നേവിയില്‍ മ്യുസിഷന്‍ സെയിലറാകാന്‍ അവിവാഹിതരായ പുരുഷന്മാര്ക്ക് അവസരം. ഒക്ടോബറില്‍ തുടങ്ങുന്ന ബാച്ചിലേക്കാണ് പ്രവേശനം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 19. ലക്ഷദ്വീപുകാര്‍ക്ക് മേയ് 31.
പ്രായം 1996 ഒക്ടോബര്‍ ഒന്നിനും 2000 സെപ്റ്റംബര്‍ 30നും മധ്യേ ജനിച്ചവരാകണം. രണ്ടു തീയതികളും ഉള്‍പ്പെടെ.
യോഗ്യത പത്താംക്ലാസ് ജയവും മ്യൂസിക്കില്‍ ഇനി പറയുന്ന യോഗ്യതയും: വെസ്റ്റേണ്‍ നോട്ടേഷനുകളില് പ്രാഗല്ഭ്യം. പടാനുള്ള കഴിവ്. ഇനി പറയുന്ന ഏതെങ്കിലും വെസ്റ്റേണ്‍/ ഇന്ത്യന്‍ സംഗീത ഉപകരണങ്ങളുടെ തിയറിയില്‍ പ്രാഗത്ഭ്യം: സ്ട്രിംഗ്, കീബോര്‍ഡ്, വുഡ് വിന്‍ഡ്, ബ്രാസ് ആന്‍ഡ് പെര്ക്കഷന് ഇന്‍സ്ട്രമെന്റ്.
ശാരീരിക യോഗ്യത: ഉയരം കുറഞ്ഞത് 157 സെ.മീ. തൂക്കവും നെഞ്ചളവും ആനുപാതികം. നെഞ്ചളവ് കുറഞ്ഞത് അഞ്ച് സെ.മീ. വികസിപ്പിക്കാന്‍ കഴിയണം. കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന പാദം, കോങ്കണ്ണ് തുടങ്ങിയവ പാടില്ല. വൈദ്യപരിശോധനയ്ക്ക് മുമ്പായി പല്ലുകളും ചെവികളും വൃത്തിയാക്കണം.
കാഴ്ചശക്തി: കണ്ണട കൂടാതെ Better Eye 6/6, Worse Eye 6/9. കണ്ണട ഉപയോഗിക്കുമ്പോള്‍Better Eye 6/6, Worse Eye 6/6. എഴുത്തുപരീക്ഷ, ശരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. 15 വര്‍ഷത്തേയ്ക്കാണു പ്രാഥമികനിയമനം, ശമ്പളം: 5,200-20,200 രൂപ, ഗ്രേഡ്പേ 2,000 രൂപ.
അപേക്ഷിക്കേണ്ട വിധം :www.nausenabharti.nic.in എന്ന വെബ്സൈറ്റില്‍നിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷാഫോമിലും ഐഡന്റിഫിക്കേഷന്‍ ഫോമിലും നിര്‍ദ്ദിഷ്ട കോളത്തില്‍ ഏറ്റവും പുതിയ പാസ്പോര്‍ട്ട്സൈസ് കളര്‍ ഫോട്ടോ ഒട്ടിക്കണം. ഫോട്ടോയുടെ പശ്ചാത്തലം നീലനിറത്തിലായിരിക്കണം. അപേക്ഷയോടൊപ്പം അയയ്ക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ നൽകിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ എഴുത്തുപരീക്ഷയ്ക്കു ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷ ബ്രൗണ്‍ കവറില്‍ അയയ്ക്കണം. കവറിനു പുറത്ത് ടൈപ്പ് ഓഫ് എന്‍ട്രി, സംസ്ഥാനം, പത്താംക്ലാസില്‍ ലഭിച്ച മാര്‍ക്കിന്റെ ശതമാനം എന്നിവ എഴുതണം. കേരളത്തിലേയും ലക്ഷദ്വീപിലേയും അപേക്ഷകര്‍ താഴെ പറയുന്ന വിലാസത്തില്‍ അപേക്ഷിക്കണം.
വിലാസം The Commanding Officer (for Director of Music), INS Kunjali, Colaba, Mumbai- 400005.
കൂടുതല്‍ വിവരങ്ങള്‍ക്ക്- www.joinindian navy.gov.in.