കേന്ദ്രസർക്കാരിന്റെ ധനകാര്യവകുപ്പിനു കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ഇന്ത്യാ ഗവണ്മെന്റ് മിന്റിൽ ജൂണിയർ ടെക്നീഷ്യനാവാൻ 141 പേർക്കു അവസരം. ഓണ്‍ലൈൻ പരീക്ഷയിലൂടെയാവും ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ഓരോ ട്രേഡിലുമുള്ള ഒഴിവുകൾ- ഫിറ്റർ- 99, ടൂൾ ആൻഡ് ഡൈ മേക്കർ- രണ്ട്, ഫോർജെർ ആൻഡ് ഹീറ്റ് ട്രീറ്റർ- രണ്ട്, ലാബ് അസിസ്റ്റന്റ്/ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്- കെമിക്കൽ- 6, ഡ്രൈവർ കം മെക്കാനിക്ക് (ലൈറ്റ് മോട്ടർ വെഹിക്കിൾ)/ മോട്ടർ ഡ്രൈവിംഗ്/ മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ- നാല്, ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്- അഞ്ച്, മിൽ റൈറ്റ്/ മിൽ റൈറ്റ് മെക്കാനിക്ക്- ഒന്‍പത്, മെക്കാനിസ്റ്റ്- മൂന്ന്, ടർണർ- നാല്, വെൽഡർ- ഒന്ന്, പ്ലംബർ- നാല്, മേസൻ- റണ്ട്.
യോഗ്യത- പത്താംക്ലാസ് വിജയവും അംഗീകൃത ബോർഡ്/ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബന്ധപ്പെട്ട ട്രേഡിൽ നേടിയ ഫുൾടൈം ഐടിഐ സർട്ടിഫിക്കറ്റും ഡിപ്ലോമ അഭിലഷണീയം.
എസ്സി- 20, എസ്ടി-ഒന്‍പത്, ഒബിസി- 34 എന്നിങ്ങനെയാണ് സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്.
പ്രായം- ഉദ്യോഗാർഥികൾ 02-04-1992നും 01-04-1999നും ഇടയിൽ ജനിച്ചവരായിരിക്കണം.
ശന്പളം- 5,200- 20,200 രൂപ. 18,00 രൂപ ഗ്രേഡ് പേ.
അപേക്ഷിക്കേണ്ട വിധം- igmhyderabad.spmcil.com എന്ന വെബ്സൈറ്റിൽ വിശദാംശങ്ങൾ ഉണ്ട്.
ഓണ്‍ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 28.