പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവൃത്തിക്കുന്ന ഷെഡ്യൂൾ ബി മിനിരത്ന കന്പനിയായ ഗോവ ഷിപ്പ് യാർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
ജൂണിയർ സൂപ്പർവൈസർ (ഷിപ്പ്റൈറ്റ്), ജൂണിയർ സൂപ്പർവൈസർ (മാസ്റ്റർ), ജൂണിയർ സൂപ്പർവൈസർ (ടഗ് മാസ്റ്റർ), അസിസ്റ്റന്റ് സൂപ്രണ്ട് (എച്ച്ആർ), സിവിൽ അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ്, യാഡ് അസിസ്റ്റന്റ്, സ്റ്റോർ അസിസ്റ്റന്റ്, ഓയിൽമാൻ, റെഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്ക്, ഷിപ്പ് റൈറ്റ് ഫിറ്റർ, കുക്ക്, ഖലാസി, മൊബൈൽ ക്രെയിൻ ഓപ്പറേറ്റർ, ഡ്രൈവർ, ഇഒടി ക്രെയിൻ ഓപ്പറേറ്റർ, പ്രിന്റർ കം റിക്കോർഡ് കീപ്പർ, അണ്‍സ്കിൽഡ് ഗ്രേഡ്, ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ എൻജിനിയറിംഗ്), ഡിപ്ലോമ ട്രെയിനി (മെക്കാനിക്കൽ എൻജിനിയറിംഗ്), ഡിപ്ലോമ ട്രെയിനി (ഷിപ്പ് ബിൽഡിംഗ്), ട്രെയിനി പൈപ്പ് ഫിറ്റർ, ട്രെയിനി ജനറൽ ഫിറ്റർ, ട്രെയിനി വെൽഡർ, ട്രെയിനി സ്ട്രക്ചറൽ ഫിറ്റർ എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും.
ഓരോ തസ്തികയ്ക്കും അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, അപേക്ഷാഫീസ് സംബന്ധിച്ച വിശദാംശങ്ങൾ അറിയാൻ www.goashipyard.com, www.goashipyard.co.in. എന്നീ വെബ്സൈറ്റുകൾ കാണുക. ഇതേ വെബ്സൈറ്റുകൾ വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈൻ അപേക്ഷാഫോമിൽ ഉദ്യോഗാർഥിയുടെ കൈയൊപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്ലോഡ് ചെയ്യണം. പൂരിപ്പിച്ച അപേക്ഷാഫോമിന്റെ പ്രിന്റ് ഒൗട്ട് എടുത്ത് പ്രായം, യോഗ്യത, മുൻപരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഫീസ് അടച്ച രസീതും സഹിതം സാധാരണ തപാലിൽ അയയ്ക്കുക.
അപേക്ഷ അയയ്ക്കേണ്ട വിലാസം: THE CHIEF GENERAL MANAGER (HR&A), GOA SHIPYARD LIMITED, DR. B.R. AMBEDKAR BHAVAN, VADDEM, VASCO-DA-GAMA, GOA.