നാസിക്കിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ 2017- 18 വർഷത്തെ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫിറ്റർ, ടർണർ, കാർപെന്റർ, മെഷിനിസ്റ്റ്, വെൽഡർ, ഇലക്ട്രീഷ്യൻ, മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രോണിക്സ്, മെക്കാനിക്ക്, പെയിന്റർ, പിഎഎസ്എഎ എന്നീ ട്രേഡുകളിലാണ് ഒഴിവുകൾ.
യോഗ്യത- ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ ജയം.
അപേക്ഷിക്കേണ്ട വിധം- കേന്ദ്രസർക്കാരിന്റെ അപ്രന്റിസ്ഷിപ്പ് പോർട്ടലായ www.apprenticeship.gov.in ൽ പേര് രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക് www.hal-india.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക.
വിലാസം- Deputy Manager (Traning), Traning and Development Institute, Hindustan Aeronautics Limited, Ojhar, Nasik.