പാറ്റ്നയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവിധ വിഭാഗങ്ങളിൽ അധ്യാപകരെ തേടുന്നു. പ്രഫസർ, അഡീഷണൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ എന്നീ തസ്തികകളിലായി 252 ഒഴിവും നഴ്സിംഗ് വിഭാഗത്തിൽ പ്രഫസർ, ലക്ചറർ, ട്യൂട്ടർ തസ്തികകളിലായി 26 ഒഴിവുകളുമുണ്ട്. മെഡിക്കൽ ഫിസിസിസ്റ്റ് തസ്തികയിലും ഒരൊഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മെഡിക്കൽ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉണ്ടാകണം. ഓരോ വിഭാഗത്തിലേയും ഒഴിവുകൾ. യോഗ്യത എന്നിവ സംബന്ധിച്ച് കൂടുതൽ അറിയാൻ www.aiim spatna.org എന്ന വെബ്സൈറ്റ് കാണുക. ഇതേ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.
അപേക്ഷാ ഫീസ്- 1000 രൂപ. AIIMSPATNA എന്ന പേരിൽ പാറ്റ്നയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം ഉപയോഗിച്ചോ ഫീസടയ്ക്കാം. ഡിമാൻഡ് ഡ്രാഫ്റ്റ് എടുക്കുന്നവർ ഡിഡിയുടെ പുറകിൽ പേര്, വിലാസം, അപേക്ഷിക്കുന്ന തസ്തിക, വിഭാഗം എന്നിവ രേഖപ്പെടുത്തണം. എസ്സി, എസ്ടി വിഭാഗക്കാർക്കും വികലാംഗർക്കും വനിതകൾക്കും ഫീസ് ബാധകമല്ല.
ഓണ്‍ലൈനായി അപേക്ഷിക്കുന്പോൾ പ്രായം, യോഗ്യത, സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മെഡിക്കൽ രജിസ്ട്രേഷൻ രേഖകളും മറ്റും സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ഓണ്‍ലൈൻ അപേക്ഷാ നടപടികൾ പൂർത്തിയയാൽ അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫീസ് അടച്ചതിന്റെ രേഖകളും സഹിതം അയയ്ക്കുക.
വിലാസം-All India Institute of Medical Science (patna), PHULWARI SHARIF, PATNA, BIHAR- 801507.
സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ കൊറിയർ ആയി അപേക്ഷ അയയ്ക്കുക. അപേക്ഷ അയയ്ക്കുന്ന കവറിനു മുകളിൽ Application for the post of.... For Department of..... എന്ന് രേഖപ്പെടുത്തണം. ഓണ്‍ലൈൻ അപേക്ഷയുടെ അവസാന തീയതി മേയ് ഒന്ന്.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി മേയ് എട്ട്.