പ്രതിരോധവകുപ്പിന്റെ 39 ഫീൽഡ് അമ്യുണിഷൻ ഡിപ്പോയിലേക്ക് ട്രേഡ്സ്മാൻ മേറ്റ്, ഫയർമാൻ തസ്തികയിൽ നിയമനം നടത്തുന്നു. 323 ഒഴിവുണ്ട്.
ട്രേഡ്സ്മാൻ മേറ്റ്- 319
യോഗ്യത- പത്താംക്ലാസ്, ഭാരം ചുമക്കാൻ പ്രാപ്തനായിരിക്കണം.
എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും ഉണ്ടായിരിക്കണം. ആറുമിനിറ്റിൽ 1.5 കി.മീ ഓട്ടം, 100 സെക്കൻഡിൽ 200 മീറ്റർ 50 കിലോ ഭാരം വഹിക്കുക തുടങ്ങിയവയാകും കായികക്ഷമാതാ പരീക്ഷ.
ശന്പളം- 18,00- 56,00 രൂപ.
ഫയർമാൻ- നാല്
വിദ്യാഭ്യാസ യോഗ്യത- പത്താംക്ലാസ്.
ശാരീരിക യോഗ്യത- ഉയരം 165 സെമീ. നെഞ്ചളവ് സാധാരണ നിലയിൽ- 81.5 സെമീ. വികസിപ്പിക്കുന്പോൾ 85 സെമീ. ഭാരം - 50 കിലോഗ്രാം.
എഴുത്തുപരീക്ഷയും കായിക ക്ഷമതാ പരീക്ഷയും ഉണ്ടാകും. 63.5 കിലോ ഭാരമുള്ള വ്യക്തിയെ 96 സെക്കൻഡിൽ 183 മീറ്റർ ചുമന്നെത്തിക്കുക, 2.7 മീറ്റർ വീതിയുള്ള കിടങ്ങ് ചാടിക്കടക്കുക, മൂന്നു മീറ്റർ ഉയരം കൈകൾ മാത്രം ഉപയോഗിച്ച് കയറിൽ തൂങ്ങിക്കയറ്റം, ആറു മിനിറ്റിൽ 1.6 കിമീ ഓട്ടം എന്നിവയാണ് ഇനങ്ങൾ.
ശന്പളം- 19,900- 63,200 രൂപ.
എഴുത്തുപരീക്ഷ- ഒബ്ജെക്ടീവ് മാതൃകയിലായിരിക്കും പരീക്ഷ. ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിംഗ്, ന്യൂമറിക്കൽ ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവേർനസ് എന്നിവയാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അപേക്ഷിക്കേണ്ട വിധം- അപേക്ഷയുടെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ഫോമും അക്നോളജ്മെന്റ് കാർഡിലും സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വിമുക്തഭടർ ആണെങ്കിൽ ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18.