ഓ​​​​ർ​​​​ഡ​​​​ന​​​​ൻ​​​​സ് ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ 4110 ഗ്രൂ​​​​പ്പ് സി ഒഴിവുകൾ
പ്ര​​​​തി​​​​രോ​​​​ധ വ​​​​കു​​​​പ്പി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള ആ​​​​യു​​​​ധ ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ ഗ്രൂ​​​​പ്പ് സി ​​​​ട്രേ​​​​ഡു​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ബോ​​​​ർ​​​​ഡി​​​​ന് കീ​​​​ഴി​​​​ൽ 41 ഫാ​​​​ക്ട​​​​റി​​​​ക​​​​ളും 22 അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു​​​​ണ്ട്. വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി ആ​​​​കെ 4110 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണ് ഉ​​​​ള്ള​​​​ത്. ഗ്രൂ​​​​പ്പ് സി ​​​​ത​​​​സ്തി​​​​ക​​​​ളി​​​​ൽ സെ​​​​മി സ്കി​​​​ൽ​​​​ഡ് ഗ്രേ​​​​ഡി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം. ഓ​​​​ർ​​​​ഡ​​​​ന​​​​ൻ​​​​സ് ഫാ​​​​ക്ട​​​​റി റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​ർ ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​എം​​​​ആ​​​​ർ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കം.

ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യി​​​​ൽ എം​​​​പ്ലോ​​​​യീ​​​​സ് (സെ​​​​മി സ്കി​​​​ൽ​​​​ഡ് ആ​​​​ൻ​​​​ഡ് ലേ​​​​ബ​​​​ർ ഗ്രൂ​​​​പ്പ് സി)
​​​​ബി​​​​ഹാ​​​​ർ, ച​​​​ണ്ഡി​​​​ഗ​​​​ഡ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര, മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ്, ഒ​​​​ഡീ​​​​ഷ, ത​​​​മി​​​​ഴ്നാ​​​​ട്, തെ​​​​ല​​​​ങ്കാ​​​​ന, ഉ​​​​ത്ത​​​​രാ​​​​ഖ​​​​ണ്ഡ്, ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ്, പ​​​​ശ്ചി​​​​മ​​​​ബം​​​​ഗാ​​​​ൾ സം​​​​സ്ഥ​​​​ന​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ. ഓ​​​​രോ യൂ​​​​ണി​​​​റ്റി​​​​ലും ഒ​​​​ഴി​​​​വു​​​​ള്ള ട്രേ​​​​ഡു​​​​ക​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​രം www.ofb.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

യോ​​​​ഗ്യ​​​​ത- പ​​​​ത്താം​​​​ക്ലാ​​​​സ് ത​​​​ത്തു​​​​ല്യം. ഒ​​​​ഴി​​​​വു​​​​ള്ള ത​​​​സ്തി​​​​ക​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ ട്രേ​​​​ഡി​​​​ൽ എ​​​​ൻ​​​​സി​​​​വി​​​​ടി അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള നാ​​​​ഷ​​​​ണ​​​​ൽ ട്രേ​​​​ഡ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്. അ​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ഷ​​​​ണ​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഉ​​​​ണ്ടാ​​​​വ​​​​ണം.
പ്രാ​​​​യം- 18 നും 32​​​​നും ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ച​​​​ട്ട​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.
ശ​​​​ന്പ​​​​ളം- 5,200- 20,200 രൂ​​​​പ. 1800 രൂ​​​​പ

ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ 100 മാ​​​​ർ​​​​ക്കി​​​​ന്‍റെ ഒ​​​​ബ്ജ​​​​ക്ടീ​​​​വ് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യും ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രീ​​​​ക്ഷ​​​​യും സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും ഉ​​​​ണ്ടാ​​​​വും. ജ​​​​ന​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ്, ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റീ​​​​വ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്ന് പ​​​​ത്ത് വീ​​​​ത​​​​വും അ​​​​നു​​​​ബ​​​​ന്ധ ട്രേ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട 80 ചോ​​​​ദ്യ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ഉ​​​​ണ്ടാ​​​​വു​​​​ക. ര​​​​ണ്ട് മ​​​​ണി​​​​ക്കൂ​​​​റാ​​​​യി​​​​രി​​​​ക്കും സ​​​​മ​​​​യ​​​​ക്ര​​​​മം. ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ, ചെ​​​​ന്നൈ, കോ​​​​യ​​​​ന്പ​​​​ത്തൂ​​​​ർ, ഡ​​​​ൽ​​​​ഹി, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, ജ​​​​ബ​​​​ൽ​​​​പൂ​​​​ർ, കൊ​​​​ൽ​​​​ക്ക​​​​ത്ത, മും​​​​ബൈ, കാ​​​​ൻ​​​​പു​​​​ർ, നാ​​​​ഗ്പു​​​​ർ, പൂ​​​​ന, ട്രി​​​​ച്ചി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 50 രൂ​​​​പ.
ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ്, ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ്, നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ഓ​​​​ണ്‍​ലൈ​​​​നാ​​​​യോ വെ​​​​ബ്സൈ​​​​റ്റി​​​​ൽ​​​​നി​​​​ന്ന് ഡൗ​​​​ണ്‍​ലോ​​​​ഡ് ചെ​​​​യ്തെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ചെ​​​​ലാ​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചോ ഫീ​​​​സ് അ​​​​ട​​​​യ്ക്കാം. എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കും അം​​​​ഗ​​​​വൈ​​​​ക​​​​ല്യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്കും വ​​​​നി​​​​ത​​​​ക​​​​ൾ​​​​ക്കും ഫീ​​​​സ് ബാ​​​​ധ​​​​ക​​​​മ​​​​ല്ല.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം-www.ofb.gov.in​​​എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. ഒ​​​​രാ​​​​ൾ​​​​ക്ക് ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു ഫാ​​​​ക്ട​​​​റി​​​​യി​​​​ൽ ഒ​​​​രു ട്രേ​​​​ഡി​​​​ലേ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​വ​​​​സ​​​​രം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ന് മു​​​​ൻ​​​​പ് ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ വി​​​​ജ്ഞാ​​​​പ​​​​ന​​​​വും How to apply എ​​​​ന്ന ലി​​​​ങ്കി​​​​ലെ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളും വാ​​​​യി​​​​ച്ച് മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ ഫോ​​​​ട്ടോ, ഒ​​​​പ്പ്, ഇ​​​​ടു​​​​തു​​​​പെ​​​​രു​​​​വി​​​​ൽ അ​​​​ട​​​​യാ​​​​ളം, അ​​​​നു​​​​ബ​​​​ന്ധ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്ത് അ​​​​പ്‌​​​ലോ​​​ഡ് ചെ​​​​യ്യ​​​​ണം.

അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ഹാ​​​​ർ​​​​ഡ് കോ​​​​പ്പി പ്രി​​​​ന്‍റെ​​​​ടു​​​​ത്ത് സൂ​​​​ക്ഷി​​​​ക്ക​​​​ണം. അ​​​​യ​​​​യ്ക്കേ​​​​ണ്ട​​​​തി​​​​ല്ല. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി ജൂ​​​​ണ്‍ 19.