ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി​​യി​​ൽ ഓ​​ഫീ​​സ​​ർ
ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി​​യി​​ൽ ഓ​​ഫീ​​സ​​ർ ത​​സ്തി​​ക​​യി​​ൽ അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. നി​​ല​​വി​​ൽ ജോ​​ലി​​യു​​ള്ള​​വ​​ർ​​ക്കും ആ​​രോ​​ഗ്യ​​വാ​​ൻ​​മാ​​രാ​​യ വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാ​​വു​​ന്ന​​താ​​ണ്. സ്വ​​ന്ത​​മാ​​യി വ​​രു​​മാ​​നം ഉ​​ള്ള​​വ​​ർ​​മാ​​ത്രം അ​​പേ​​ക്ഷി​​ച്ചാ​​ൽ​​മ​​തി. ഒ​​രേ സ​​മ​​യം സൈ​​നി​​ക​​നാ​​യും സി​​വി​​ലി​​യ​​നാ​​യും രാ​​ജ്യ​​ത്തെ​​സേ​​വി​​ക്കാം എ​​ന്നു​​ള്ള​​താ​​ണ് ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി​​യു​​ടെ പ്ര​​ത്യേ​​ക​​ത. ല​​ഫ്റ്റ​​ന​​ന്‍റ് ത​​സ്തി​​ക​​യി​​ലാ​​യി​​രി​​ക്കും ആ​​ദ്യ​​നി​​യ​​മ​​നം. പു​​രു​​ഷ​​ൻ​​മാ​​ർ മാ​​ത്രം അ​​പേ​​ക്ഷി​​ച്ചാ​​ൽ​​മ​​തി​​യാ​​കും.

യോ​​ഗ്യ​​ത- ബി​​രു​​ദം, സ​​ർ​​ക്കാ​​ർ/ അ​​ർ​​ധ​​സ​​ർ​​ക്കാ​​ർ/​​സ്വ​​കാ​​ര്യ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​വ​​ർ​​ക്കും വ്യാ​​പാ​​രി​​ക​​ൾ​​ക്കും തൊ​​ഴി​​ൽ​​സം​​രം​​ഭ​​ക​​ർ​​ക്കും വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്കും അ​​പേ​​ക്ഷി​​ക്കാം. നി​​ല​​വി​​ൽ പോ​​ലീ​​സ് അ​​ർ​​ധ​​സൈ​​നി​​ക വി​​ഭാ​​ഗം എ​​ന്നി​​വ​​യി​​ൽ ജോ​​ലി​​ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് അ​​പേ​​ക്ഷി​​ക്കാ​​നാ​​വി​​ല്ല.

പ്രാ​​യം- 2017 ജൂ​​ണ്‍ 30 ന് 18 ​​നും 42 നും ​​മ​​ധ്യേ.

എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ഫെ​​ബ്രു​​വ​​രി എ​​ട്ടി​​നാ​​യി​​രി​​ക്കും എ​​ഴു​​ത്തു​​പ​​രീ​​ക്ഷ. ഉ​​പ​​ന്യാ​​സ​​ര​​ച​​ന, സ​​മ​​കാ​​ലീ​​നം, പൊ​​തു​​വി​​ജ്ഞാ​​നം എ​​ന്നി​​വ​​യി​​ൽ​​നി​​ന്നു​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ സ​​ഹി​​തം ഒ​​ബ്ജ​​ക്ടീ​​വ് ടൈ​​പ്പാ​​യി​​രി​​ക്കും എ​​ഴു​​ത്തു​​പ​​രീ​​ക്ഷ. കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​ള്ള അ​​പേ​​ക്ഷ​​ക​​ർ​​ക്ക് ബാം​​ഗ​​ളൂ​​രി​​ലാ​​യി​​രി​​ക്കും എ​​ഴു​​ത്തു​​പ​​രീ​​ക്ഷ.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട​​വി​​ധം- www.joinindianarmy.nic.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​ടെ ഓ​ൺ​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 30.