ബി​​​എ​​​സ്എ​​​ൻ​​​എ​​​ലി​​​ൽ ജൂ​​​ണി​​​യ​​​ർ അ​​​ക്കൗ​​​ണ്ട്സ് ഓ​​​ഫീ​​​സ​​​ർ
ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡ് ജൂ​​​ണി​​​യ​​​ർ അ​​​ക്കൗ​​​ണ്ട്സ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​ക​​​യി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 28 സ​​​ർ​​​ക്കി​​​ളു​​​ക​​​ളി​​​ലാ​​​യി 996 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ 41 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ഓ​​​ൺ​​​ലൈ​​​ൻ മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

സ​​​ർ​​​ക്കി​​​ൾ ബേ​​​സ്ഡ് കേ​​​ഡ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ത​​​സ്തി​​​ക​​​യാ​​​ണ് ഡ​​​യ​​​റ​​​ക്ട് ജൂ​​​ണി​​​യ​​​ർ അ​​​ക്കൗ​​​ണ്ട്സ് ഓ​​​ഫീ​​​സ​​​റു​​​ടേ​​​ത്. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക്ക് താ​​​ത്പ​​​ര്യ​​​മു​​​ള്ള സ​​​ർ​​​ക്കിളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു സ​​​ർ​​​ക്കി​​​ളി​​​ലേ​​​ക്ക് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കൂ. ഒ​​​രി​​​ക്ക​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു ക​​​ഴി​​​ഞ്ഞാ​​​ൽ പി​​​ന്നെ സ​​​ർ​​​ക്കി​​​ൾ മാ​​​റ്റാ​​​ൻ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ല. ഓ​​​ൾ ഇ​​​ന്ത്യ കേ​​​ഡ​​​റി​​​ലേ​​​ക്ക് സ്ഥാ​​​ന​​​ക്ക‍യ​​​റ്റം ല​​​ഭി​​​ക്കു​​​ന്ന​​​തു വ​​​രെ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കു​​​ന്ന സ​​​ർ​​​ക്കി​​​ളി​​​ൽ ജോ​​​ലി ചെ​​​യ്യ​​​ണം.
യോ​​​ഗ്യ​​​ത- എം​​​കോം/​​​സി​​​എ/​​​ഐ​​​സി​​​ഡ​​​ബ്ല്യു​​​എ/​​​സി​​​എ​​​സ് അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 2017 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് മു​​​ന്പാ​​​യി നേ​​​​​​ടി​​​യിരി​​​ക്ക​​​ണം.

പ്രാ​​​യം- ഇ​​​രു​​​പ​​​തി​​​നും മു​​​പ്പ​​​തി​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 2017 ജ​​​നു​​​വ​​​രി ഒ​​​ന്ന് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ക. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും വ​​​ർ​​​ഷം ഉ​​​യ​​​ർ​​​ന്ന​​​പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. അം​​​ഗ​​​വൈ​​​ക​​​ല്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തെ വ​​​യ​​​സി​​​ള​​​വ് ല​​​ഭി​​​ക്കും.

ശ​​​ന്പ​​​ളം- തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് 16,400- 40,500 രൂ​​​പ ശ​​​ന്പ​​​ള സ്കെ​​​യി​​​ൽ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും. ഐ​​​ഡി​​​എ, എ​​​ച്ച്​​​ആ​​​ർ​​​എ, മെ​​​ഡി​​​ക്ക​​​ൽ ബെ​​​ന​​​ഫി​​​റ്റ്സ് തു​​​ട​​​ങ്ങി​​​യ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും അ​​​ടി​​​സ്ഥാ​​​ന ശ​​​ന്പ​​​ള​​​ത്തി​​​ന്‍റെ മൂ​​​ന്നു​​​ശ​​​ത​​​മാ​​​നം വാ​​​ർ​​​ഷി​​​ക ഇ​​​ൻ​​​ക്രി​​​മെ​​​ന്‍റും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

പ​​​രീ​​​ക്ഷ- നി​​​ർ​​​ദി​​​ഷ്ട യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തു​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ മ​​​ത്സ​​​ര​​​പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 2017 ന​​​വം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ക്കും.
സി​​​ല​​​ബ​​​സ്- മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ര​​​ണ്ടു പേ​​​പ്പ​​​റു​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ക.

പേ​​​പ്പ​​​ർ- 1 ജ​​​ന​​​റ​​​ൽ ഇം​​​ഗ്ലീ​​​ഷ് (ഷോ​​​ർ​​​ട്ട് ആ​​​ൻ​​​സ​​​ർ, ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ്പ്-100 മാ​​​ർ​​​ക്ക്), ജ​​​ന​​​റ​​​ൽ ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ്/ അ​​​വേ​​​ർ​​​ന​​​സ് (ഒ​​​ബ്ജ​​​ക്‌ടീവ് ടൈ​​​പ്പ്- 50 മാ​​​ർ​​​ക്ക്).

പേ​​​പ്പ​​​ർ- 2 ഫി​​​നാ​​​ൻ​​​ഷ്യ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ്/ കോ​​​സ്റ്റ് അ​​​ക്കൗ​​​ണ്ടിം​​​ഗ്/ ടാ​​​ക്സ് ആ​​​ൻ​​​ഡ് കൊ​​​മേ​​​ഴ്സ്യ​​​ൽ ലോ (​​​ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ്പം- 300 മാ​​​ർ​​​ക്ക്). പ​​​രീ​​​ക്ഷ ന​​​ട​​​ന്ന് മൂ​​​ന്ന് പ്ര​​​വൃ​​​ത്തി​​​ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു​​ശേ​​​ഷം ഉ​​​ത്ത​​​ര സൂ​​​ചി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി​​​ക​​​ളും സം​​​ശ​​​യ​​​ങ്ങ​​​ളും ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​തി​​​ന് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന് 500 രൂ​​​പ ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന​​​താ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ബോ​​​ണ്ട് ന​​​ല്ക​​​ണം. നി​​​യ​​​മ​​​നം ല​​​ഭി​​​ച്ചാ​​​ൽ ക​​​ന്പ​​​നി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​താ​​​ണ്. പ്രീ-​​​അ​​​പ്പോ​​​യി​​​ന്‍റ്മെ​​​ന്‍റ് ട്രെ​​​യി​​​നിം​​​ഗ് ആ​​​ദ്യ​​​ശ്ര​​​മ​​​ത്തി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് ഒ​​​ര​​​വ​​​സ​​​രം കൂ​​​ടി ന​​​ൽ​​​കും. ട്രെ​​​യി​​​നിം​​​ഗ് സ​​​മ​​​യ​​​ത്ത് ക​​​ന്പ​​​നി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ്റ്റൈ​​​പ്പ​​​ൻ​​​ഡാ​​​ണ് ല​​​ഭി​​​ക്കു​​​ക.

പ​​​രീ​​​ക്ഷാ ഫീ​​​സ്- ജ​​​ന​​​റ​​​ൽ, ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 1000 രൂ​​​പ​​​യും എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 500 രൂ​​​പ​​​യും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ്, ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്നീ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഫീ​​​സ് അ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം- www.externalexam.bsnl.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ൺ ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. www.bsnl.co.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലും ലി​​​ങ്ക് ല​​​ഭ്യ​​​മാ​​​ണ്. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഒ​​​ക്ടോ​​​ബ​​​ർ 15.