മികച്ച കരിയറിന് CMA
ഭാ​ര​ത സ​ർ​ക്കാ​രി​ന്‍റെ കി​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ര​ഫ​ഷ​ണ​ൽ സ്ഥാ​പ​ന​മാ​യ ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ൻ​സ് ഓ​ഫ് ഇ​ന്ത്യ ന​ട​ത്തു​ന്ന പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സാ​ണ് കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ട​ൻ​സി കോ​ഴ്സ് (CMA). കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂട്ടി​ന് ഇ​ന്ത്യ​യി​ലും പു​റ​ത്തു​മാ​യി നൂ​റി​ൽ​പ​രം ശാ​ഖ​ക​ളും അ​ത്ര​ത്തോ​ളം ത​ന്നെ സ്റ്റ​ഡി​ സെ​ന്‍റ​റു​ക​ളു​മു​ണ്ട്. പ്ല​സ്ടു പാ​സാ​യ ആ​ർ​ക്കും കോ​ഴ്സി​ന് ചേ​രാം.

പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ൾ

ക​ന്പ​നി​ക​ളു​ടെ ഉ​ത്പാ​ദ​ന, സേ​വ​ന ചെ​ല​വു​ക​ൾ നി​യ​ന്ത്രി​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യാ​ണ് കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റു​ക​ളു​ടെ പ്ര​ധാ​ന ദൗ​ത്യം. ക​ന്പ​നി​ക​ളു​ടെ​യും വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളുടെയും കാ​ര്യ​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ക, മാ​നേ​ജ്മെ​ന്‍റി​ന് ക​ന്പ​നി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ഓ​ഡി​റ്റ് ചെ​യ്യു​ക, ബി​സി​ന​സ് തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ ഉ​പ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റ് സേ​വ​ന​ങ്ങ​ൾ. ഇ​ൻ​കം ടാ​ക്സ് ആ​ക്ട്, ഗു​ഡ്സ് ആ​ൻ​ഡ് സ​ർ​വീ​സ് ടാ​ക്സ് ആ​ക്ട് , സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ആ​ക്ട്, ക​സ്റ്റം​സ് ആ​ക്ട് തു​ട​ങ്ങി​യ നി​യ​മ​ങ്ങ​ൾ പ്ര​കാ​ര​വും ക​ന്പ​നി​ക​ൾ​ക്ക് കോ​സ്റ്റ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ടന്‍റു​മാ​രു​ടെ സേ​വ​നം അ​നി​വാ​ര്യ​മാ​ണ്.

ജോ​ലി സാ​ധ്യ​ത​ക​ൾ

ക​ന്പ​നി​ക​ളി​ൽ ഡ​യ​റ​ക്ട​ർ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ, ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ, ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ തു​ട​ങ്ങി​യ ഉ​യ​ർ​ന്ന ത​സ്ഥി​കക​ളി​ലേ​ക്ക് സി​എം​എ​ക​ളെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ കോ​സ്റ്റ് ആ​ക്കൗ​ണ്ട​ൻ​സി സ​ർ​വീ​സ് പാ​സാ​കു​ന്ന സി​എം​എ​ക​ൾ​ക്ക് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റി​ൽ ഉ​യ​ർ​ന്ന ജോ​ലി​ക​ൾ ല​ഭി​ക്കും. യു​ജി​സി ച​ട്ട പ്ര​കാ​രം മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​ഫ​സ​ർ​മാ​രാ​യി സി​എം​എ​ക​ളെ നി​യ​മി​ക്കാം. ഗ​വേ​ഷ​ണ​ത്തി​നു​ള്ള യോ​ഗ്യ​ത​യാ​യും സി​എം​എ കോ​ഴ്സ് വി​വി​ധ യു​ണി​വേ​ഴ്സി​റ്റി​ക​ളും സ​ർ​ക്കാ​രും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യാ​ന്ത​ര അം​ഗീ​കാ​ര​ങ്ങ​ൾ

ഇം​ഗ്ല​ണ്ടി​ലെ ചാ​ർ​ട്ടേ​ർ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ചാ​ർ​ട്ടേ​ർ​ഡ് സ​ർ​ട്ടി​ഫൈ​ഡ് അ​ക്കൗ​ണ്ടന്‍റ്സ്, ചാ​ർ​ട്ടേ​ർ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സെ​ക്യൂരി​റ്റീ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ്, അ​മേ​രി​ക്ക​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​ക്കൗ​ണ്ട​ന്‍റ്സ് റ​ഷ്യ​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ്ര​ഫ​ഷ​ണ​ൽ അ​ക്കൗ​ണ്ട​ന്‍റ്​സ് ആ​ൻ​ഡ് ഓ​ഡി​റ്റേ​ഴ്സ് ഓ​ഫ് റ​ഷ്യ, ഓ​സ്ട്രേ​ലി​യ​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക്ക് അ​ക്കൗ​ണ്ട​ന്‍റ്സ് മു​ത​ലാ​യ​വ​യു​മാ​യി ഇ​ന്ത്യ​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് പ​ര​സ്പ​ര അം​ഗീ​കാ​ര ഉ​ട​ന്പ​ടി​ക​ൾ ഉ​ണ്ട്. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ക്കൗ​ണ്ട​ന്‍റ്​സ്, കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഏ​ഷ്യ​ൻ ആ​ൻ​ഡ് പ​സ​ഫി​ക്ക് അ​ക്കൗ​ണ്ട​ന്‍റ്സ്, സൗ​ത്ത് ഏ​ഷ്യ​ൻ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് അ​ക്കൗ​ണ്ട​ൻ​സ് മു​ത​ലാ​യ രാ​ജ്യാ​ന്ത​ര പ്ര​ഫ​ഷ​ണ​ൽ സം​ഘ​ട​ന​ക​ളി​ൽ സി​എം​എ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അം​ഗ​മാ​ണ്.​ ഈ അം​ഗീ​കാ​ര​ങ്ങ​ൾ സി​എം​എ പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ലോ​ക വ്യാ​പ​ക​മാ​യി ജോ​ലി സാ​ധ്യ​ത​ക​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

എ​ങ്ങ​നെ സി​എം​എ പാ​സാ​കാം

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് കോ​സ്റ്റ് അ​ക്കൗ​ണ്ട​ന്‍റ്സി​ന്‍റെ, വി​വി​ധ ശാ​ഖ​ക​ളി​ലോ സ്റ്റ​ഡി സെ​ന്‍റ​റു​ക​ളി​ലോ ര​ജി​സ്റ്റ​ർ ചെ​യ്തോ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ​യോ സി​എം​എ കോ​ഴ്സ് പ​ഠി​ക്കാം. മ​റ്റ് കോ​ഴ്സുക​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്കും ജോ​ലി​യു​ള്ള​വ​ർ​ക്കും സി​എം​എ കോ​ഴ്സ് പ​ഠി​ക്കു​ന്ന​തി​ന് ഒ​രു ത​ട​സ​വു​മി​ല്ല. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കെ​ല്ലാം എ​ല്ലാ വി​ഷ​യ​ത്തി​നു​മു​ള്ള പു​സ്ത​ക​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, മോ​ഡ​ൽ ടെ​സ്റ്റ് പേ​പ്പ​റു​ക​ൾ മു​ത​ലാ​യ​വ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ൽ​കു​ന്നു​ണ്ട്. കേ​ഴ്സ് പാ​സാ​കു​ന്ന​തി​ന് മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന പ​രീ​ക്ഷ​ക​ൾ പാ​സാ​ക​ണം.

ഫൗ​ണ്ടേഷ​ൻ കോ​ഴ്സ്: പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ഫൗ​ണ്ടേഷ​ൻ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ങ്കി​ലും പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​ന് മു​ന്പ് പ്ല​സ്ടു പാ​സാ​ക​ണം. ഡി​ഗ്രി​യു​ടെ ആ​ദ്യ വ​ർ​ഷ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​വ​ർ​ക്കും സ​മാ​ന്ത​ര​മാ​യി ഫൗ​ണ്ടേഷ​ന് ചേ​രാം. കാ​ലാ​വ​ധി ആ​റു മാ​സം. ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക് ഫൗണ്ടേ​ഷ​ൻ കോ​ഴ്സ് പ​ഠി​ക്കാ​തെ ത​ന്നെ ര​ണ്ടാം ഘ​ട്ട​മാ​യ ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് കോ​ഴ്സി​ന് ചേ​രാം.

ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് കോ​ഴ്സ്: ഫൗ​ണ്ടേഷ​ൻ കോ​ഴ്സ് പാ​സാ​യ​വ​ർ, ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഡി​ഗ്രി​യു​ള​ള​വ​ർ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെത​ന്നെ മ​റ്റൊ​രു കോ​ഴ്സാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ക്കൗ​ണ്ടിം​ഗ് ടെ​ക്നീ​ഷ്യ​ൻ ലെ​വ​ൽ ഒ​ന്ന് പാ​സാ​യ​വ​ർ ബി​ടെ​ക് നാ​ലാം സെ​മ​സ്റ്റ​ർ പാ​സാ​യ​വ​ർ, മു​ത​ലാ​യ​വ​ർ​ക്ക് ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് കോ​ഴ്സി​ൽ ചേ​രാ​വു​ന്ന​താ​ണ്. എ​ട്ട് വി​ഷ​യ​ങ്ങ​ളും കം​പ്യൂ​ട്ട​ർ ട്രെ​യി​നിം​ഗും മ​റ്റ് ട്രെ​യി​നിം​ഗു​ക​ളും പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. കാ​ലാ​വ​ധി ഒ​രു വ​ർ​ഷം.
ഫൈ​ന​ൽ കോ​ഴ്സ്: ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് കോ​ഴ്സ് പാ​സ​യ​വ​ർ​ക്ക് ഫൈ​ന​ൽ കോ​ഴ്സി​ന് ചേ​രാം. എ​ട്ടു വി​ഷ​യ​ങ്ങ​ളും ട്രെയി​നിം​ഗു​ക​ളും ഉ​ൾ​പ്പ​ടെ കോ​ഴ്സ് ദൈ​ർ​ഘ്യം ഒ​രു വ​ർ​ഷ​മാ​ണ്.

കാ​ന്പ​സ് നി​യ​മ​ന​ങ്ങ​ൾ

ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ വ​ർ​ഷ​ത്തി​ൽ ര​ണ്ടു പ്രാ​വ​ശ്യം കാ​ന്പ​സ് നി​യ​മ​ന ഇ​ന്‍റ​ർ​വ്യൂ​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​ൻ​സ്റ്റി​ടൂട്ട് ചെ​യ്യു​ന്നു. ഇ​ന്ത്യ​യി​ലെയും വി​ദേ​ശ​ത്തേ​യും പ്ര​ധാ​ന ക​ന്പ​നി​ക​ൾ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​ന്നു. പു​തി​യ​താ​യി പാ​സാകുന്ന​വ​ർ​ക്ക് ക​ന്പ​നി​ക​ളി​ൽ ഉ​യ​ർ​ന്ന ത​ല​ങ്ങ​ളി​ൽ നി​യ​മ​നം ല​ഭി​ക്കാ​ൻ ഇ​തി​ൽ​കൂ​ടി സാ​ധി​ക്കു​ന്നു.

ബി​കോം, എം​കോം പ​ഠ​നം

സി​എം​എ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ യു​ണി​വേ​ഴ്സി​റ്റി​യും ത​മ്മി​ലു​ള്ള ഉ​ട​ന്പ​ടി പ്ര​കാ​രം ഫൗ​ണ്ടേഷ​ൻ കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് സാ​മാ​ന്ത​ര​മാ​യി ഇ​ഗ്നോ​യു​ടെ ബി​കോം ഡി​ഗ്ര​ിക്കും ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​ന്‍റ​ർ മീ​ഡി​യ​റ്റ് കോ​ഴ്സ് പാ​സാ​കുന്ന​വ​ർ​ക്ക് ഇ​ഗ്നോ​യു​ടെ നാ​ലു പേ​പ്പ​റു​ക​ൾ പാ​സാ​യാ​ൽ ബി​കോം ഡി​ഗ്രി ല​ഭി​ക്കും. അ​തു​പോ​ലെ സി​എം​എ ഫൈ​ന​ൽ പാ​സാ​കു​ന്ന​തി​നോ​ടൊ​പ്പം ഇ​ഗ്നോ​യു​ടെ നാ​ലു പേ​പ്പ​റു​ക​ൾ പാ​സാ​യാ​ൽ എം​കോം ഡി​ഗ്രി ല​ഭി​ക്കും. അ​താ​യ​ത് സി​എംഎ കോ​ഴ്സ് പാ​സാ​കു​ന്ന​തോ​ടൊ​പ്പം വ​ലി​യ ബു​ദ്ധി​മു​ട്ടി​ല്ലാ​തെ ബി​രു​ദ, ബി​രു​ദാ​ന്ത​ര ബി​രു​ദ​ങ്ങ​ളും സ​ന്പാ​ദി​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: w ww.icmai.in ഫോ​ണ്‍:​ തി​രു​വ​ന​ന്ത​പു​രം-9495133315, അ​ടൂ​ർ-9544274449, കോ​ട്ട​യം-9447112608, തൊ​ടു​പു​ഴ- 8129353331, എ​റ​ണാ​കു​ളം- 9895172 979, തൃ​ശൂ​ർ-9400282423, പാ​ല​ക്കാ​ട്-9387602750.

ജോ​സ​ഫ് ലൂ​യി​സ്
(മു​ൻ ചെ​യ​ർ​മാ​ൻ,
ഇ​ൻ​സ്റ്റി​റ്റ്യൂട്ട് ഓ​ഫ് കോ​സ്റ്റ്
അ​ക്കൗ​ണ്ട​ൻ​സ് ഓ​ഫ് ഇ​ന്ത്യ,
തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ർ )