പൂനയിലെ പ്രതിരോധവകുപ്പിന്റെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളജിൽ ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 22 ഒഴിവുണ്ട്.
സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട്- മൂന്ന്
യോഗ്യത- പന്ത്രണ്ടാംക്ലാസ് ഡിക്ടേഷൻ, ട്രാൻസ്ക്രിപ്ഷൻ എന്നീ സ്കിൽ ടെസ്റ്റുകൾ ഉണ്ടായിരിക്കണം.
സിനിമ പ്രൊജക്ഷനിസ്റ്റ് ഗ്രേഡ് മൂന്ന്- ഒന്ന്.
യോഗ്യത- പത്താംക്ലാസ്, സിനിമാ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ്/ഡിപ്ലോമ. അല്ലെങ്കിൽ സിനിമാ ഓപ്പറേറ്ററായി രണ്ടു വർഷത്തെ മുൻപരിചയം.
ലാബ് അറ്റൻഡന്റ്- ഒന്ന്.
യോഗ്യത- പത്താംക്ലാസ്. ലബോറട്ടറിയിലോ, കെമിക്കൽ/ഡ്രഗ് ഫാക്ടറിയിലോ ഒരു വർഷത്തെ മുൻപരിചയം അഭിലഷണീയം.
മെസഞ്ചർ- ഒന്ന് (ഒബിസി), വാച്ച്മാൻ-രണ്ട്, ട്രേഡ്സ്മാൻമേറ്റ്-ആറ്, സഫായിവാല- ആറ്.
യോഗ്യത-പത്താം ക്ലാസ്.
പ്രായം- 18- 27 വയസ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്ന പ്രായത്തിൽ ഇളവ് ലഭിക്കും.
ആനിമൽ സൂപ്പർവൈസർ, യുഡിസി എന്നീ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം ഉണ്ട്.
അപേക്ഷിക്കേണ്ട വിധം- വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോമിന്റെ മാതൃക ഡൗൺലോഡ് ചെയ്തെടുത്ത് ഉപയോഗിക്കാം. മൂന്നു മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ ഗസറ്റഡ് ഓഫീസറെക്കൊണ്ട് സാക്ഷ്യപ്പെടുത്തി അപേക്ഷയിലും അഡ്മിറ്റ് കാർഡിലും പതിക്കണം. പ്രായം, യോഗ്യത, മുൻപരിചയം, സംവരണം എന്നിവ തെളിയിക്കുന്നതിന് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഇതോടൊപ്പം 25 രൂപയുടെ സ്റ്റാന്പ് പതിച്ച് വെളുത്ത/ബ്രൗൺ നിറത്തിലുള്ള തപാൽ കവറും ഉദ്യോഗാർഥിയുടെ പൂർണമായ മേൽവിലാസവും എഴുതി അയച്ചു തരേണ്ടതാണ്.
അപേക്ഷിക്കേണ്ട വിലാസം- The Commandant, Armed Forces Medical Collage, Solapur Road, Wanowarie, Pune 411040.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.