ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1212 ഒഴിവുകളുണ്ട്. സ്റ്റാഫ് നഴ്സ് തസ്തികയിൽ 927 ഒഴിവുകളുണ്ട്. ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 28.
പബ്ലിക് ഹെൽത്ത് നഴ്സ്, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന് (നഴ്സിംഗ് സിസ്റ്റർ), സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (സിസ്റ്റർ ഗ്രേഡ് രണ്ട്), മെറ്റേണിറ്റി ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർ, ടിബി ആൻഡ് ചെസ്റ്റ് ഡിസീസസ് ഹെൽത്ത് അസിസ്റ്റന്റ്, സിഎസ്എസ്ഡി ടെക്നീഷ്യൻ, ടെക്നിക്കൽ ഓഫീസർ (ടെക്നിക്കൽ സൂപ്പർവൈസർ), ടെക്നിക്കൽ അസിസ്റ്റന്റ്/ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ), റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ഗ്രേഡ് ഒന്ന്, റേഡിയോ തെറാപ്പി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, ഓഡിയോമെട്രി ടെക്നീഷ്യൻ (ഇഎൻടി), ടെക്നിക്കൽ അസിസ്റ്റന്റ് (ഇഎൻടി), സ്പീച്ച് തെറപിസ്റ്റ്, ടെക്നിക്കൽ ഓഫീസർ (ഒഫ്താൽ) (റിഫ്രാക്ഷനിസ്റ്റ്), ഇലക്ട്രോ കാർഡിയോഗ്രഫ് ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിക്കൽ ഓഫീസർ (ഡെന്റൽ) (ഡെന്റൽ ടെക്നീഷ്യൻ), ഫിസിയോ തെറാപിസ്റ്റ്, മൾട്ടി റീഹാബിലിറ്റേഷൻ വർക്കർ (ഫിസിയോതെറപിസ്റ്റ്), ഒക്യുപേഷനൽ തെറപിസ്റ്റ്, ടെക്നീഷ്യൻ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോടിക്ക് (ടെക്നിക്കൽ ഓഫീസർ), യോഗ ഇൻസ്ട്രക്ടർ, ഡയറ്റീഷ്യൻ, മെഡിക്കൽ സർവീസ് ഓഫീസർ ഗ്രേഡ് ഒന്ന്, മെഡിക്കോ സോഷ്യൽ വർക്കർ, വൊക്കേഷണൽ കൗൺസിലർ, ഹെൽത്ത് എജ്യൂക്കേറ്റർ (സോഷ്യൽ സൈക്കോളജിസ്റ്റ്), മെഡിക്കൽ റെക്കോർഡ് ഓഫീസർ, ലോൺട്രി മാനേജർ, വാർഡൻ (ഹോസ്റ്റൽ വാർഡർ), ലേഡി ഹോസ്റ്റൽ വാർഡൻ, ലൈബ്രേറിയൻ ഗ്രേഡ് ഒന്ന് (ഡോക്യുമെന്റലിസ്റ്റ്), ലൈബ്രേറിയൻ ഗ്രേഡ് മൂന്ന്, ബയോമെഡിക്കൽ എൻജിനിയർ, പിഎസിഎസ് അഡ്മിനിസ്ട്രേറ്റർ (ടെക്നിക്കൽ ഓഫീസർ ഫോട്ടോഗ്രഫി), ഗ്യാസ് ഓഫീസർ/ മാനേജർ/ സൂപ്പർവൈസർ, അസിസ്റ്റന്റ് എൻജിനിയർ (എസി ആൻഡ് റഫ്രിജറേഷൻ), ജൂണിയർ എൻജിനിയർ (എസി ആൻഡ് റഫ്രിജറേഷൻ), അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ജൂണിയർ എൻജിനിയർ (സിവിൽ), ജൂണിയർ അക്കൗണ്ട്സ് ഓഫീസർ (അക്കൗണ്ടന്റ്) ചീഫ് കാഷ്യർ, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് (എൻഎസ്), ലീഗൽ അസിസ്റ്റന്റ്, ജൂണിയർ റിസപ്ഷൻ ഓഫീസർ, ട്രാൻസ്പോർട്ട് സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ, പ്രൈവറ്റ് സെക്രട്ടറി, പഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് സ്റ്റോഴ്സ് ഓഫീസർ, സ്റ്റോർ കീപ്പർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവ്.
സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന് ( നഴ്സിംഗ് സിസ്റ്റർ)- 127
യോഗ്യത- ബിഎസ്സി (നഴ്സിംഗ്) നാലു വർഷത്തെ കോഴ്സ്. ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/തത്തുല്യം.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ റജിസ്ട്രേഷൻ. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 21- 35
ശന്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4800 രൂപ.
സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് (സിസ്റ്റർ ഗ്രേഡ് രണ്ട്)- 800 ഒഴിവ്.
യോഗ്യത- ബിഎസ്സി (നഴ്സിംഗ്) (നാലു വർഷത്തെ കോഴ്സ്) അല്ലെങ്കിൽ ബിഎസ്സി (പോസ്റ്റ് സർട്ടിഫിക്കറ്റ്)/തത്തുല്യം (ബിഎസ്സി നഴ്സിംഗ് പോസ്റ്റ്- ബേസിക്, രണ്ടു വർഷത്തെ കോഴ്സ്).
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ/ സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
പ്രായം- 21- 30 വയസ്.
ശന്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4600 രൂപ.
ടെക്നിക്കൽ അസിസ്റ്റന്റ്/ ടെക്നീഷ്യൻ- 64 ഒഴിവ്.
യോഗ്യത- ബിഎസ്സി മെഡിക്കൽ ലാബ് ടെക്നോളജി/ തത്തുല്യം. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ.
എട്ടു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഫോർ അനസ്തീസിയ/ ഓപറേഷൻ തീയേറ്റർ: ബിഎസ്സി ഒടി ടെക്നിക്സ്, അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം. സയൻസ് പഠിച്ച് പ്ലസ്ടു, ഒടി ടെക്നിക്സിൽ ഡിപ്ലോമ, എട്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 25- 35 വയസ്.
ശന്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4200 രൂപ.
റേഡിയോഗ്രാഫിക് ടെക്നീഷ്യൻ ഗ്രേഡ് ഒന്ന്- 15 ഒഴിവ്.
യോഗ്യത- റേഡിയോഗ്രാഫിയിൽ ബിഎസ്സി അല്ലെങ്കിൽ റേഡിയോ ഗ്രാഫിയിൽ ഡിപ്ലോമ. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 21- 35 വയസ്.
ശന്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4200 രൂപ.
മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ ഗ്രേഡ് ഒന്ന്- 15 ഒഴിവ്.
യോഗ്യത- എംഎ (സോഷ്യൽ വർക്ക്/എംഎസ്ഡബ്ല്യു (മെഡിക്കൽ സോഷ്യൽ വർക്കിൽ സ്പെഷലൈസേഷൻ), അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 21- 35 വസ്.
ശന്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4600 രൂപ.
ഓഫിസ് അസിസ്റ്റന്റ്- 43 ഒഴിവ്.
യോഗ്യത- ബിരുദം/തത്തുല്യം. കംപ്യൂട്ടർ പരിജ്ഞാനം. പ
പ്രായം- 21-30 വയസ്.
ശന്പളം- 9300- 34800 രൂപ. ഗ്രേഡ് പേ- 4200 രൂപ.
സ്റ്റോർ കീപ്പർ- 20 ഒഴിവ്.
യോഗ്യത- ബിരുദം. മെറ്റീരിയൽ മാനേജ്മെന്റിൽ പിജി ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ മെറ്റീരിയൽസ് മാനേജ്മെന്റിൽ ബിരുദം. മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം- 18- 35 വയസ്. ശന്പളം- 9,300- 34,800 രൂപ. ഗ്രേഡ് പേ- 4200 രൂപ.
അപേക്ഷാ ഫീസ്- 1000 രൂപ. ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്. പട്ടിക വിഭാഗം, വികലാംഗർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല.
കൂടുതൽ വിവരങ്ങൾക്ക് www.aiimsbhubanewar.edu.in സന്ദർശിക്കുക.