മാനവിക വിഷയങ്ങളിൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നടത്തുന്ന നെറ്റ്/ ജൂണിയർ റിസർച്ച് ഫെലോഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അസിസ്റ്റന്റ് പ്രഫസർഷിപ്പിന് മാത്രമായോ അസിസ്റ്റന്റ് പ്രഫസർഷിപ്പിനും ജെആർഎഫിനും അപേക്ഷിക്കാം. സിബിഎസ്ഇ ആണ് പരീക്ഷ നടത്തുന്നത്. വിജ്ഞാപനം ഈയാഴ്ച പുറപ്പെടുവിക്കും.
പ്രായം- അസിസ്റ്റന്റ് പ്രഫസർഷിപ്പ് മാത്രമായി അപേക്ഷിക്കാൻ ഉയർന്ന പ്രായപരിധിയില്ല. ജൂണിയർ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷിക്കുന്നവർക്ക് 28 വയസ് കവിയരുത്. 2017 ജൂലൈ ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ്സി/ എസ്ടി/ ഒബിസി നോണ്‍ക്രിമിലയർ, വനിതകൾ എന്നിവർക്ക് ഉയർന്ന അഞ്ചുവർഷത്തെ ഇളവുണ്ട്, ഗവേഷണ പരിചയമുള്ളവർക്കും എൽഎൽഎം യോഗ്യതയുള്ളവർക്കും നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത- അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തരബിരുദം. ഒബിസി നോണ്‍ക്രിമിലയർ/ എസ്സി/ എസ്ടി/ വികലാംഗർ എന്നിവർക്ക് 50 ശതമാനം മാർക്ക് മതി. അവസാന വർഷക്കാർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഇവർ നെറ്റ് ഫലം പ്രസിദ്ധീകരിച്ച് രണ്ടുവർഷത്തിനകം ബിരുദസർട്ടിഫിക്കറ്റ് ഹാജരാക്കണം. 1991 സെപ്റ്റംബറിനു മുന്‍പ് ബിരുദാനന്തരബിരുദം നേടിയ പിഎച്ച്ഡിക്കാർക്ക് അഞ്ചുശതമാനം മാർക്കിൽ ഇളവുണ്ട്.
പരീക്ഷാഫീസ്- ജൂലൈയിലാണ് പരീക്ഷ. കാലിക്കറ്റ് യൂണിവേഴ്സിറ്റി, കുസാറ്റ്, കേരള യൂണിവേഴ്സിറ്റി എന്നിവ കേരളത്തിലെ നെറ്റ് കോ-ഓർഡിനേറ്റിംഗ് യൂണിവേഴ്സിറ്റി/ കോളേജുകളാണ്. മൂന്നു പേപ്പറാണ് പരീക്ഷയ്ക്കുണ്ടാവുക. മൂന്ന് പേപ്പറിലും ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. ജനറൽ വിഭാഗക്കാർക്ക് പേപ്പർ 1- 40 %, പേപ്പർ 2-40%, പേപ്പർ 3- 50 % മാർക്കാണ് വേണ്ടത്. ഒബിസി (നോണ്‍ ക്രിമിലെയർ) എസ്്സി, എസ്ടി, വികലാംഗ വിഭാഗക്കാർക്ക് പേപ്പർ1-35%, പേപ്പർ2-35%, പേപ്പർ 3-40% മാർക്ക് മതി. കൂടുതൽ വിവരങ്ങൾക്ക് www.cbsenet.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫീസ്- ജനറൽ വിഭാഗത്തിന് 600 രൂപ. ഒബിസി നോണ്‍ക്രിമിലയർ വിഭാഗത്തിന് 300 രൂപ. എസ്സി, എസ്ടി, വികലാംഗവിഭാഗത്തിൽപ്പെട്ടവർ 150 രൂപ അടച്ചാൽമതിയാക്കും.
www.cbsenet.nic.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള ചെല്ലാൻ ഡൗണ്‍ലോഡ് ചെയ്തെടുക്കാം. ഇത് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖവഴി ഫീസ് അടയ്ക്കാവുന്നതാണ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് സംവിധാനം എന്നിവ ഉപ യോഗിച്ച് ഫീസ് അടയ്ക്കാ വുന്നതാണ്.
അപേക്ഷ www.cbsen et.nic.inലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷയിൽ നിർദിഷ്ടസ്ഥാനത്ത് ഉദ്യോഗാർഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ച് കഴിഞ്ഞാൽ ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ ലഭിക്കും. ഫീസ് അടച്ച് രണ്ടു ദിവസങ്ങൾക്കു ശേഷം ഓണ്‍ലൈൻ അപേക്ഷയുടെയും അറ്റൻഡന്റ്സ് സ്ലിപ്പിന്റെയും അഡ്മിഷൻ കാർഡിന്റെയും ഓരോ കോപ്പിവീതം പ്രിന്റൗട്ട് എടുക്കുക. അപേക്ഷഫോം സ്ലിപ്പിലും അഡ്മിഷൻ കാർഡിലും ഫോട്ടോ പതിച്ച് ഒപ്പ് ഇടുക.അഡ്മിഷൻ കാർഡ് പരീക്ഷ എഴുതാനെത്തുന്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടതാണ്.
ഓണ്‍ലൈൻ അപേക്ഷാഫോമിന്റെയും അറ്റൻഡൻസ് സ്ലിപ്പിന്റെയും (എഫോറിൽ എടുത്തത്) പ്രിന്റൗട്ട് സിബി എസ്ഇക്ക് അയയ്ക്കേ ണ്ടതില്ല. പരീക്ഷ യ്ക്കെത്തുന്പോൾ കൂടെ കരുതണം. ഫോട്ടോ പതിച്ച തിരി ച്ചറിയൽ രേഖയും പരീക്ഷ യ്ക്കെത്തുന്പോൾ ഹാജരാ ക്കേണ്ടതാണ്.