ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ അസിസ്റ്റന്റ്, അപ്പർ ഡിവിഷൻ ക്ലാർക്ക് തസ്തികകളിൽ നിയമനം നടത്തുന്നതിന് ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കാണ് അവസരം.
ബഹിരാകാശ വകുപ്പിന് കീഴിൽ വിവിധ സോണുകളിൽ പ്രവർത്തിക്കുന്ന ഐഎസ്ആർഒ സെന്ററുകൾ, യൂണിറ്റുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിലായി 313 ഒഴിവുകളാണ് ആകെയുള്ളത്.
ഓരോ കേന്ദ്രങ്ങളിലെയും ഒഴിവുകൾ
ഐഎസ്ആർഒ സെന്ററുകൾ/ യൂണിറ്റുകളിൽ അസിസ്റ്റന്റ് (അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സ്റ്റാഫ്)- 272 ഒഴിവുകൾ (അഹമ്മദാബാദ്-20, ബംഗളൂരു-97, ഹൈദരാബാദ്- 27, ന്യൂഡൽഹി-4, ശ്രീഹരിക്കോട്ട- 35, തിരുവനന്തപുരം- 89).
ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിൽ അപ്പർ ഡിവിഷൻ ക്ലാർക്ക്- രണ്ട് ഒഴിവുകൾ (ബംഗളൂരു)
ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിന് കീഴിലുള്ള സ്വയം ഭരണസ്ഥാപനങ്ങൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ അസിസ്റ്റന്റ്- 39 ഒഴിവുകൾ (അഹമ്മദാബാദ്- 16, ബംഗളൂരു-7, ഹൈദരാബാദ്-1, ന്യൂഡൽഹി- 14, തിരുവനന്തപുരം-1)
യോഗ്യത- ആർട്സ്, കൊമേഴ്സ്, മാനേജ്മെന്റ്, സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ വിഷയങ്ങളിൽ ഒന്നിൽ ഫസ്റ്റ് ക്ലാസോടെ ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടാവണം.
പ്രായം- 18നും 26നും ഇടയിൽ. ജൂലൈ 31 അടിസ്ഥനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായത്തിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
തെരഞ്ഞെടുപ്പ്- എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുക. 2017 ഒക്ടോബർ 15ന് ആയിരിക്കും എഴുത്ത് പരീക്ഷ. കേളത്തിൽ തിരുവനന്തപുരമാണ് സെന്റർ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡെറാഡൂണ്‍, ഗോഹട്ടി, ഹൈദരാബാദ്, കോൽക്കത്ത, ന്യൂഡൽഹി എന്നിവയാണ് മറ്റ് പരീക്ഷാകേന്ദ്രങ്ങൾ. എഴുത്തു പരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ സ്കിൽ ടെസ്റ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
അപേക്ഷാ ഫീസ്- 100 രൂപ. ഓണ്‍ലൈനായും ഓഫ് ലൈനായും പണം അടയ്ക്കാൻ സൗകര്യമുണ്ട്. ഓണ്‍ലൈനായി പണം അടയ്ക്കുന്നവർക്ക് ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് സംവിധാനങ്ങൾ ഉപയോഗിക്കാം. ഓഫ് ലൈനായി ഫീസ് അടയ്ക്കുന്നവർ www.airindia.in എന്ന വെബ്സൈറ്റിൽ നിന്ന് ചെലാൻ ഫോം ഡൗണ്‍ലോഡ് ചെയ്തെടുക്കണം. ഇതുപയോഗിച്ച് അടുത്ത സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ പണം അടയ്ക്കാം. എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും വനിതകൾക്കും അപേക്ഷാ ഫീസ് ബാധകമല്ല.
അപേക്ഷിക്കേണ്ട വിധം-www.isro.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. ഫോട്ടോ, ഒപ്പ്, എന്നിവ സ്കാൻ ചെയ്യേണ്ടതുണ്ട്. ഒന്നിലധികം തസ്തികയിലേക്ക് വ്യത്യസ്തമായി അപേക്ഷിക്കണം. ഓണ്‍ലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി ജൂലൈ 31.