ബ്രിട്ടനില്‍ പഠിക്കാം...
സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​നി​ര​യി​ലേ​ക്കു​യ​രാ​ൻ വെ​ന്പു​ന്ന​വ​ർ​ക്കൊ​രു കൈ​ത്താ​ങ്ങാ​യി ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ ഷെ​വ​നിം​ഗ് സ്കോ​ള​ർ​ഷി​പ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നും പ്ര​ഗ​ത്ഭ​രാ​യ പ്ര​ഫ​ഷ​ണ​ലു​ക​ളെ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ബ്രി​ട്ട​നി​ൽ ഉ​പ​രി പ​ഠ​ന​ത്തി​ന് അ​വ​സ​രം ന​ൽ​കു​ന്ന​താ​ണ് ഷെ​വ​നിം​ഗ് സ്കോ​ള​ർ​ഷി​പ്പു​ക​ളും ഫെ​ലോ​ഷി​പ്പു​ക​ളും.

ബ്രി​ട്ട​നി​ൽ താ​മ​സി​ച്ച് ഒ​രു വ​ർ​ഷ​ത്തെ പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള മു​ഴു​വ​ൻ ചെ​ല​വു​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു ല​ഭി​ക്കും. ബ്രി​ട്ട​നി​ലെ നൂ​റി​ൽ​പ്പ​രം യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​തി​ൽ വേ​ണ​മെ​ങ്കി​ലും പ​ഠ​നം ന​ട​ത്താ​ൻ സ്കോ​ള​ർ ഷി​പ്പ് സ​ഹാ​യി​ക്കും. നേ​തൃ​പാ​ട​വ​വും അ​ക്കാ​ഡ​മി​ക് മി​ക​വും ഉ​ണ്ടെ​ങ്കി​ൽ നി​ങ്ങ​ൾ​ക്കും അ​ഭി​മാ​ന നേ​ട്ടം സ്വ​ന്ത​മാ​ക്കാം.
2017-18 വ​ർ​ഷ​ത്തെ സ്കോ​ള​ർ​ഷി​പ്പി​ന് ന​വം​ബ​ർ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. ഓ​രോ രാ​ജ്യ​ത്തി​നും നി​ശ്ചി​ത സ്കോ​ള​ർ​ഷി​പ്പു​ക​ളും ഫെ​ലോ​ഷി​പ്പു​ക​ളും നീ​ക്കി വ​ച്ചി​ട്ടു​ണ്ട്.

ഇം​ഗ്ലീ​ഷ് ഭാ​ഷാ പ്രാ​വീ​ണ്യം സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് അ​ത്യ​ന്താ​പേ​ക്ഷിത​മാ​ണ്. ഇ​തു തെ​ളി​യി​ക്കു​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രീ​ക്ഷ​ക​ൾ 2018 ജൂ​ലൈ 12ന​കം പാ​സാ​യി​രി​ക്ക​ണം. Academic IELTS, Pearson PTE Academic, TOEFL iBT, Cambridge English: Advanced (CEA), Trinity ISE II (B2) എ​ന്നി​വ​യി​ലേ​തു ടെ​സ്റ്റി​ന്‍റെ ഫ​ല​വും അം​ഗീ​ക​രി​ക്കും.

ബ്രി​ട്ട​നി​ലെ ഫോ​റി​ൻ ആ​ൻ​ഡ് കോ​മ​ണ്‍​വെ​ൽ​ത്ത് ഓ​ഫീ​സും വി​വി​ധ ക​ന്പ​നി​ക​ളു​മാ​ണ് സ്കോ​ള​ർ​ഷി​പ്പി​നാ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്. എ​ച്ച്എ​സ്ബി​സി​യാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള​വ​രെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്. ചു​രു​ങ്ങി​യ​ത് ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മു​ള്ള ബി​രു​ദ​ധാ​രി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന​ത്. അ​വ​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തെ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാം ബ്രി​ട്ട​നി​ൽ ചെ​യ്യു​ന്ന​തി​നാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക. അ​പേ​ക്ഷി​ക്കു​ന്ന സ​മ​യ​ത്തു ത​ന്നെ മൂ​ന്നു വ്യ​ത്യ​സ്ത മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ണം. ഈ ​കോ​ഴ്സു​ക​ൾ ശ്ര​ദ്ധാ​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​ക്ക​ണം. നി​ല​വി​ൽ പ​ഠി​ച്ച​തോ ഭാ​വി​യി​ലേ​ക്കു ഗു​ണം ചെ​യ്യു​ന്ന​തോ ആ​യ കോ​ഴ്സു​ക​ൾ​ക്കു വേ​ണം മു​ൻ​ഗ​ണന ന​ൽ​കാ​ൻ. ഡി​സ്റ്റ​ൻ​സ് ലേ​ണിം​ഗ്, പാ​ർ​ട്ട് ടൈം ​കോ​ഴ്സു​ക​ൾ അം​ഗീ​ക​രി​ക്കി​ല്ല.

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലാ​യി എ​ട്ടു മു​ത​ൽ 12 ആ​ഴ്ച വ​രെ​യു​ള്ള ഹ്ര​സ്വ​കാ​ല കോ​ഴ്സു​ക​ൾ​ക്കാ​ണ് ഫെ​ലോ​ഷി​പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. www.chevening.org/india.