ഗവേഷണത്തിനു സഹായം
കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ൽ ഇ​ന്ന​വേ​ഷ​ൻ ഇ​ൻ സ​യ​ൻ​സ് പെ​ർ​സ്യൂ​ട്ട് ഫോ​ർ ഇ​ൻ​സ്പ​യേ​ഡ് റി​സ​ർ​ച്ച് (ഇ​ൻ​സ്പ​യ​ർ) ഫാ​ക്ക​ൽ​റ്റി അ​വാ​ർ​ഡ് പ​ദ്ധ​തി പ്ര​കാ​രം ന​ട​പ്പാ​ക്കു​ന്ന അ​ഷ്വേ​ഡ് ഓ​പ്പ​ർ​ച്ച്യൂ​ണി​റ്റി ഫോ​ർ റി​സ​ർ​ച്ച് ക​രി​യ​റി​ന് (എ​ഒ​ആ​ർ​സി) അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 ജ​നു​വ​രി ഒ​ന്നി​ന് 27-32നും ​മ​ധ്യേ. ഫെ​ബ്രു​വ​രി 28ന​കം അ​പേ​ക്ഷി​ക്ക​ണം.

ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​നു​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് പ​ദ്ധ​തി. അ​ടി​സ്ഥാ​ന ശാ​സ്ത്രം, എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​സി​ൻ, അ​ഗ്രി​ക്ക​ൾ​ച്ച​ർ, വെ​റ്റ​റി​ന​റി, ഫാ​ർ​മ​സി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ബി​രു​ദ​ധാ​രി​ക​ളെ ഗ​വേ​ഷ​ണ രം​ഗ​ത്തേ​ക്കു ആ​ക​ർ​ഷി​ക്കു​ക​യാ​ണു പ​ദ്ധ​തികൊ​ണ്ടു ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റ്: http://www.inspire-dst.gov.in, http://www.online-inspire.gov.in, http://www.inspire-dst.gov.in