ഭെ​​​​ല്ലി​​​​ൽ 770 അ​​​​പ്ര​​​​ന്‍റി​​​​സുമാർ
തി​​​​രു​​​​ച്ചി​​​​റ​​​​പ്പി​​​​ള്ളി​​​​യി​​​​ലു​​​​ള്ള ഭാ​​​​ര​​​​ത് ഹെ​​​​വി ഇ​​​​ല​​​​ക്‌​​​ട്രി​​​ക്ക​​​ൽ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ട്രേ​​​​ഡ് അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പി​​​​ന് അ​​​​വ​​​​സ​​​​രം. വി​​​​വി​​​​ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​യി 770 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്.
ഫി​​​​റ്റ​​​​ർ- 236, ട്യൂ​​​​ണ​​​​ർ-30, മെ​​​​ഷീ​​​​നി​​​​സ്റ്റ്-31, ഇ​​​​ല​​​​ക്‌​​​ട്രീ​​​ഷ്യ​​​​ൻ- 63, വ​​​​യ​​​​ർ​​​​മാ​​​​ൻ- 30, ഇ​​​​ല​​​​ക്‌​​​ട്രോ​​​ണി​​​ക് മെ​​​​ക്കാ​​​​നി​​​​ക്ക്-30, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റ് മെ​​​​ക്കാ​​​​നി​​​​ക്ക്- 23, എ​​​​സി ആ​​​​ൻ​​​​ഡ് റ​​​​ഫ്രി​​​​ജ​​​​റേ​​​​ഷ​​​​ൻ- 20, ഡ്രോ​​​​ട്സ്മാ​​​​ൻ- മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ-15.
യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്/ ഗ​​​​വ. ഐ​​​​ടി​​​​ഐ​​​​യി​​​​ൽ​​​​നി​​​​ന്ന് ര​​​ണ്ടു വ​​​​ർ​​​​ഷ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും നാ​​​​ഷ​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും.
വെ​​​​ൽ​​​​ഡ​​​​ർ (ജി​​​​ഇ)- 191, ഫോ​​​​ർ​​​​ജ​​​​ർ ആ​​​​ൻ​​​​ഡ് ഹീ​​​​റ്റ് ട്രീ​​​​റ്റ​​​​​ർ-10, കാ​​​​ർ​​​​പ്പെ​​​​ന്‍റ​​​​ർ- 26.
യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ്. ഗ​​​​വ. ഐ​​​​ടി​​​​ഐ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു വ​​​​ർ​​​​ഷ പ​​​​രി​​​​ശീ​​​​ല​​​​നം. നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.

പ്രോ​​​​ഗ്രാം ആ​​​​ൻ​​​​ഡ് സി​​​​സ്റ്റം അ​​​​ഡ്മി​​​​നി​​​​സ്ട്രേ​​​​ഷ​​​​ൻ അ​​​​സി​​​​സ്റ്റ​​​​ന്‍റ്- 36.
യോ​​​​ഗ്യ​​​​ത- എ​​​​ച്ച്എ​​​​സ്‌സി കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ ആ​​​​ൻ​​​​ഡ് പ്രോ​​​​ഗ്രാ​​​​മിം​​​​ഗ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ട്രേ​​​​ഡി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും നാ​​​​ഷ​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റും.
പ്ലം​​​​ബ​​​​ർ- 26.
യോ​​​​ഗ്യ​​​​ത- എ​​​​ട്ടാം​​​​ക്ലാ​​​​സ്. ഗ​​​​വ. ഐ​​​​ടി​​​​ഐ​​​​യി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​നം. നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്.
എം​​​​എ​​​​ൽ​​​​ടി പ​​​​തോ​​​​ള​​​​ജി- മൂ​​​​ന്ന്
യോ​​​​ഗ്യ​​​​ത- 2014, 2015, 2016 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ ഫി​​​​സി​​​​ക്സ്, കെ​​​​മി​​​​സ്ട്രി, ബ​​​​യോ​​​​ള​​​​ജി വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ന്ത്ര​​​​ണ്ടാം​​​​ക്ലാ​​​​സ് പാ​​​​സ്.
പ്രാ​​​​യം- 2017 ഏ​​​​പ്രി​​​​ൽ ഒ​​​​ന്നി​​​​ന് 18- 27 വ​​​​യ​​​​സ്. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ റീ​​​​ജ​​​​ണ​​​​ൽ ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് അ​​​​പ്രി​​​​ന്‍റി​​​​സ്ഷി​​​​പ്പ് ട്രെ​​​​യ​​​​നിം​​​​ഗി​​​​ൽ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടാ​​​​വ​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- ആ​​​​ദ്യം കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെwww.appernticeship.gov.in എ​​​​ന്ന അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് പോ​​​​ർ​​​​ട്ട​​​​ലി​​​​ലൂ​​​​ടെ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. തു​​​​ട​​​​ർ​​​​ന്ന്www.bheltry.co.in​​​എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ഏ​​​​പ്രി​​​​ൽ 20.