മനസറിഞ്ഞു പഠിക്കാന്‍
വൈവിധ്യങ്ങൾ തേടിയുള്ള വൈ​ജ്ഞാ​നി​ക സ​ഞ്ചാ​ര​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞ ദ​ശ​കം ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന​യാ​ണു വി​ഷ​യാ​ന്ത​ര പ​ഠ​നം (interdisciplinary courses). വി​വി​ധ വി​ഷ​യ​ങ്ങ​ൾ കൂ​ട്ടി​യി​ണ​ക്കി​യു​ള്ള ഈ ​പ​ഠ​ന രീ​തി​ക്കു പ്ര​ചാ​രം ഏ​റി​യ​തോ​ടെ മ​നു​ഷ്യ​ന്‍റെ ദൈ​നം​ദി​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ശാ​സ്ത്ര​വും സാ​മൂ​ഹി​ക ശാ​സ്ത്ര​വും കൈ​കോ​ർ​ത്തു കൊ​ണ്ട് അ​തി​നൂ​ത​ന പാ​ഠ്യ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. ഇ​ത്ത​ര​ത്തി​ൽ​പ്പെ​ട്ട ഒ​ന്നാ​ണ് ഗാ​ന്ധി​ന​ഗ​ർ ഐ​ഐ​ടി​യു​ടെ കോ​ഗ്ന​റ്റീ​വ് സ​യ​ൻ​സ് (Cognitive Science)​ എം​എ​സ്‌​സി പ്രോ​ഗ്രാം. സൈ​ക്കോ​ള​ജി, ന്യൂ​റോ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, അ​ന്ത്രോ​പ്പോ​ള​ജി, ലിം​ഗ്വി​സ്റ്റി​ക്സ്, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് തു​ട​ങ്ങി മ​നു​ഷ്യ​ന്‍റെ മനസും അനുബന്ധ പ്രവർത്തനങ്ങളും സമഗ്രമായി പഠിക്കുന്നതിനു സഹായകമായി നൂതന പാ​ഠ്യ പ​ദ്ധ​തി​യാ​ണ് ഇ​വി​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബിരുദതലത്തിൽ ഏതു വിഷയം പഠിച്ചവരായാലും പ്രശ്നമില്ല 55 ശതമാനം മാർക്കു നേടി പാസായവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സ് ക​ഴി​ഞ്ഞാ​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​തി​നു​ള്ള ആ​ത്മവി​ശ്വാ​സ​മാ​കും.

വൈ​വി​ധ്യ​മാ​ർ​ന്ന വി​ഷ​യ​ങ്ങ​ളി​ൽ നി​ന്ന് ഇ​ഷ്ട​മു​ള്ള​വ തെ​ര​ഞ്ഞെ​ടു​ക്കാ​മെ​ന്നു​ള്ള​താ​ണ് ഈ ​പ​ഠ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത​. ഉ​ദാ​ഹ​ര​ണ​ത്തി​ന് ന്യൂ​റോ സ​യ​ൻ​സ്, മഃ​ന​ശാ​സ്ത്രം, ഭാ​ഷാ ശാ​സ്ത്രം എ​ന്നി​വ​യി​ലു​ള്ള അ​റി​വ് കൃ​ത്രി​മ ബു​ദ്ധി​യെ​ക്കു​റി​ച്ചു പ​ഠ​നം ന​ട​ത്തു​ന്ന ഒ​രാ​ൾ​ക്ക് പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ കൂ​ടു​ത​ൽ സ്വാ​ഭാ​വി​ക​ത കൈ​വ​രി​ക്കാ​നാ​കും. കൃ​ത്രി​മ ബു​ദ്ധി​യു​ടെ പ്ര​യോ​ഗ​ത്തി​ലും അ​വ​ബോ​ധ ശാ​സ്ത്ര​ത്തി​ലു​മു​ള്ള ഇ​ത്ത​രം അ​റി​വ് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. അ​തു​പോ​ലെ ന്യൂ​റോ സ​യ​ൻ​സി​ലു​ള്ള അ​റി​വ് ത​ത്വ​ശാ​സ്ത്ര​വും മ​നഃ​ശാ​സ്ത്ര​വും പ​ഠി​ക്കു​ന്ന​വ​രു​ടെ അ​റി​വി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ക്കും.

കോ​ഗ്ന​റ്റീ​വ് സ​യ​ൻ​സുമായി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പ​ര​സ്പ​ര​പൂ​ര​ക​ങ്ങ​ളാ​യ രീ​തി​യി​ലാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ഭ്യാ​സം, ന​യ​രൂ​പീ​ക​ര​ണം, മാ​ന​സി​കാ​രോ​ഗ്യം, സാ​ങ്കേ​തി​ക വി​ക​സ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ സ​ഹാ​യി​ക്കും എ​ന്ന​തു ത​ർ​ക്ക​മ​റ്റ സം​ഗ​തി​യാ​ണ്. ഉ​ദാ​ഹ​ര​ണ​ത്തി​ന് അ​ധ്യാ​പ​നം, പ​ഠ​നം, കു​ട്ടി​ക​ളു​ടെ ച​ല​നാ​ത്മ​ക​ത, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചു​ള്ള ബോ​ധ്യം എ​ന്നി​വ ക്ലാ​സ്മു​റി​യി​ലെ ആ​ശ​യ സം​വേ​ദ​ന രീ​തി​യെ മാ​റ്റി​മ​റി​ക്കും. മു​ന്പു പ​ല ത​ട്ടു​ക​ളി​ലാ​യി നി​ന്നി​രു​ന്ന ഇ​ത്ത​രം സ​മ​സ്യ​ക​ൾ വി​ഷ​യാ​ന്ത​ര പ​ഠ​ന ശാ​ഖ​യു​ടെ വി​കാ​സ​ത്തോ​ടെ​യാ​ണ് ഒ​രു കു​ട​ക്കീ​ഴി​ലാ​യി​രി​ക്കു​ന്ന​തും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​കു​ന്ന​തും.

ഇ​ന്‍റേൺ​ഷി​പ് വി​ദേ​ശ​ത്താ​കാം; പി​ന്നെ ജോ​ലി​യും

അ​വ​ബോ​ധ ശാ​സ്ത്ര​ത്തി​ന്‍റെ ഈ ​ഗു​ണ​ങ്ങ​ൾ സ്വാം​ശീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​ണ് ഗാ​ന്ധി​ന​ഗ​ർ ഐ​ഐ​ടി​യു​ടെ എം​എ​സ്‌​സി പ്രോ​ഗ്രാം. അ​തു​പോ​ലെ ത​ന്നെ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ അ​ടു​ത്ത​റി​യാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നൊ​പ്പം ജ​പ്പാ​ൻ, പോ​ർ​ച്ചു​ഗ​ൽ, അ​മേ​രി​ക്ക തു​ട​ങ്ങി​യ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്‍റേ​ണ്‍​ഷി​പ് ചെ​യ്യാ​നും ഇ​വി​ടു​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കു​ന്നു. കൂ​ടാ​തെ മ​ന​സും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ള​ക്കാ​നു​ള്ള ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ പ​രി​ച​യ​പ്പെ​ടാ​ൻ ല​ഭി​ക്കു​ന്ന അ​വ​സ​ര​ങ്ങ​ളും വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം 5000 രൂ​പ സ്റ്റൈ​പ​ൻ​ഡും ല​ഭി​ക്കും.

ഇ​വി​ടെ പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​രിൽ പ​ല​രും ബു​ഡാ​പ​സ്റ്റി​ലെ സെ​ൻ​ട്ര​ൽ യൂ​റോ​പ്യ​ൻ യൂ​ണി​വേ​ഴ്സി​റ്റി, ജെ​ർ​മ​ൻ പ്രി​മേ​റ്റ് സെ​ന്‍റർ തു​ട​ങ്ങി​യയി​ട​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. മ​റ്റു ചി​ല​ർ കൊ​ഗ്നൈ​സ​ന്‍റ്, നീ​ൽ​സ​ണ്‍ തു​ട​ങ്ങി​യ വ​ൻ​കി​ട സ്ഥാ​പ​ന​ങ്ങ​ളിൽ ജോലി ചെയ്യുന്നു.
വി​ഷ​യാ​ന്ത​ര ഗ​വേ​ഷ​ണ​ത്തി​ൽ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് കോ​ഴ്സി​നു ചേ​രാം. മാ​ന​വി​ക വി​ഷ​യ​ങ്ങ​ൾ, ശാ​സ്ത്രം, എ​ൻ​ജി​നി​യ​റിം​ഗ് തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യാ​ണു കോ​ഴ്സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് . ജ​നു​വ​രി 15 ന​കം അ​പേ​ക്ഷി​ക്ക​ണം. ഗാ​ന്ധി​ന​ഗ​റി​ൽ ന​ട​ത്തു​ന്ന എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും തു​ട​ർ​ന്ന് ഇ​ന്‍റ​ർ​വ്യു​വ​ിന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. വെ​ബ്സൈ​റ്റ്: http: cogs.iitgn.ac.in

സൊ​സൈ​റ്റി ആ​ൻ​ഡ് ക​ൾ​ച്ച​ർ


ഗാ​ന്ധി​ന​ഗ​ർ ഐ​ഐ​ടി​യു​ടെ മ​റ്റൊ​രു പ്ര​ധാ​ന കോ​ഴ്സാ​ണ് സൊ​സൈ​റ്റി ആ​ൻ​ഡ് ക​ൾ​ച്ച​റി​ൽ എം​എ കോ​ഴ്സ്. സ​മൂ​ഹ​ത്തെ​യും സം​സ്കാ​ര​ത്തെ​യും വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കോ​ഴ്സി​ന് കൊ​ഗ്നി​റ്റീ​വ് സ​യ​ൻ​സ്, ലി​റ്റ​റ​റി സ്റ്റ​ഡീ​സ്, ട്രാ​ൻ​സി​ലേ​ഷ​ൻ തി​യ​റി ആ​ൻ​ഡ് പ്രാ​ക്ടീ​സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യോ​ള​ജി, പോ​പ്പു​ലേ​ഷ​ൻ സ്റ്റ​ഡീ​സ്, പ​ബ്ലി​ക് ഹെ​ൽ​ത്ത്, അ​ന്ത്രൊ​പ്പോ​ള​ജി എ​ന്നി​വ​യെ​ല്ലാം പാ​ഠ്യ വി​ഷ​യ​ങ്ങ​ളാ​ണ്. നാ​ലു സെ​മ​സ്റ്റ​റാ​യു​ള്ള കോ​ഴ്സി​നു കോ​ഴ്സ് വ​ർ​ക്കി​നും റി​സ​ർ​ച്ചി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

പ്രാ​ഞ്ജ​ലി ശ്രീ​കാ​ന്ത് കു​ൽ​ക്ക​ർ​ണി
(ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി, ഐ​ഐ​ടി, ഗാ​ന്ധി​ന​ഗ​ർ)