രുചിയൂറും കരിയറിന്
പ്ലസ്ടു കഴിഞ്ഞാൽ ഹോട്ടൽ മാനേജ്മെന്‍റ് അഥവാ ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ പോലുള്ള മേഖലകളും ആകർഷകമായിത്തുടങ്ങി. ചുറുചുറുക്കും ഉൗർജ്വസ്വലതയും ഏതിനേയും പോസിറ്റീവ് ആയി കാണാൻ കഴിയുകയും ചെയ്താൽ ഹോട്ടൽ മാനേജ്മെന്‍റ് രംഗത്തു ശോഭിക്കാൻ കഴിയും. കൂടാതെ ഇംഗ്ലീഷ് അനായാസമായി കൈകാര്യം ചെയ്യാനും ഫ്രഞ്ചുപോലുള്ള ഒരു ഭാഷ കൂടി സ്വായത്തമാക്കുകയും ചെയ്താൽ ആകാശം പോലും അതിരിടാത്ത ഒരു കരിയർ സ്വപ്നം കാണാം.

കേന്ദ്ര സർക്കാർ ടൂറിസം മന്ത്രാലയത്തിന്‍റെ കീഴിൽ നോയിഡയിലുള്ള നാഷണൽ കൗണ്‍സിൽ ഫോർ ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയാ (എൻസിഎച്ച്എംസിടി)ണ് ഈ രംഗത്തെ പ്രവർത്തനങ്ങൾക്കു പ്രധാനമായും ചുക്കാൻ പിടിക്കുന്നത്. എൻസിഎച്ച്എംസിടിയുടെ കീഴിൽ രാജ്യത്ത് 21 ഇൻസ്റ്റിറ്റ്യൂട്ടുകൾ കേന്ദ്ര ഗവണ്‍മെന്‍റ് നേരിട്ടു നടത്തുന്നു. കോവളത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ഇതിൽ പ്രമുഖമാണ്. കൂടാതെ സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് 16 കോളജുകളും, തികച്ചും സ്വകാര്യ മേഖലയിൽ 14 കോളജുകളും എൻസിഎച്ച്എംസിടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.

ബിഎസ്സി (ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ) ത്രിവത്സര ബിരുദ കോഴ്സാണ് എൻസിഎച്ച്എംസിടിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പ്രധാനമായും നടത്തുന്നത്. കൂടാതെ എഐസിടിഇയുടെ അംഗീകാരത്തോടെ ചതുർവത്സര ബിഎച്ച്എം കോഴ്സുകൾ കേരളാ, കാലിക്കട്ട്, എംജി യൂണിവേഴ്സിറ്റികൾ നടത്തുന്നുണ്ട്.

സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിൽ കേരളത്തിൽ കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരു ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിക്കഴിഞ്ഞു (സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോൽ മാനേജ്മെൻറ് എസ്ഐഎച്ച്എം). കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ നിരവധി കോളജുകളിൽ ബിഎസ്സി ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിംഗ് സയൻസ്, ബിഎച്ച്എം കോഴ്സുകൾ നടത്തുന്നു. ഇവയിൽ ആലപ്പുഴ ജില്ലയിൽ മൂന്ന് കോളജുകളുണ്ട്. ലൂർദ് മാതാ ഇൻസ്റ്റിറ്റ്യൂട്ട് കുറ്റിച്ചൽ, തിരുവനന്തപുരം, എസ്എൻജിഎം ഇൻസ്റ്റിറ്റ്യൂട്ട് തുറവൂർ, ആലപ്പുഴ, സ്നേഹാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് നോർത്ത് കരുവാറ്റ, ആലപ്പുഴ, നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ചേർത്തല, എസ്എൻ കോളജ് വർക്കല (ബികോം ഹോട്ടൽ മാനേജ്മെൻറ് യുജിസി സ്പെഷൽ പ്രോഗ്രാം), അമൽ കോളജ് ഓഫ് മാനേജ്മെൻറ് നിലന്പൂർ, മലപ്പുറം, ഓറിയൻറൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറ് ലക്കിടി, വയനാട്, സെൻറ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറ് കോട്ടയം.

ദക്ഷിണേന്ത്യയിലെ മറ്റു പ്രധാന ഇൻസ്റ്റിറ്റ്യൂട്ടുകൾ: ഐഎച്ച്എം ബംഗളൂരു, ഐഎച്ച്എം ചെന്നൈ, ഐഎച്ച്എം ഹൈദരാബാദ്, ഐഎച്ച്എം കോവളം , എസ്ഐഎച്ച്എം കോഴിക്കോട് , ഓറിയൻറൽ സ്കൂൾ ഓഫ് ഹോൽ മാനേജ്മെൻറ് വയനാട്, എസ്ആർഎം ഐഎച്ച്എം ചെന്നൈ, ശ്രീ ശക്തി കോളജ് ഓഫ് ഹോട്ടൽ മാനേജ്മെൻറ് ഹൈദരാബാദ് , മൂന്നാർ കാറ്ററിംഗ് കോളജ്. എൻസിഎച്ച്എംസിടി അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ ബിരുദ കോഴ്സുകൾക്കു ചേരാൻ 10+2 ആണ് അടിസ്ഥാന യോഗ്യത. പ്രത്യേക മാർക്ക്, ഗ്രൂപ്പ് നിർബന്ധമല്ല. പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ന്യൂമെറിക്കൽ എബിലിറ്റി ആൻഡ് അനലോജിക്കൽ ആപ്റ്റിറ്റ്യൂഡ് (30 ചോദ്യങ്ങൾ), റീസണിംഗ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ (30 ചോദ്യങ്ങൾ), ജനറൽ നോളജ്, കറൻറ് അഫയേഴ്സ് (30 ചോദ്യങ്ങൾ), ഇംഗ്ലീഷ് ലാംഗ്വേജ് (60 ചോദ്യങ്ങൾ), ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ (50 ചോദ്യങ്ങൾ). ആകെ 200.
നാല് പ്രധാന വിഷയങ്ങൾ എല്ലാ സെമസ്റ്ററിലും പഠിക്കണം. ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബെവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ്, ഹൗസ് കീപ്പിംഗ്. ഇവ കൂടാതെ അക്കൗണ്ടിംഗ്, ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷ്യൻ, ഫുഡ് സേഫ്ടി ആൻഡ് ക്വാളിറ്റി, ഫുഡ് ആൻഡ് ബെവറേജ് കണ്‍ട്രോൾ, ഹോട്ടൽ എൻജിനിയറിംഗ്, റിസർച് പ്രോജക്ട്സ്, ഫെസിലിറ്റി പ്ലാനിംഗ് മുതലായവയാണ് പഠന വിഷയങ്ങൾ.

ജെഇഇ- ഏപ്രിൽ 29ന്

ടൂറിസം വകുപ്പിനു കീഴിലുള്ള നാഷണൽ കൗണ്‍സിൽ ഫോർ ഹോട്ടൽ മാനേജ്മെന്‍റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി നടത്തുന്ന ത്രിവത്സര ബിഎസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് ഏപ്രിൽ 14 വരെ അപേക്ഷിക്കാം. ഏപ്രിൽ 29നു നടത്തുന്ന ജോയിൻറ് എൻട്രൻസ് എക്സാമിനേഷന്‍റെ (ജെഇഇ) അടിസ്ഥാനത്തിലാണ് അഡ്മിഷൻ. ജെഇഇക്കു കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്.

ന്യൂമെറിക്കൽ എബിലിറ്റി, റീസണിംഗ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ, പൊതുവിജ്ഞാനം. ഇംഗ്ലീഷ്, അഭിരുചി എന്നീ വിന്ധാഗങ്ങളിലായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ളതാണു പരീക്ഷ. മാതൃകാ ചോദ്യപേപ്പർ വെബ്സൈറ്റിൽ.

കേന്ദ്ര ഗവണ്‍മെന്‍റിനു കീഴിലുള്ള 21 ഹോട്ടൽ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സംസ്ഥാന ഗവണ്‍മെൻറുകളുടെ കീഴിലുള്ള 19 ഹോട്ടൽ മാനേജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും 14 സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടുകളിലും ബിഎസ്സി ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സിനു പ്രവേശനം നടത്തുന്നതു ജെഇഇ വഴിയാണ്.

കോവളത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറിൽ 184 സീറ്റുകളും സംസ്ഥാന ഗവണ്‍മെൻറിനു കീഴിൽ കോഴിക്കോട്ടുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറിൽ 60 സീറ്റുകളുമുണ്ട്. ഗവണ്‍മെൻറ് സ്പോണ്‍സേഡ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ട്യൂഷൻ ഫീസ് ആദ്യ സെമസ്റ്ററിൽ 39700 രൂപ.

പ്ലസ് ടു കഴിഞ്ഞവർക്കും. 2017ൽ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. പ്രായം 2017 ജൂലൈ ഒന്നിന് ജനറൽ വിഭാഗത്തിന് 22, എസ്സി/എസ്ടി വിഭാഗത്തിന് 25 വയസുമാണ് ഉയർന്ന പ്രായപരിധി.
ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. വെബ്സൈറ്റ്: www.nchm.nic.in,
കോവളത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെൻറിൻറെ ഫോണ്‍: 0471 2480283.
ഇമെയിൽ: [email protected]. . വെബ്സൈറ്റ്: www.ihmctkovalam.org-.
ടോൾ ഫ്രീ നന്പർ: 1800 180 3151.