കണ്ണൂർ: ഇൻഫൻട്രി ബറ്റാലിയൻ പ്രാദേശിക സേനയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നു. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് 11നും മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, ദാദ്ര നഗർ ഹവേലി, ദാമൻ ദിയു, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിൽനിന്നുള്ളവർക്ക് 12നും കണ്ണൂർ കോട്ടമൈതാനത്ത് കായികക്ഷമതാ പരീക്ഷ നടത്തും.
1. സോൾജിയർ ക്ലാർക്ക് / സ്റ്റോർകീപ്പർ ടെക്നിക്കൽ: പ്രായപരിധി 17½ മുതൽ 23 വയസുവരെ.യോഗ്യത- പ്ലസ്ടു/തത്തുല്യം. ഉയരം- 162 സെന്റിമീറ്റർ. തൂക്കം- 50 കിലോഗ്രാം, നെഞ്ചളവ്- 77/82 സെ.മീ.
2. സോൾജിയർ ടെക്നിക്കൽ : പ്രായപരിധി 17½ മുതൽ 23 വയസുവരെ.
യോഗ്യത- സയൻസ് വിഷയങ്ങൾ പഠിച്ചുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം.
ഉയരം- 165 സെ.മീ. തൂക്കം- 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ.
3.സോൾജിയർ ജനറൽ ഡ്യൂട്ടി: പ്രായപരിധി 17½ മുതൽ 21 വയസുവരെ.
യോഗ്യത- 45 ശതമാനം മാർക്കോടെ പത്താംക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. ഉയരം- 166 സെ.മീ. തൂക്കം- 50 കി.ഗ്രാം, നെഞ്ചളവ് 77/82 സെ.മീ.
4.സോൾജിയർ ട്രേഡ്സ്മാൻ: പ്രായപരിധി 17½ മുതൽ 23 വയസുവരെ. യോഗ്യത- പത്താംക്ലാസ് പാസ് അല്ലെങ്കിൽ തത്തുല്യം. ഉയരം- 166 സെ.മീ. തൂക്കം 50 കി.ഗ്രാം, നെഞ്ചളവ് 76/81 സെ.മീ. ഹൗസ് കീപ്പർ, മെസ് കീപ്പർ വിഭാഗക്കാർ എട്ടാം ക്ലാസ് വിജയിച്ചിരിക്കണം.
5. സോൾജിയർ നഴ്സിംഗ് അസിസ്റ്റന്റ് (നാവെറ്റ്): കെമിസ്ട്രി, ഫിസിക്സ്, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളോടു കൂടി മൊത്തം അന്പതുശതമാനം മാർക്കോടെ പ്ലസ്ടു. ബിഎസ്്സി ബിരുദം (ബോട്ടണി, സുവോളജി, ബയോ-സയൻസ്) ഉണ്ടെങ്കിൽ നിശ്ചിത ഇളവ് ലഭിക്കും.
റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾ താഴെ പറയുന്ന രേഖകൾ സ്ക്രീനിംഗ് സമയത്ത് ഹാജരാക്കണം :
എട്ടാം ക്ലാസ്/എസ്എസ്എൽസി /10+2/എസ്എസ്എൽസി ഇന്റർമീഡിയറ്റ്/വി.എച്ച്.എസ്.സി /ഐടിഐ/ബിരുദം സർട്ടിഫിക്കറ്റുകളുടെ അസൽ കോപ്പി. 15 കോപ്പി പാസ്പോർട്ട് സൈസ് കളർ ഫോട്ടോ . നേറ്റിവിറ്റി/സ്ഥിരതാമസം/ജാതി സംബന്ധിച്ച അസൽ സർട്ടിഫിക്കറ്റുകൾ തഹസിൽദാർ/ഡിസ്ട്രിക്ട് കളക്ടർ സാക്ഷ്യപ്പെടുത്തുകയും ഓഫീസ് സീൽ വയ്ക്കുകയും വേണം. വില്ലേജ് ഓഫീസർ/ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്ന് ലഭിച്ച ആറു മാസത്തിൽ കവിയാത്ത സ്വഭാവ സർട്ടിഫിക്കറ്റ്. വിമുക്തഭടൻ/സർവീസിലുള്ളവർ/വിധവകൾ/യുദ്ധവിധവകൾ എന്നിവരുടെ മക്കളാണെങ്കിൽ, റിക്കാർഡ് ഓഫീസിൽ നിന്നു ലഭിച്ച റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. അസൽ എൻസിസി സർട്ടിഫിക്കറ്റും, ഫോട്ടോകോപ്പിയും.
സ്പോർട്സ് സർട്ടിഫിക്കറ്റുള്ളവർ അതിന്റെ അസലും പകർപ്പും. 18 വയസ് തികയാത്ത ഉദ്യോഗാർഥികൾ രക്ഷാകർത്താവിന്റെ സത്യവാങ്മൂലം 10 രൂപാ മുദ്രപ്പത്രത്തിൽ ഇംഗ്ലീഷിൽ നൽകണം. 21 വയസിനു താഴെയുള്ളവർ അവിവാഹിതരായിരിക്കണം.എല്ലാ രേഖകളുടെയും അറ്റസ്റ്റ് ചെയ്ത മൂന്ന് ഫോട്ടോസ്റ്റാറ്റ് കോപ്പികൾ
.
കൂടുതൽ വിവരങ്ങൾക്ക് www. joinindianarmy.nic.in വിശദാംശങ്ങൾക്ക് വിളിക്കാം: 04972 707469 (ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആറുവരെ).