റി​സ​ർ​വ് ബാ​ങ്കി​ൽ 161 ഒഴിവുകൾ
റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ബി ​​​​ത​​​​സ്തി​​​​ക​​​​യി​​​​ൽ അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ആ​​​​കെ 161 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. ര​​​​ണ്ട് ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള എ​​​​ഴു​​​​ത്തു പ​​​​രീ​​​​ക്ഷ, അ​​​​ഭി​​​​മു​​​​ഖം എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഓ​​​​ണ്‍​ലൈ​​​​ൻ​​​​വ​​​​ഴി​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.

1. ഓ​​​​ഫീ​​​​സ​​​​ർ (ജ​​​​ന​​​​റ​​​​ൽ-​​​​ഡ​​​​യ​​​​റ​​​​ക്ട് റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ്)
യോ​​​​ഗ്യ​​​​ത: 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ബി​​​​രു​​​​ദം. പ​​​​ത്താം​​​​ക്ലാ​​​​സ്, പ്ല​​​​സ് ടു ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലും 60 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് നേ​​​​ടി​​​​യി​​​​രി​​​​ക്ക​​​​ണം. എ​​​​സ്‌​​​സി, എ​​​​സ്ടി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.

2. ഓ​​​​ഫീ​​​​സ​​​​ർ (ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് ആ​​​​ൻ​​​​സ് പോ​​​​ളി​​​​സി റി​​​​സേ​​​​ർ​​​​ച്ച്)
യോ​​​​ഗ്യ​​​​ത: 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്/​​​​ഇ​​​​ക്ക​​​​ണോ​​​​മെ​​​​ട്രി​​​​ക്സ് ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്ക​​​​ൽ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ്/​​​​ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് / ഫി​​​​നാ​​​​ൻ​​​​സി​​​​ൽ പി​​​​ജി. എ​​​​സ്‌​​​സി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.
3. ഓ​​​​ഫീ​​​​സ​​​​ർ (ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്)
യോ​​​​ഗ്യ​​​​ത: സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് / മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്ക​​​​ൽ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് / മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്ക​​​​ൽ ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് / ഇ​​​​ക്ക​​​​ണോ​​​​മെ​​​​ട്രി​​​​ക്സ് / സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സ് / അ​​​​പ്ലൈ​​​​ഡ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മാ​​​​റ്റി​​​​ക്സി​​​​ൽ 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ പി​​​​ജി അ​​​​ല്ലെ​​​​ങ്കി​​​​ൽ 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ എം​​​​എ​​​​സ്‌സി മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് / എം ​​​​സ്റ്റാ​​​​റ്റ്. എ​​​​സ്‌​​​സി, എ​​​​സ്ടി, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 50 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി.

പ്രാ​​​​യം: 01.05.2017 -ന് 21​​​​നും 30നും ​​​​മ​​​​ധ്യേ. എം​​​​ഫി​​​​ൽ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 32 വ​​​​യ​​​​സു​​​​വ​​​​രെ​​​​യും പി​​​​എ​​​​ച്ച്ഡി യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 34 വ​​​​യ​​​​സു​​​​വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം. കൊ​​​​മേ​​​​ഴ്സ്യ​​​​ൽ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലോ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലോ ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​ട്ടുള്ള​​​​വ​​​​ർ​​​​ക്ക് മൂ​​​​ന്നു​​​​വ​​​​ർ​​​​ഷം വ​​​​രെ പ്രാ​​​​യ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ഇ​​​​ള​​​​വു​​​​ണ്ട്. ശ​​​​ന്പ​​​​ളം: 35,150-62,400 രൂ​​​​പ.

പ​​​​രീ​​​​ക്ഷ: ഓ​​​​ഫീ​​​​സ​​​​ർ ജ​​​​ന​​​​റ​​​​ൽ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള ഒ​​​​ബ്ജ​​​​ക്ടീ​​​​വ് രീ​​​​തി​​​​യി​​​​ലു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ ജൂ​​​​ണ്‍ 17ന്. ​​​​പ​​​​രീ​​​​ക്ഷ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ർ. മാ​​​​ർ​​​​ക്ക് 200ൽ.
​​​​പൊ​​​​തു​​​​വി​​​​ജ്ഞാ​​​​നം, ഇം​​​​ഗ്ലീ​​​​ഷ്, ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ്, റീ​​​​സ​​​​ണിം​​​​ഗ് എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ചോ​​​​ദ്യ​​​​ങ്ങ​​​​ൾ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ആ​​​​ല​​​​പ്പു​​​​ഴ, കോ​​​​ട്ട​​​​യം, കൊ​​​​ച്ചി, തൃ​​​​ശൂ​​​​ർ, പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം, കോ​​​​ഴി​​​​ക്കോ​​​​ട്, ക​​​​ണ്ണൂ​​​​ർ, കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് എ​​​​ന്നി​​​​വ പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളാ​​​​ണ്.
ജൂ​​​​ലൈ ഏ​​​​ഴി​​​​നു ന​​​​ട​​​​ക്കു​​​​ന്ന ര​​​​ണ്ടാം​​​​ഘ​​​​ട്ട ​​​​പ​​​​രീ​​​​ക്ഷ ഒ​​​​ബ്ജ​​​​ക്ടീ​​​​വ്, വി​​​​വ​​​​ര​​​​ണാ​​​​ത്മ​​​​ക രീ​​​​തി​​​​യി​​​​ലു​​​​ള്ള​​​​താ​​​​യി​​​​രി​​​​ക്കും. ഇം​​​​ഗ്ലീ​​​​ഷ്, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്സ് ആ​​​​ൻ​​​​ഡ് സോ​​​​ഷ്യ​​​​ൽ ഇ​​​​ഷ്യൂ​​​​സ്, ഇം​​​​ഗ്ലീ​​​​ഷ്, ഫി​​​​നാ​​​​ൻ​​​​സ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റ് എ​​​​ന്നീ പേ​​​​പ്പ​​​​റു​​​​ക​​​​ളാ​​​​ണ് മൂ​​​​ന്നു​​​​മ​​​​ണി​​​​ക്കൂ​​​​ർ നീ​​​​ളു​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യി​​​​ലു​​​​ള്ള​​​​ത്.

വി​​​​ശ​​​​ദ​​​​മാ​​​​യ സി​​​​ല​​​​ബ​​​​സ് ആ​​​​ർ​​​​ബി​​​​ഐ വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ​​​​യ്ക്ക് കേ​​​​ര​​​​ള​​​​ത്തി​​​​ൽ കൊ​​​​ച്ചി​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​വു​​​​മാ​​​​ണ് പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ.

ഓ​​​​ഫീ​​​​സ​​​​ർ (ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് ഇ​​​​ക്ക​​​​ണോ​​​​മി​​​​ക് ആ​​​​ൻ​​​​ഡ് പോ​​​​ളി​​​​സ് റി​​​​സേ​​​​ർ​​​​ച്ച് ), ഓ​​​​ഫീ​​​​സ​​​​ർ (ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ് ഓ​​​​ഫ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഫ​​​​ർ​​​​മേ​​​​ഷ​​​​ൻ മാ​​​​നേ​​​​ജ്മെ​​​​ന്‍റ്) ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ ജൂ​​​​ണ്‍ 17നും ​​​​ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ ജൂ​​​​ലൈ 6,7, തീ​​​​യ​​​​തി​​​​ക​​​​ളി​​​​ലും ന​​​​ട​​​​ക്കും. ഈ ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ സി​​​​ല​​​​ബ​​​​സ്, പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ ആ​​​​ർ​​​​ബി​​​​ഐ വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ / ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 850 രൂ​​​​പ. എ​​​​സ്‌​​​സി, എ​​​​സ്ടി അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ.

റൂ​​​​പേ/ മാ​​​​സ്ട്രോ / മാ​​​​സ്റ്റ​​​​ർ കാ​​​​ർ​​​​ഡ് / വി​​​​സ ഡെ​​​​ബി​​​​റ്റ് / ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡു​​​​പ​​​​യോ​​​​ഗി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​നാ​​​​യി മാ​​​​ത്ര​​​​മേ ഫീ​​​​സ​​​​ട​​​​യ്ക്കാ​​​​നാ​​​​വൂ. ഫീ​​​​സ​​​​ട​​​​ച്ചു​​​​ക​​​​ഴി​​​​യു​​​​ന്പോ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന ഇ- ​​​​റ​​​​സീ​​​​റ്റ് പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ത്ത് സൂ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം:
www.rbi.org.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ൽ ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫും കൈ​​​​യൊ​​​​പ്പും സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ് ലോ​​​​ഡ് ചെ​​​​യ്യ​​​​ണം. ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​യാ​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ന്പ​​​​റും പാ​​​​സ് വേ​​​​ഡും കു​​​​റി​​​​ച്ചു​​​​വ​​​​യ്ക്ക​​​​ണം. അ​​​​പേ​​​​ക്ഷാ സം​​​​ബ​​​​ന്ധി​​​​യാ​​​​യ സം​​​​ശ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് http://cgrs.ibps.in എ​​​​ന്ന ഇ-​​​​മെ​​​​യി​​​​ൽ അ​​​​ഡ്ര​​​​സി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ടാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മേ​​​​യ് 23.