക്ക് അനിവാര്യമാണ്.

കൂടാതെ ഇന്ത്യയിലെയും കേരളത്തിലെയും നൃത്തരൂപങ്ങൾ, സംഗീതം, ചിത്രകല, സിനിമ, രാജ്യ – രാജ്യാന്തര സിനിമാ ഫെസ്റ്റിവലുകൾ, നൊബേൽ സമ്മാനം, ഓസ്കർ, ഗ്രാമി, മാഗ്സെസെ, മാൻ ബുക്കർ, സൗന്ദര്യമത്സരങ്ങൾ, ഭാരതരത്ന, പദ്മവിഭൂഷൺ, പദ്മഭൂഷൺ, പദ്മശ്രീ തുടങ്ങിയ സിവിലിയൻ പുരസ്കാരങ്ങൾ, സൈനിക ബഹുമതികൾ, ജ്‌ഞാനപീഠനം, സരസ്വതിസമ്മാൻ, വ്യാസ സമ്മാൻ, ഭട്നഗർ പ്രൈസ്, കായികരംഗത്തെ ദ്രോണാചാര്യ–ധ്യാൻചന്ദ് പോലുള്ള അവാർഡുകൾ, കേന്ദ്ര സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ തുടങ്ങിയ കാര്യങ്ങൾ പൊതുവിജ്‌ഞാനത്തിൽ ഒഴിവാക്കാൻ പറ്റാത്ത മേഖലകളാണ്. ഇന്ത്യക്കാർ ആരംഭിച്ച ദിനപത്രങ്ങളും മാസികകളും ദേശീയ പ്രസ്‌ഥാനത്തിന് പ്രചോദനം നൽകിയ മാധ്യമങ്ങൾ, സ്വാതന്ത്ര്യാനന്തര ദിനപത്രങ്ങളും മാധ്യമ ഏജൻസികളും ടിവി ചാനലുകൾ, റേഡിയോ തുടങ്ങി വാർത്താ മാധ്യമങ്ങളെക്കുറിച്ചുള്ള അറിവും അനിവാര്യമാണ്.

<ആ>മലയാളം

ചോദ്യാവലിയിൽ പത്ത് മാർക്ക് മലയാളത്തിനുള്ളതാണ്. മലയാള ഭാഷ, സാഹിത്യം, ഭാഷയിലെ നാമം, ക്രിയ, ഭേദകം, കർത്താവ്, കർമം, വചനം, വിഭക്‌തി, സന്ധി ശരിയായ രൂപം തെരഞ്ഞെടുക്കൽ, രൂപം വാചകം, പ്രയോഗം, വാക്യശുദ്ധിവരുത്തൽ, തെറ്റായ വാക്യം കണ്ടുപിടിക്കൽ ഒഴിവാക്കേണ്ട പദം, ശൈലി, വേറിട്ട ചോദ്യങ്ങൾ, ഇംഗ്ലീഷ് ഭാഷാ തർജിമ തുടങ്ങിയ ഭാഗങ്ങളിൽ നിന്നാണ് സാധാരണ ചോദ്യങ്ങൾ വരാറുള്ളത്. കൂടാതെ മലയാളത്തിലെ കൃതികളും രചയിതാക്കളും കവികളും കൃതികളും തുള്ളൽ, കൂത്ത്, കൂടിയാട്ടം, തുടങ്ങിയ കലാരൂപങ്ങൾ, നോവൽ, കഥ, സാഹിത്യകാരന്മാരുടെയും അവരുടെ രചനകളും, നാനാർഥം, ആത്മകഥ, യാത്രാവിവരണം, വിമർശനം, അർഥവ്യത്യാസം, പഠനം, അവാർഡുകൾ, മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി, മലയാളം സർവകലാശാല തുടങ്ങിയ കാര്യങ്ങളും ഒഴിവാക്കാനുള്ള മേഖലകളല്ല.

<ആ>ഇംഗ്ലീഷ്

20 ചോദ്യങ്ങളാണ് ഇംഗ്ലീഷ് ഭാഷയിൽ നിന്നും ചോദിക്കുന്നത്. ശരിയായ വാക്ക് കണ്ടുപിടിക്കുക, ശരിയായ ഗതി, ശരിയായ അർഥം പറയുക, പകരം വാക്കുപയോഗിക്കുക, പൂരിപ്പിക്കുക, തെറ്റായ അർഥം നൽകിയിട്ടുള്ള വാക്കുകൾ കണ്ടുപിടിക്കുക, ഒരു വാചകത്തിലെ തെറ്റായ ഭാഗം കണ്ടുപിടിക്കുക, അർഥത്തിന് സാമീപ്യമുള്ള വാക്കുകൾ കണ്ടുപിടിച്ചെഴുതുക, തുടങ്ങിയ കാര്യങ്ങളാണ് സാധാരണയായി ചോദിച്ചുവരുന്നത്. അതായത് ഇംഗ്ലീഷിലെ നാമം, സർവ്വനാമം, നാമവിശേഷണം, ക്രിയ, ക്രിയാവിശേഷണം, ഗതി, ഘടകം തുടങ്ങിയ ഭൂതം, വർത്തമാനം, ഭാവികാലം തുടങ്ങിയ കാര്യങ്ങൾ നന്നായി പഠിക്കണം. സ്പെല്ലിംഗ് പരിശോധന, ഒറ്റവാക്കിൽ പറയൽ, അത്തരം കാര്യങ്ങളെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക.

എല്ലാത്തിലുമുപരിയായി ഇന്ത്യൻ സംസ്‌ഥാനങ്ങൾ അവയുടെ തലസ്‌ഥാനങ്ങ,ൾ ദേശീയവും വിദേശീയവുമായ സസ്യങ്ങൾ പ്രധാനപ്പെട്ട യാത്രാവിവരണങ്ങൾ, കായികതാരങ്ങൾ രചിച്ചിട്ടുള്ള കൃതികൾ, ഇന്ത്യയിലെ ചുരങ്ങൾ, യഥാർഥ നാമങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും ജീവശാസ്ത്രശാഖകൾ, അന്വേഷണ കമ്മീഷനുകൾ, പ്രധാന വാർത്താ ഏജൻസികൾ, രാജ്യത്തെ നാണയങ്ങൾ, വിറ്റാമിനുകൾ, പ്രധാനമന്ത്രിമാരുടെ സമാധി സ്‌ഥലങ്ങൾ, എഴുത്തുകാരും തൂലികാനാമങ്ങളും, ക്രിക്കറ്റ് മത്സരങ്ങൾ, മൈതാനങ്ങൾ, ഫുട്ബോൾ കപ്പുകൾ, ഇന്ത്യൻ പട്ടണങ്ങൾ, സ്മാർട്ട് നഗരങ്ങൾ, കായികതാരങ്ങളും അവരുടെ കായികമേഖലകളും, കേന്ദ്ര സംസ്‌ഥാന വിവരാവകാശ കമ്മീഷനുകൾ, മനുഷ്യാവകാശ കമ്മീഷനുകൾ, പിതാക്കന്മാർ, ഗാന്ധിമാർ, സൗന്ദര്യമത്സരങ്ങൾ, അഗ്നിപർവതങ്ങൾ, ചുഴലിക്കാറ്റുകൾ തുടങ്ങിയ പൊതുവായ കാര്യങ്ങളെക്കുറിച്ച് ഒരു ഏകദേശ അറിവ് നേടിയിരിക്കണം. വിശാലമായ ഒരു സിലബസ് ആണ് പബ്ലിക് സർവീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലാർക്ക് പരീക്ഷയ്ക്ക് നൽകിയിട്ടുള്ളത്.

<ആ>എങ്ങനെ അപേക്ഷിക്കാം

<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംംം.സലൃമഹമുരെ.ഴീ്.ശി എന്ന വെബ്സൈറ്റിലൂടെ വേണം അപേക്ഷ സമർപ്പിക്കാൻ. പിഎസ്സിയിൽ ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളവർക്ക് അപേക്ഷിക്കാം. യൂസർ ഐഡിയും പാസ്വേർഡും അപേക്ഷകനുണ്ടായിരിക്കണം. അതിലൂടെ വേണം അപേക്ഷിക്കാൻ പ്രത്യേകം അപേക്ഷാഫീസില്ല. അവസാന തീയതി ഈ മാസം 28.

<ആ>പ്രഫ. ബി. ചന്ദ്രചൂഡൻ നായർ
(ഡയറക്ടർ, സെന്റർ ഫോർ കരിയർ
ഡെവലപ്മെന്റ് സ്റ്റഡീസ്, തിരുവനന്തപുരം)
Other Topics
പ്ലാന്റേഷന്‍ മാനേജ്‌മെന്റ് പഠിക്കാം
പ്ലാന്‍റേഷ​ൻ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​നേ​ജ്മെ​ന്‍റി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രെ വാ​ർ​ത്തെ​ടു​ക്കു​ന്ന​തി​നാ​യി നൂ​ത​ന കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന
കേരള സർവകലാശാലയിൽ 105 അധ്യാപകർ
കേ​​​​ര​​​​ള യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി വി​​​​വി​​​​ധ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് പ്ര​​​​ഫ​​​​സ​​​​ർ, അ​​​​സോ​​​​സി​​​​യേ​​​​റ്റ് പ്ര
കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ക​ര​സേ​ന​യി​ൽ ഡോ​ക്ട​ർ
മെ​​​​ഡി​​​​ക്ക​​​​ൽ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ
നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള
ഡി​​​ആ​​​ർ​​​ഡി​​​ഒ​​​യി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ്
ഡി​​​ഫ​​​ൻ​​​സ് റി​​​സേ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നി​​​ൽ സ​​​യ​​​ന്‍റി​​​സ്റ്റ് ബി, ​​​സ​​​യ​​​ന്‍റി​​
നിയമത്തിന്റെ വഴിയേ നീങ്ങാം
നി​യ​മം അ​തി​ന്‍റെ വ​ഴി​ക്കു പോ​കു​ന്പോ​ൾ ക​ഴി​വും ആ​ത്മവി​ശ്വാ​സ​വു​മു​ള്ള​വ​ർ​ക്കു നി​യ​മ​ത്തി​ന്‍റെ വ​ഴി​യെ ന​ട​ന്ന് ഔ​ന്ന​ത്യ​ങ്ങ​ൾ കീ​ഴ​ട​ക്കാം
സ്റ്റൈപന്‍ഡോടെ നഴ്‌സിംഗ് പഠനവും സൈന്യത്തില്‍ ജോലിയും
സ്റ്റൈ​പ​ൻ​ഡോ​ടെ ന​ഴ്സിം​ഗ് പ​ഠ​ന​വും തു​ട​ർ​ന്നു സാ​യു​ധ സേ​ന​യി​ൽ ജോ​ലി​യും നേ​ടാ​ൻ അ​വ​സ​രം. ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സി​നു കീ​ഴി​ലു
33 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം
കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 33 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​
പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 88 ഒ​​​​​ഴി​​​​​വുകൾ
പ​​​​​വ​​​​​ർ​​​​​ഗ്രി​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ഒാ​​​​​ഫ് ഇ​​​​​ന്ത്യ ലി​​​​​മി​​​​​റ്റ​​​​​ഡി​​​​​ൽ ഡെ​​​​​പ്യൂ​​​​​ട്ടി മാ​​​​​നേ​​
നെ​യ്‌വേലി ലി​ഗ്നൈ​റ്റി​ൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നി​യ​ർ
ത​മി​ഴ്നാ​ട്ടി​ലെ ക​ട​ലൂ​ർ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ​സ്ഥാ​പ​ന​മാ​യ നെ​യ്‌വേലി ലി​ഗ്നൈ​റ്റ് കോ​ർ​പ​റേ​ഷ​നി​ലേ​ക്ക് ഗ്
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43
ഈ കടലും കടന്ന്
ക​ട​ലും ക​ട​ൽ​യാ​ത്ര​ക​ളും സ്വ​പ്നം കാ​ണു​ന്ന കൗ​മാ​ര​ക്കാ​ർ​ക്ക് അ​ത് സാ​ക്ഷാ​ത്ക​രി​ക്കാ​ൻ പ​റ്റി​യ അ​വ​സ​ര​മാ​ണ് മ​റീ​ൻ എ​ൻ​ജി​നി​യ​റിം​ഗ്. അ​തി​ന
ആശയമുണ്ടെങ്കില്‍ ആവേശമാകാം
റോ​ബ​ട്ടി​ക് രം​ഗ​ത്ത് അ​ടി​പൊ​ളി ആ​ശ​യ​മു​ണ്ടെ​ങ്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നും കൈ​നി​റയെ സ​മ്മാ​നം നേ​ടാ​നും അ​വ​സ​രം. ഡി​ഫ​ൻ​സ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഡ
അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ
ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​ർ റി​സ​ർ​ച്ചി​നു കീ​ഴി​ൽ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി ഓ​ഫ് അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ റി​സ​ർ​ച്ച് മ
നാവികസേനയില്‍ സെയിലർ
ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ല്‍ പ്ല​​​സ്ടു​​​ക്കാ​​​ര്‍ക്ക് സെ​​​യി​​​ല​​​റാ​​​വാം. സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി റി​​​ക്രൂ​​
നാഷണൽ ഫെർട്ടിലെെസേഴ്സിൽ 65 ഒഴിവുകൾ
നാ​​​​​​ഷ​​​​​​ണ​​​​​​ൽ ഫെ​​​​​​ർ​​​​​​ട്ടി​​​​​​ലെെ​​​​​​സേ​​​​​​ഴ്സ് ലി​​​​​​മി​​​​​​റ്റ​​​​​​ഡ് വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ള
ഭു​വ​നേ​ശ്വ​ര്‍ എ​യിം​സിൽ ഒഴിവുകൾ
ഭു​​​​വ​​​​നേശ്വ​​​​റി​​​​ലെ ഓ​​​​ള്‍ ഇ​​​​ന്ത്യ ഇ​​​​ന്‍​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് മെ​​​​ഡി​​​​ക്ക​​​​ല്‍ സ​​​​യ​​​​ന്‍​സ​​​​സി​​​​ല്‍ ന​​​​ഴ്
കാ​​​​യി​​​​ക താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ അ​​​​വ​​​​സ​​​​രം
കെ​​​​എ​​​​സ്ഇ​​​​ബി​​​​യി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് കാ​​​​യി​​​​ക​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​
ആശയങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍
ആ​ശ​യ​ങ്ങ​ൾ ധാ​രാ​ള​മു​ണ്ട്. പ​ക്ഷേ അ​വ ഉ​ല്പ​ന്ന​ങ്ങ​ളെ​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ലേ​യ്ക്ക് മാ​റി​യാ​ലേ ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ കൊ​ണ
നവയുഗ സൃഷ്ടിക്കായി
രാ​ജ്യ​ത്തെ വി​ദ്യാ​ഭ്യാ​സ, വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു പ​രി​ച​യ സ​ന്പ​ന്ന​രാ​യ യു​വ​നി​ര​യെ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തേ
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലേ​​​​​ക്കു കം​​​​​ബൈ​​​​​ൻ​​​​​ഡ് ഹ​​​​​യ​​​​​ർ​​​​​ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി പ​​​​​രീ​​​​​ക്ഷ - 2017
കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ വി​​​​​വി​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക്
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ
ഇ​​​​​ന്ത്യ​​​​​യു​​​​​ടെ അ​​​​​ന്ത​​​​​ർ​​​​​ദേ​​​​​ശീ​​​​​യ ബാ​​​​​ങ്കാ​​​​​യ ബാ​​​​​ങ്ക് ഓ​​​​​ഫ് ബ​​​​​റോ​​​​​ഡ​​​​​യി​​​​​ൽ വി​​​​​വി​​​​​ധ ത​​​
നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി
മി​​​നി ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള നാ​​​ഷ​​​ണ​​​ൽ ഫെ​​​ർ​​​ട്ടി​​​ലൈ​​​സ​​​ർ ലി​​​മി​​​റ്റ​​​ഡി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി ത​​​സ്തി​
വിപണനവും ഒരു കല
ഫാ​ഷ​ൻ രൂ​പ​ക​ൽ​പ്പ​ന​യും അ​വ​ത​ര​ണ​വും മാ​ത്ര​മ​ല്ല വി​പ​ണ​ന​വും പു​തു​ത​ല​മു​റ​യ്ക്കു മു​ന്നി​ൽ അ​വ​സ​ര​ങ്ങ​ളു​ടെ അ​ക്ഷ​യ​ ഖ​നി​യാ​ണ് തു​റ​ന്നു ത​രു
ബിരുദ വിദ്യാര്‍ഥികള്‍ക്ക് 1000 സ്‌കോളര്‍ഷിപ്പുകള്‍
കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ് ആ​ർ​ട്സ് & സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലും വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന വി​ഭാ​ഗ​ങ്ങ​ളി​ലും ഐ​എ​ച്ച്ആ​ർ​ഡി അ​പ്ലൈ​ഡ് സ
സിഡിഎസ് പരീക്ഷാ വിജ്ഞാപനം: 414 ഒഴിവുകൾ
ഇ​​​ന്ത്യ​​​ൻ മി​​​ലി​​​ട്ട​​​റി അ​​​ക്കാ​​​ഡ​​​മി, ഇ​​​ന്ത്യ​​​ൻ നേ​​​വ​​​ൽ അ​​​ക്കാ​​​ഡ​​​മി, എ​​​യ​​​ർ ഫോ​​​ഴ്സ് അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​
ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ൽ 1193 ഡാ​​​​​​ക് സേ​​​​​​വ​​​​​​ക്
ത​​​​​​പാ​​​​​​ൽ വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ കേ​​​​​​ര​​​​​​ളാ സ​​​​​​ർ​​​​​​ക്കി​​​​​​ളി​​​​​​ൽ ഡാ​​​​​​ക് സേ​​​​​​വ​​​​​​ക് ത​​​​​​സ്തി​​​​​​ക​​​
ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യി​​​​​​ൽ 146 അ​​​​​​പ്ര​​​​​​ന്‍റി​​​​​​സ്
ഡി​​​​​​ആ​​​​​​ർ​​​​​​ഡി​​​​​​ഒ​​​​​​യ്ക്ക് കീ​​​​​​ഴി​​​​​​ൽ ചെ​​​​​​ന്നൈ​​​​​​യി​​​​​​ലു​​​​​​ള്ള കോം​​​​​​ബാ​​​​​​റ്റ് വെ​​​​​​ഹി​​​​​​ക്കി​​​​​​ൾ
കരവിരുതിന്റെ ശാസ്ത്രം
കാ​ഴ്ച​യു​ടെ വി​സ്മ​യം സൃ​ഷ്ടി​ക്കു​ന്ന​ത് ഒ​രു ക​ച്ച​വ​ട ത​ന്ത്ര​മാ​ണെ​ങ്കി​ലും അ​തു​ കൊ​ണ്ടു മാ​ത്രം കാ​ര്യ​മി​ല്ല. ഉ​ത്പ​ന്ന​ത്തി​ന്‍റെ​യും സേ​വ
മിടുക്കര്‍ക്ക് ബിടെക് ഓണേഴ്‌സ്
പ​ഠ​ന മി​ക​വ് പു​ല​ർ​ത്തു​ന്ന എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ലി​താ ബി​ടെ​ക്കി​നൊ​പ്പം ഓ​ണേ​ഴ്സ് ബി​രു​ദം​കൂ​ടി സ്വ​ന്ത​മാ​ക്
നോ​​​​ര്‍ത്ത് വെ​​​​സ്റ്റേ​​​​ൺ റെ​​​​യി​​​​ല്‍വേ​​​​യി​​​​ല്‍ അ​​​​പ്ര​​​​ന്‍റീ​​​​സ്
നോ​​​​ര്‍ത്ത് വെ​​​​സ്‌​​​​റ്റേ​​​​ണ്‍ റെ​​​​യി​​​​ല്‍വേ​​​​യു​​​​ടെ വി​​​​വി​​​​ധ ക്ല​​​​സ്റ്റ​​​​റു​​​​ക​​​​ള്‍ക്ക് കീ​​​​ഴി​​​​ലേ​​​​ക്ക് അ​​​​പ്രി
നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സിൽ അ​​​​വ​​​​സ​​​​രം
കോ​​​​ൾ ഇ​​​​ന്ത്യ ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ നോ​​​​ർ​​​​ത്തേ​​​​ണ്‍ കോ​​​​ൾ ഫീ​​​​ൽ​​​​ഡ്സി​​​​ൽ
അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​റി​​​​​​​​യി​​​​​​​​ൽ ടെ​​​​​​​​ക്നി​​​​​​​​ക്ക​​​​​​​​ൽ സ്റ്റാ​​​​​​​​ഫ്
നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ അ​​​​​​​​റ്റ്മോ​​​​​​​​സ്ഫെ​​​​​​​​റി​​​​​​​​ക് റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ല​​​​​​​​ബോ​​​​​​​​റ​​​​​​​​ട്ട​​​​​​​​
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ൽ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ
ഐ​​​​​സി​​​​​ഐ​​​​​സി​​​​​ഐ ബാ​​​​​ങ്കി​​​​​ന്‍റെ പ്രൊ​​​​​ബേ​​​​​ഷ​​​​​ണ​​​​​റി ഓ​​​​​ഫീ​​​​​സ​​​​​ർ ട്രെ​​​​​യി​​​​​നിം​​​​​ഗ് പ്രോ​​​​​ഗ്രാം 42, 43
ഫാഷന്‍ ടെക്‌നോളജി: സ്റ്റൈലന്‍ കരിയര്‍
ന്യൂജെ​ൻ ത​രം​ഗ​ത്തി​ൽ യു​വമ​ന​സു​ക​ളി​ൽ പ​ട​ർ​ന്നു ക​യ​റു​ന്ന ക​രി​യ​ർ ഓ​പ്ഷ​നാ​ണ് ഫാ​ഷ​ൻ. വ്യ​ക്തി​ത്വം വി​ളി​ച്ചോ​തു​ന്ന ക​ല​യാ​യതു​കൊ​ണ്ടുത​ന്നെ സ
Artificial intelligence: ഭാവിയുടെ വാഗ്ദാനം
ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജൻസി​ന്(എ​എെ) വേ​ണ്ടി മാ​ത്ര​മാ​യി യു​എ​ഇ ഒ​രു മ​ന്ത്രി​യെ നി​യോ​ഗി​ച്ച​ത് വ​ലി​യ വാ​ർ​ത്താ പ്രാ​ധാ​ന്യം നേ​ടി​യ​ത് അ​റ​ബ
ക​​​ര​​​സേ​​​ന​​​യി​​​ൽ ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സ്
ക​​​​ര​​​​സേ​​​​ന​​​​യു​​​​ടെ 127-ാമ​​​​തു ടെ​​​​ക്നി​​​​ക്ക​​​​ൽ ഗ്രാ​​​​ജ്വേ​​​​റ്റ് കോ​​​​ഴ്സി​​​​ലേ​​​​ക്ക് ഇ​​​​പ്പോ​​​​ൾ അ​​​​പേ​​​​ക്ഷി​​​​ക്
വ്യോ​​​മ​​​സേ​​​ന​​​യി​​​ൽ ഏ​​​ഴ് ഗ്രൂ​​​പ്പ് സി ഒഴിവുകൾ
വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ സ​​​തേ​​​ൺ ക​​​മാ​​​ൻ​​​ഡി​​​ന് കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ​​​ഫാ​​​യി​​​വാ​​​ല, മ
മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി​​​യി​​​ൽ അ​​​വ​​​സ​​​രം
മി​​​നി​​​ര​​​ത്ന പ​​​ദ​​​വി​​​യു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ മാം​​​ഗ​​​ളൂ​​​ർ റി​​​ഫൈ​​​ന​​​റി ആ​​​ൻ​​​ഡ് പെ​​​ട്രോ​​​ക
യു​​​പി​​​എ​​​സ്‌​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു
യൂ​​​ണി​​​യ​​​ൻ പ​​​ബ്ളി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ വി​​​വി​​​ധ ത​​​സ്തി​​​ക​​​ക​​​ളി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്
വഴിതുറക്കുന്ന നവമാധ്യങ്ങള്‍
ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ് വ​ള​രു​ന്ന​തോ​ടൊ​പ്പം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ ദൗ​ര്‍​ല​ഭ്യം ഈ ​മേ​ഖ​ല​യി​ല്‍ ഒ​രു വ​ലി​യ വി​ട​വാ​യി നി​ല​നി​ല്‍​ക്ക
അശോകാ യൂണിവേഴ്‌സിറ്റിയില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകള്‍
ആ​കാ​ശം അ​തി​രിടു​ന്ന ആ​വേ​ശ​മു​ള്ള യു​വ​ത​ല​മു​റ​യ്ക്ക് ചി​റ​കു​ക​ൾ ന​ൽ​കാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന ബി​രു​ദ കോ​ഴ്സു​ക​ളു​മാ​യി അ​ശോ​കാ യൂ​ണി​വേ​ഴ്സി​റ്റി
ന്യൂനപക്ഷങ്ങള്‍ക്കു മുണ്ടശേരി സ്‌കോളര്‍ഷിപ്പ്
സ​ര്‍​ക്കാ​ര്‍/​സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ബി​രു​ദ ബി​രു​ദാ​ന​ന്ത​ര, ബി​രുദ ത​ല​ത്തി​ല്‍ പ​ഠി​ച്ച് ഉ​ന്ന​ത വി​ജ​യം നേ​ടി​യ ന്യൂ​ന​പ​
ജൂണിയർ എൻജിനിയേഴ്സ് പരീക്ഷ - 2018
ജൂ​​​​ണി​​​​യ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യേ​​​​ഴ്‌​​​​സ് (സി​​​​വി​​​​ല്‍, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ല്‍, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ല്‍, ക്വാ​​​
ആർബിഐയിൽ അസിസ്റ്റന്‍റ്
റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വി​​​​വി​​​​ധ ഒാ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ൽ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ത​​​​സ്തി​​​​ക​​​​യി​​​​ലെ ഒ​​
വിദൂര പഠനത്തിന് ഇഗ്‌നോ
തൊ​ഴി​ലി​നൊ​പ്പം ബി​രു​ദ​വും ബി​രു​ദാ​ന​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ ഇ​ന്ദി​രാ ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യൂ​ണി​വ
സ്‌കോളര്‍ഷിപ്പുകള്‍
ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്

സി​ബി​എ​സ്ഇ ന​ൽ​കു​ന്ന ഒ​റ്റ​പ്പെ​ണ്‍​കു​ട്ടി സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം. സി​ബി​എ​സ്ഇ പ​ത്താം ക്ലാ​
ഫു​​​​​ഡ് കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​നി​​​​​ൽ 497 വാ​​​​​ച്ച്മാ​​​​​ൻ ഒഴിവുകൾ
എ​​​​​ട്ടാം ക്ലാ​​​​​സ് യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​വ​​​​​സ​​​​​രം. ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ ഉ​​​​​ത്ത​​​​​ർ​​​​​പ്ര
ക​​​​​സ്റ്റം​​​​​സി​​​​​ൽ 13 ഗ്രീ​​​​​സ​​​​​ർ
ഗു​​​​​ജ​​​റാ​​​ത്ത് സോ​​​​​ണി​​​​​ലെ ക​​​​​സ്റ്റം​​​​​സ് മ​​​​​റൈ​​​​​ൻ വിം​​​​​ഗി​​​​​ലേ​​​​​ക്ക് ഗ്രൂ​​​​​പ്പ് സി ​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​
കരിയര്‍ സ്മാർ‌ട്ടിന്‍റെ ഉള്ളടക്കത്തെപ്പറ്റി വായനക്കാര്‍ക്കും പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെപ്പറയുന്ന ഇ-മെയില്‍ വിലാസത്തില്‍ ഞങ്ങളെ അറിയിക്കുക
careersmart@deepika.com
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.