മാനേജ്മെന്‍റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്- 2: മികവു പുലർത്തണം
തൊ​ഴി​ൽ മേ​ഖ​ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ അ​ന​വ​ധി​യു​ള്ള മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ കി​ട്ടാ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന സ്കോ​ർ നേ​ടു​ക​യെ​ന്ന​ത് അ​നി​വാ​ര്യ​മാ​ണ്. എം​ബി​എ ബി​രു​ദ​മോ മാ​നേ​ജ്മെ​ന്‍റിൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ​യോ നേ​ടു​ക​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ മി​ക​ച്ച ബി​സി​ന​സ് സ്കൂ​ളു​ക​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ക്കാ​ൻ അ​ഭി​രു​ചി പ​രീ​ക്ഷ​ക​ളി​ലെ പ്ര​ക​ട​ന​മാ​ണ് അ​ള​വു​കോ​ൽ. പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും മി​ക​വും കൊ​ണ്ട് അ​ഭി​രു​ചി പ​രീ​ക്ഷ​ക​ൾ ഓ​രോ വ​ർ​ഷ​വും ക​ഠി​ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. വ്യ​ത്യ​സ്ത മാ​നേ​ജ്മെ​ന്‍റ് അ​ഭി​രു​ചി പ​രീ​ക്ഷകൾ ഉ​ണ്ടെ​ങ്കിലും മത്സരം മു​റു​കി​യ​തോ​ടെ ഓ​രോ പ​രീ​ക്ഷ​യും നേ​രി​ടു​ന്ന​തി​നു​ പ്രത്യേകം തയാറെടുപ്പു നടത്തണമെന്ന സ്ഥിതിയായി. മത്സരപ്പരീക്ഷകളിൽ ഏറ്റവും കടുപ്പം ക്യാറ്റ് ആയതു കൊണ്ട് ക്യാ​റ്റി​നു ത​യാ​റെ​ടു​ത്താൽ മ​റ്റു പ​രീ​ക്ഷ​ക​ളി​ലും മി​ക​വു പുലർത്താ​ൻ ക​ഴി​യും അതുകൊണ്ടുതന്നെ രാജ്യത്തെ പ്രധാന മാനേജ്മെന്‍റ് അഭിരുചിപ്പരീക്ഷകൾ ഏതൊക്കെയെന്നു പരിചയപ്പെട്ടിരിക്കുന്നത് നന്നായിരിക്കും.

കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (ക്യാ​റ്റ്): ഇ​ന്ത്യ​യി​ലെ പ്രീ​മി​യ​ർ മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റു​ക​ളി​ലേ​ക്കു​ള്ള (ഐ​ഐ​എം) പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് ക്യാ​റ്റ്. ബംഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, കോ​ഴി​ക്കോ​ട്, റോ​ത്ത​ക്ക്, ല​ക്നോ, ജ​മ്മു, അ​മൃ​ത്‌സർ, ഇ​ൻ​ഡോ​ർ, കാ​ശി​പൂ​ർ, നാ​ഗ്പൂ​ർ, ഷി​ല്ലോം​ഗ്, സാം​ബ​ൽ​പൂ​ർ, റാ​യ്പൂ​ർ, റാ​ഞ്ചി, ട്രി​ച്ചി, ഉ​ദ​യ​പൂ​ർ, വി​ശാ​ഖ​പ​ട്ട​ണം, സി​ർ​മോ​ർ, ബോ​ധ്ഗ​യ എ​ന്നീ 20 ഐ​ഐ​എം ക​ണ്‍​സോ​ർ​ഷ്യ​മാ​ണ് ഈ ​പ​രീ​ക്ഷ ന​ട​ത്തു​ന്നു​വെ​ന്ന​തി​നാ​ൽ ഏ​റെ പ്രാ​ധാ​ന്യ​വും നി​ല​വാ​ര​വും ഈ ​പ​രീ​ക്ഷ​യ്ക്കു​ണ്ട്. രാ​ജ്യ​ത്തെ പ്ര​മു​ഖ​ങ്ങ​ളാ​യ. മ​റ്റു ബി​സി​ന​സ് സ്കൂ​ളു​ക​ളും ക്യാ​റ്റ് റാ​ങ്കിം​ഗ് പ്ര​വേ​ശ​ന​ത്തി​നാ​യു​പ​യോ​ഗി​ക്കു​ന്നു. ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലാ​ണ് ഈ ​പ​രീ​ക്ഷ​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ തു​ട​ങ്ങു​ക. ഡി​സം​ബ​റി​ലാ​ണ് പ​രീ​ക്ഷ. മാ​നേ​ജ്മെ​ന്‍റ് അ​ഭി​രു​ചി​യും ഡാ​റ്റ അ​ന​ലി​സി​സും വി​ല​യി​രു​ത്ത​ലു​ക​ളും പ​രീ​ക്ഷി​ക്കു​ന്ന ഈ ​ടെ​സ്റ്റ് ഓ​ണ്‍​ലൈ​ൻ വ​ഴി​യാ​ണ് ന​ട​ത്തു​ന്ന​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തും www.iimcat.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ്.

സീ​മാ​റ്റ്: രാ​ജ്യ​ത്തെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രിക്കു​ന്ന എ​ഐ​സി​ടി​ഇ ആ​ണ് കോ​മ​ണ്‍ മാ​നേ​ജ്മെ​ന്‍റ് അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന പ​രീ​ക്ഷ ഏ​കീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2012 ലാ​ണ് ഇ​തി​ന് തു​ട​ക്ക​മി​ട്ട​ത്. എ​ഐ​സി​ടി​ഇ അം​ഗീ​കാ​ര​മു​ള്ള മാ​നേ​ജ്മെ​ന്‍റ് സ്ഥാ​പ​ന​ങ്ങ​ളി​ൽ സീ​മാ​റ്റ് സ്കോ​റാ​ണ് പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡം. വ​ർ​ഷം ര​ണ്ടു​ത​വ​ണ സീ​മാ​റ്റ് ന​ട​ത്തി​യി​രു​ന്നു. ഇ​ത് ഒ​രു ത​വ​ണ​യാ​യി ചു​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ൻ വ​ഴി ന​ട​ത്തു​ന്ന സീ​മാ​റ്റി​ന് കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ www.aicte-cmat.in എ​ന്ന വെ​ബ്സൈ​റ്റി​ലു​ണ്ട്.

ഐ​ഐ​എ​ഫ്ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള പ്ര​മു​ഖ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫോ​റി​ൻ ട്രേ​ഡി​ൽ പ്ര​ധാ​ന​മാ​യും വി​ദേ​ശ വ്യാ​പാ​രം, ക​യ​റ്റു​മ​തി എ​ന്നി​വ സം​ബ​ന്ധി​ച്ച കോ​ഴ്സാ​ണ് ന​ട​ത്തു​ന്ന​ത്. ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ന്പ​സു​ക​ളു​ള്ള ഈ ​സ്ഥാ​പ​ന​ത്തി​ലെ എം​ബി​എ​യ്ക്ക് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ഇ​തി​ലേ​ക്കു​ള്ള പ്ര​ത്യേ​ക പ്ര​വേ​ശ​ന പ​രീ​ക്ഷ സാധാരണ ന​വം​ബ​റി​ലാ​ണ്. കേ​ര​ള​ത്തി​ൽ കൊ​ച്ചി പ​രീ​ക്ഷാ കേ​ന്ദ്ര​മാ​ണ്. www.iift.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

സ്നാ​പ്: മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ൾ​ക്ക് ഏ​റെ പ്ര​ശ​സ്ത​മാ​ണ് പൂ​ന ആ​സ്ഥാ​ന​മാ​യ സിം​ബ​യോ​സി​സ് ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല. ഇ​തി​ന്‍റെ ബംഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, നാ​സി​ക്ക്, നോ​യി​ഡ, പൂ​ന എ​ന്നീ കാ​ന്പ​സു​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണ് സ്നാ​പ് (സിം​ബ​യോ​സി​സ് നാ​ഷ​ണ​ൽ ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ്). കൊ​ച്ചി​യി​ൽ ഇ​തി​ന് പ​രീ​ക്ഷാ കേ​ന്ദ്ര​മു​ണ്ട്. www.snaptest.org എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യാം.

സാ​റ്റ്: പേ​രു​കേ​ട്ട സേ​വി​യ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണി​ത്. ഭു​വ​നേ​ശ്വ​ർ, ബം​ഗ​ളൂ​രു, മും​ബൈ, ജ​ബ​ൽ​പൂ​ർ, ജം​ഷ​ഡ്പൂ​ർ, റാ​ഞ്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​ന് കാ​ന്പ​സു​ക​ളു​ണ്ട്. നവംബറിൽ അപേക്ഷ ക്ഷണിച്ച് ജനുവരിയിലാണ് പരീക്ഷ നടത്താറ്. ഇതിന് തി​രു​വ​ന​ന്ത​പു​ര​വും കൊ​ച്ചി​യും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളാ​ണ്. www.xatonline.net എ​ന്ന വെ​ബ്സൈ​റ്റി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും.

മാ​റ്റ്: ഓ​ൾ ഇ​ന്ത്യാ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന മാ​നേ​ജ്മെ​ന്‍റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റാ​ണ് മ​റ്റൊ​രു പ്ര​വേ​ശ​ന പ​രീ​ക്ഷ. രാ​ജ്യ​ത്തെ അ​റു​ന്നൂ​റോ​ളം സ്ഥാ​പ​ന​ങ്ങ​ൾ ഇ​ത് അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. www.aima.in എ​ന്ന വെ​ബ്സൈ​റ്റ് തു​റ​ന്നാ​ൽ അ​പേ​ക്ഷ​യും വി​വ​ര​ങ്ങ​ളും ല​ഭ്യ​മാ​ണ്.

ആ​ത്മ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മാ​നേ​ജ്മെ​ന്‍റ് സ്കൂ​ൾ​സ് (എ​ഐ​എം​എ​സ്) ആ​ണ് എ​യിം​സ് ടെ​സ്റ്റ് ഫോ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. ഈ ​പ​രീ​ക്ഷ വ​ഴി​യും മാ​നേ​ജ്മെ​ന്‍റ് പ്ര​വേ​ശ​നം നേ​ടാ​വു​ന്ന​താ​ണ്. ഇക്കൊല്ലത്തെ രജിസ്ട്രേഷൻ ജൂ​ലൈയിൽ തു​ട​ങ്ങും. ഓ​ഗ​സ്റ്റി​ലാ​ണ് പ​രീ​ക്ഷ വി​ശ​ദ​വി​വ​ര​ങ്ങ​ൾ atmaaims.com എ​ന്ന വെ​ബ്സൈ​റ്റി​ൽ.
എ​ൻ​മാ​റ്റ്: ഗ്രാ​ജ്വേ​റ്റ് മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ കൗ​ണ്‍​സി​ൽ ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ മാ​നേ​ജ്മെ​ന്‍റ് ആ​പ്റ്റി​റ്റ്യൂ​ഡ് ടെ​സ്റ്റ് എ​ൻ​എം​ഐ​എം​എ​സ് സ​ർ​വ​ക​ലാ​ശാ​ല, ഐ​സി​എ​ഫ്എ​ഐ ബി​സി​ന​സ് സ്കൂ​ൾ, ശി​വ​നാ​ടാ​ർ യൂ​ണി​വേ​ഴ്സി​റ്റി തു​ട​ങ്ങി സ്ഥാ​പ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​മു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക് www.nmat.gov.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ടാ​ൻ​സെ​റ്റ്: ത​മി​ഴ്നാ​ട്ടി​ലെ കോ​ള​ജു​ക​ളി​ലെ​യും അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും എം​ബി​എ, എം​സി​എ, എം​ടെ​ക് എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ണി​ത്. കോ​യ​ന്പ​ത്തൂ​ർ, തി​രു​നെ​ൽ​വേ​ലി, സേ​ലം, നാ​ഗ​ർ​കോ​വി​ൽ തു​ട​ങ്ങി ത​മി​ഴ്നാ​ട്ടി​ലെ 15 സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് ഇ​തി​ന് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ള്ള​ത്. വി​വ​ര​ങ്ങ​ൾ​ക്ക് www.annauniv.edu ഇ​വ കൂ​ടാ​തെ വി​വി​ധ ഡീം​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ളും സ്വ​കാ​ര്യ സ​ർ​വ​ക​ലാ​ശാ​ല​ക​ളും പ്ര​ത്യേ​കം പ്ര​ത്യേ​കം പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്നു.

കോ​ട​തി​വ​ഴി ല​ഭി​ച്ച ഉ​ത്ത​ര​വു​ക​ളാ​ണ് ഇ​തി​നാ​ധാ​രം. ഐ​ഐ​എ​മ്മു​ക​ളൊ​ഴി​കെ രാ​ജ്യ​ത്തെ മ​റ്റു ബി​സി​ന​സ് സ്കൂ​ളു​ക​ളി​ലേ​ക്ക് ഒ​രു ഏ​കീ​കൃ​ത പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് മാ​ന​വ​വി​ഭ​വ​ശേ​ഷി വ​കു​പ്പ്. ഇ​തി​ന് പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മാ​ണ്. അ​തു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ എ​ഴു​തു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ.

ഡോ. എം. അബ്ദുൾ റഹ് മാൻ
(പ്രോ വൈസ് ചാന്‍സലര്‍, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, തിരുവനന്തപുരം)