സിആർപിഎഫിൽ പാരാമെഡിക്കൽ സ്റ്റാഫ്
സെ​ൻ​ട്ര​ൽ റി​സ​ർ​വ് പോ​ലീ​സ് ഫോ​ഴ്സ് പാ​രാ​മെ​ഡി​ക്ക​ലി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് റി​ക്രൂ​ട്ട്മെ​ന്‍റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.​വി​ജ്ഞാ​പ​നം വൈ​കാ​തെ www.crpfin dia.com, www.crpf.nic.inഎ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

എ​സ്ഐ (സ്റ്റാ​ഫ് ന​ഴ്സ്)
യോ​ഗ്യ​ത- പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. ന​ഴ്സിം​ഗ് കൗ​ണ്‍സി​ൽ ന​ട​ത്തു​ന്ന മൂ​ന്നു വ​ർ​ഷ​ത്തെ ജ​ന​റ​ൽ ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ് വൈ​ഫ​റി പ​രീ​ക്ഷ പാ​സ്. ജ​ന​റ​ൽ ന​ഴ്സ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫാ​യി കേ​ന്ദ്ര, സം​സ്ഥാ​ന ന​ഴ്സിം​ഗ് കൗ​ണ്‍സി​ൽ ര​ജി​സ്ട്രേ​ഷ​ൻ.

എ​സ്ഐ (റേ​ഡി​യോ ഗ്രാ​ഫ​ർ).
യോ​ഗ്യ​ത- സ​യ​ൻ​സ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം; കേ​ന്ദ്ര അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് റേ​ഡി​യോ ഡ​യ​ഗ​ണോ​സി​സ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ര​ണ്ട് വ​ർ​ഷ​ത്തെ കോ​ഴ്സ്)

എ​എ​സ്ഐ (ഫാ​ർ​മ​സി​സ്റ്റ്)
യോ​ഗ്യ​ത- അം​ഗീ​കൃ​ത ബോ​ർ​ഡ് അ​ല്ലെ​ങ്കി​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം; കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഫാ​ർ​മ​സി​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ ഡി​ഗ്രി. ഫാ​ർ​മ​സി നി​യ​മം 1948 ( 1948ലെ ​എ​ട്ട്്) പ്ര​കാ​രം ഫാ​ർ​മ​സി​സ്റ്റ് ര​ജി​സ്ട്രേ​ഷ​ൻ.

ഹെ​ഡ്കോ​ണ്‍സ്റ്റ​ബി​ൾ (ജൂ​ണി​യ​ർ എ​ക്സ്റേ അ​സി​സ്റ്റ​ന്‍റ്)
യോ​ഗ്യ​ത- സ​യ​ൻ​സ് ഒ​രു വി​ഷ​യ​മാ​യി പ​ഠി​ച്ച് മെ​ട്രി​ക്കു​ലേ​ഷ​ൻ, കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ര​ണ്ടു വ​ർ​ഷ​ത്തെ റേ​ഡി​യോ ഡ​യ​ഗ​ണോ​സി​സ് ഡി​പ്ലോ​മ അ​ല്ലെ​ങ്കി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്.

ഹെ​ഡ്കോ​ണ്‍സ്റ്റ​ബി​ൾ (സ്റ്റ്യു​വാ​ർ​ഡ്)
യോ​ഗ്യ​ത- മെ​ട്രി​ക്കു​ലേ​ഷ​ൻ പാ​സ്, കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​രു​മു​ള്ള സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് ഫു​ഡ് ആ​ൻ​ഡ് ബീ​വ​റേ​ജ​സ് സ​ർ​വീ​സ് ഡി​പ്ലോ​മ

കോ​ണ്‍സ്റ്റ​ബി​ൾ (വാ​ർ​ഡ് ബോ​യ്/ ഗേ​ൾ)
യോ​ഗ്യ​ത- മെ​ട്രി​ക്കു​ലേ​ഷ​ൻ പാ​സും സെ​ന്‍റ് ജോ​ണ്‍സ് ആം​ബു​ല​ൻ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ അ​ല്ലെ​ങ്കി​ൽ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ അം​ഗീ​ക​ര​വു​മു​ള്ള ഫ​സ്റ്റ് എ​യ്ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ്.

കോ​ണ്‍സ്റ്റ​ബി​ൾ (മ​സാ​ൽ​ച്ചി)
യോ​ഗ്യ​ത- മെ​ട്രി​ക്കു​ലേ​ഷ​ൻ പാ​സും ഹോ​ട്ട​ൽ അ​ല്ലെ​ങ്കി​ൽ റ​സ്റ്റ​റ​ന്‍റി​ൽ ഇ​തേ ത​സ്തി​ക​യി​ൽ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. എ​ന്നീ ത​സ്തി​ക​ക​ളി​ലാ​വും ഒ​ഴി​വ്. എ​സ്ഐ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 30 വ​യ​സും എ​എ​സ്ഐ, ഹെ​ഡ്കോ​ണ്‍സ്റ്റ​ബി​ൾ, കോ​ണ്‍സ്റ്റ​ബി​ൾ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​യ​യ്ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് 25 വ​യ​സു​മാ​ണ് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി.