ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പുതുക്കല്‍
കേ​ര​ള സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ 2014-15 അ​ക്കാ​ഡ​മി​ക് വർഷം അ​നു​വ​ദി​ച്ച ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ (2017-18 അ​ക്കാ​ഡമി​ക് വ​ർ​ഷം) പു​തു​ക്കി ല​ഭി​ക്കു​ന്ന​തി​ന് ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.2014-15 അ​ക്കാ​ഡ​മി​ക് വ​ർ​ഷം ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ​ഠ​ന​ത്തി​ന് സ്കോ​ള​ർ​ഷി​പ് ല​ഭി​ച്ച​വ​രും തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ര​ണ്ടാം വ​ർ​ഷ ബി​രു​ദ പ​ഠ​ന​ത്തി​നും മൂ​ന്നാം വ​ർ​ഷ ബി​രു​ദ പ​ഠ​ന​ത്തി​നും സ്കോ​ള​ർ​ഷി​പ് പു​തു​ക്കി ല​ഭി​ക്കാ​ൻ അ​ർ​ഹ​രാ​യ​വ​രു​മായ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾക്കു മാ​ത്ര​മേ സ്കോ​ള​ർ​ഷി​പ് പു​തു​ക്കി ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ളു.

അ​പേ​ക്ഷ​ക​ൾ കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ് കോ​ള​ജി​ലോ യൂ​ണി​വേ​ഴ്സി​റ്റി പ​ഠ​ന​വ​കു​പ്പു​ക​ളി​ലോ ഐ​എ​ച്ച്ആ​ർ​ഡി യു​ടെ കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലോ ആ​ർ​ട്സ്, സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ്, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളാ​യി​രി​ക്ക​ണം.സ്കോ​ള​ർ​ഷി​പ്പ് പു​തു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 31. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും കോ​ള​ജ് അ​ധി​കാ​രി​ക​ൾ​ക്ക് ഫെ​ബ്രു​വ​രി അ​ഞ്ചി​നു മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം.

നോ​ഡ​ൽ ഓ​ഫീ​സ​ർ/​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ/​മേ​ധാ​വി ഓ​ണ്‍​ലൈ​ൻ വെ​രി​ഫി​ക്കേ​ഷ​നും അ​പ്രൂ​വ​ലും പൂ​ർ​ത്തി​യാ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി ഒ​ൻ​പ​ത്. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ൾ കൗ​ണ്‍​സി​ലി​ൽ ല​ഭി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി 15. വെ​ബ്്സൈ​റ്റ്: www.kshee.kerala.gov.in.