ഹ്രസ്വകാല കോഴ്‌സുകളുമായി നിഫ്റ്റ്‌
കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (നി​ഫ്റ്റ്) ഡി​സൈ​ൻ, മാ​നേ​ജ്മെ​ന്‍റ്, ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ വൈ​ദ​ഗ്ധ്യം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നു രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ളി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ന്യൂ​ഡ​ൽ​ഹി കേ​ന്ദ്ര​ത്തി​ലും നി​ഫ്റ്റി​ന്‍റെ ഉ​പ​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യാ​ണു കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷം, ആ​റു മാ​സം, അ​തി​ൽ താ​ഴെ കാ​ലാ​വ​ധി​യു​ള്ള കോ​ഴ്സു​ക​ളാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന​ത്. ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ഭോ​പ്പാ​ൽ, ക​ണ്ണൂ​ർ, ഭു​വ​നേ​ശ്വ​ർ, ഗാ​ന്ധി​ന​ഗ​ർ, കോ​ൽ​ക്ക​ത്ത, മും​ബൈ, സൂ​റ​റ്റ്, പാ​റ്റ്ന, വാ​ര​ാണ​സി, റാ​യ്ബ​റേ​ലി, ശ്രീ​ന​ഗ​ർ എ​ന്നി​വ​ിടങ്ങളിലാണ് നി​ഫ്റ്റി​ന്‍റെ ഉ​പകേ​ന്ദ്ര​ങ്ങ​ൾ.

ഓ​ണ്‍​ലൈ​നാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ ഫോം ​പൂ​രി​പ്പി​ച്ച് ഈ ​മാ​സം 31ന​കം 1,800 രൂ​പ ഫീ​സ് സ​ഹി​തം ന്യൂ​ഡ​ൽ​ഹി​യി​ൽ ല​ഭി​ക്ക​ണം. ഓ​ഗ​സ്റ്റ് എ​ട്ടി​ന് ഇ​ന്‍റ​ർ​വ്യു ന​ട​ത്തി​യാ​ണ് യോ​ഗ്യ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

തു​ട​ർ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മു​ക​ളും യോ​ഗ്യ​ത​യും ഫീ​സും ചു​വ​ടെ.

ഫാ​ഷ​ൻ ഇ​ന്‍റ​ഗ്രേ​ഷ​ൻ ഫോ​ർ അ​പ്പാ​ര​ൽ ഇ​ൻ​ഡ​സ്ട്രി (ഒ​രു വ​ർ​ഷം), പ്ല്സ​ടു, 1,20,000 രൂ​പ. ഫാ​ഷ​ൻ ആ​ൻ​ഡ് ക്ലോ​ത്തിം​ഗ് ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം), പ്ലസ്ടു, 1,20,000 രൂ​പ. ഫാ​ഷ​ൻ റീ​ട്ടെ​യി​ൽ മാ​നേ​ജ്മെ​ന്‍റ് (ഒ​രു വ​ർ​ഷം), പ്ല​സ്ടു, 1,00,000 രൂ​പ. ഗാ​ർ​മെ​ന്‍റ് എ​ക്സ്പോ​ർ​ട്ട് മെ​ർ​ക്ക​ൻ​ന്‍റൈ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ് (ഒ​രു വ​ർ​ഷം) ബി​രു​ദം, 75,000 രൂ​പ. ക്ലോ​ത്തിം​ഗ് പ്രൊ​ഡ​ക്ഷ​ൻ ടെ​ക്നോ​ള​ജി (ഒ​രു വ​ർ​ഷം), പ്ലസ്ടു, 90,000 രൂ​പ. ക്രി​യേ​റ്റീ​വ് തി​ങ്കിം​ഗ് ആ​ൻ​ഡ് ഡി​സൈ​ൻ ഡെ​വ​ല​പ്മെ​ന്‍റ് (ഒ​രു വ​ർ​ഷം), പ്ലസ്ടു, 75,000 ​രൂ​പ. ഡി​സൈ​ൻ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​ർ ഇ​ന്ത്യ​ൻ എ​ത്നി​ക് വേ​ർ (ഒ​രു വ​ർ​ഷം), പ്ലസ്ടുവും പ്ര​വൃ​ത്തി പ​രി​ച​യ​വും, 1,00,000 രൂ​പ. ല​ക്ഷ്വ​റി പ്രൊ​ഡ​ക്ട് ഡി​സൈ​ൻ (ഒ​രു വ​ർ​ഷം), പ്ലസ്ടു, 1,00,000 രൂ​പ. ഡി​സൈ​ൻ ഇ​ൻ ബ്യൂ​ട്ടി​ക് അ​പ്പാ​ര​ൽ ആ​ൻ​ഡ് അ​ക്സ​സ​റി (ഒ​രു വ​ർ​ഷം), പ്ല​സ്ടു, 1,00,000 രൂ​പ. ടെ​ക്സ്റ്റൈ​ൽ​സ് ഫോ​ർ ഇ​ന്‍റീ​രി​യേ​ഴ്സ് ആ​ൻ​ഡ് ഫാ​ഷ​ൻ (ഒ​രു വ​ർ​ഷം), പ്ല്സ്ടു​വും പ്ര​വൃ​ത്തി പ​രി​ച​യ​വും. 1,00,000 രൂ​പ. ഫാ​ഷ​ൻ എ​ന്‍റ​ർ​പ്രൈ​സ​സ് ആ​ൻ​ഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് (ഒ​രു വ​ർ​ഷം), 80,000 രൂ​പ.​ ഫാ​ഷ​ൻ ഇ-​ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് (ഒ​രു വ​ർ​ഷം) ബി​രു​ദം, 1,00,000 രൂ​പ. വി​ൻ​ഡോ ഡി​സ്പ്ലെ ആ​ൻ​ഡ് സ്റ്റോ​ർ ഡി​സൈ​ൻ ഇ​ൻ ഫാ​ഷ​ൻ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ൽ​സ് ഇ​ൻ​ഡ​സ്ട്രി (ഒ​രു വ​ർ​ഷം), പ്ല​സ്ടു, 1,00,000 രൂ​പ.​ ക്രി​യേ​റ്റീ​വ് ഫാ​ഷ​ൻ സ്റ്റൈ​ലിം​ഗ് (ആ​റു മാ​സം), പ്ല​സ്ടു​വും പ്ര​വൃ​ത്തി പ​രി​ച​യ​വും, 80,000 രൂ​പ. ടെ​ക്സ്‌റ്റൈ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫോ​ർ ഇ​ന്ത്യ​ൻ ഫോ​ർ​മ​ൽ വേ​ർ (ആ​റു മാ​സം), പ്ലസ്ടു, 70,000 ​രൂ​പ. പ്രി​ന്‍റ് ഡി​സൈ​ൻ (ആ​റു മാ​സം), പ്ല​സ്ടു, 70,000 രൂ​പ. വി​ഷ്വ​ൽ മെ​ർ​ക്ക​ന്‍ന്‍റൈ​സിം​ഗ് ആ​ൻ​ഡ് ഡി​സ്പ്ലെ ഡി​സൈ​ൻ (ആ​റു മാ​സം), പ്ല​സ്ടു, 48,000 രൂ​പ. ഡ്രേ​പ്പിം​ഗ് ഫോ​ർ ഡ്ര​സ​സ് (മൂ​ന്നു മാ​സം), പാ​റ്റേ​ണ്‍ മേ ക്കിംഗിൽ അ​ടി​സ്ഥാ​ന അ​റി​വും പ്ര​വൃ​ത്തി പ​രി​ച​യ​വും,­­­ 30,000 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.nift.ac.in.