ആ​​​​ർ​​​​മി മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഡോ​​​​ക്ട​​​​ർ​​​മാർക്ക് അവസരം
എം​​​​ബി​​​​ബി​​​​എ​​​​സു​​​​കാ​​​​ർ​​​​ക്ക് ആ​​​​ർ​​​​മി​​​​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​റി​​​​ൽ ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ൻ​​​​ഡ് ഓ​​​​ഫീ​​​​സ​​​​റാ​​​​കാ​​​​ൻ അ​​​​വ​​​​സ​​​​രം. സ്ത്രീ​​​​ക​​​​ൾ​​​​ക്കും പു​​​​രു​​​​ഷ​​​​ൻ​​​​മാ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. വി​​​​ജ്ഞാ​​​​പ​​​​നം വൈ​​​​കാ​​​​തെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും. ഒ​​​​ഴി​​​​വു​​​​ക​​​​ൾ നി​​​​ല​​​​വി​​​​ൽ തി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല. യോ​​​​ഗ്യ​​​​ത- 1956 ഐ​​​​എം​​​​സി ആ​​​​ക്ടി​​​​ലെ ഫ​​​​സ്റ്റ്/ സെ​​​​ക്ക​​​​ൻ​​​​ഡ് ഷെ​​​​ഡ്യൂ​​​​ളി​​​​ലെ അ​​​​ല്ലെ​​​​ങ്കി​​​​ൽ തേ​​​​ർ​​​​ഡ് ഷെ​​​​ഡ്യൂ​​​​ളി​​​​ലെ പാ​​​​ർ​​​​ട്ട് ര​​​​ണ്ടി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രി​​​​ക്കു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ യോ​​​​ഗ്യ​​​​ത. സം​​​​സ്ഥാ​​​​ന മെ​​​​ഡി​​​​ക്ക​​​​ൽ കൗ​​​​ണ്‍സി​​​​ൽ/​​​​എം​​​​സി​​​​ഐ​​​​കൗ​​​​ണ്‍സി​​​​ൽ/​​​​എം​​​​സി​​​​ഐ സ്ഥി​​​​രം ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. എം​​​​ഡി/​​​​എം​​​​എ​​​​സ്/​​​​എം​​​​സി​​​​എ​​​​ച്ച്/ ഡി​​​​എം ക​​​​ഴി​​​​ഞ്ഞ​​​​വ​​​​രേ​​​​യും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

അ​​​​പേ​​​​ക്ഷ​​​​ക​​​​ർ ര​​​​ണ്ടാ​​​​മ​​​​ത്തെ ചാ​​​​ൻ​​​​സി​​​​ലെ​​​​ങ്കി​​​​ലും എം​​​​ബി​​​​ബി​​​​എ​​​​സ് പാ​​​​സാ​​​​യി​​​​രി​​​​ക്ക​​​​ണം. 2018 ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​ഇ​​​​ന്‍റേ​​​​ണ്‍ഷി​​​​പ്പ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ​​​​വ​​​​ർ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം. പ്രാ​​​​യം- 2018 ഡി​​​​സം​​​​ബ​​​​ർ 31ന് 45 ​​​​വ​​​​യ​​​​സ് തി​​​​ക​​​​യ​​​​രു​​​​ത്.

ശ​​​​ന്പ​​​​ളം: 17,160- 39,100 രൂ​​​​പ. ഗ്രേ​​​​ഡ് പേ- 6,100 ​​​​രൂ​​​​പ​​​​യും മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ളും.
അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​മാ​​​​ണ് ഷോ​​​​ർ​​​​ട്ട് സ​​​​ർ​​​​വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി. ഒ​​​​ന്പ​​​​തു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ സ​​​​ർ​​​​വീ​​​​സ് നീ​​​​ട്ടി​​​​യെ​​​​ടു​​​​ക്കാം. ര​​​​ണ്ടു​​​​വ​​​​ർ​​​​ഷം സ​​​​ർ​​​​വീ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം പെ​​​​ർ​​​​മ​​​​ന​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ൻ കേ​​​​ഡ​​​​റി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം.

2018 ഫെ​​​​ബ്രു​​​​വ​​​​രി 27 നും ​​​​മാ​​​​ർ​​​​ച്ച് ഒ​​​​ന്പ​​​​തി​​​​നും മ​​​​ധ്യേ മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ന്‍റെ​​​​യും വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യു​​​​ടേ​​​​യും അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. ആ​​​​ദ്യ​​​​മാ​​​​യി ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് യാ​​​​ത്ര​​​​ബ​​​​ത്ത ല​​​​ഭി​​​​ക്കും. അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്- 200 രൂ​​​​പ. നെ​​​​റ്റ്ബാ​​​​ങ്കിം​​​​ഗ്്, ക്രെ​​​​ഡി​​​​റ്റ്/​​​​ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് എ​​​​ന്നി​​​​വ വ​​​​ഴി ഫീ​​​​സ് അ​​​​ട​​​​യ്ക്കാം.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ധം- www.amcsscentry.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ നി​​​​ന്നും ഓ​​​​ണ്‍ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യു​​​​ടെ ഒ​​​​പ്പും പാ​​​​സ്പോ​​​​ർ​​​​ട്ട് സൈ​​​​സ് ഫോ​​​​ട്ടോ​​​​യും അപ്‌‌ലോഡ് ചെ​​​​യ്യ​​​​ണം. അ​​​​പേ​​​​ക്ഷ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ ശേ​​​​ഷം പ്രി​​​​ന്‍റൗ​​​​ട്ട് എ​​​​ടു​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ബു​​​​ക്ക്, പെ​​​​ർ​​​​മ​​​​നെന്‍റ് മെ​​​​ഡി​​​​ക്ക​​​​ൽ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്, എം​​​​ബി​​​​ബി​​​​എ​​​​സ്/ പി​​​​ജി സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഗ​​​​സ​​​​റ്റ​​​​ഡ് ഓ​​​​ഫീ​​​​സ​​​​ർ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ​​​​ക​​​​ർ​​​​പ്പും ഇ​​​​പ്പോ​​​​ഴ​​​​ത്തെ തൊ​​​​ഴി​​​​ൽ ഉ​​​​ട​​​​മ ന​​​​ൽ​​​​കു​​​​ന്ന എ​​​​ൻ​​​​ഒ​​​​സി, സ്വ​​​​ന്തം വി​​​​ലാ​​​​സ​​​​മെ​​​​ഴു​​​​തി സ്റ്റാ​​​​ന്പ് ഒ​​​​ട്ടി​​​​ച്ച ക​​​​വ​​​​ർ, ഡി​​​​ഡി​​​​യു​​​​ടെ അ​​​​സ​​​​ൽ എ​​​​ന്നി​​​​വ സ​​​​ഹി​​​​തം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക.

അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കേ​​​​ണ്ട വി​​​​ലാ​​​​സം: DGAFMS/ DG1A, Ministry Of Diffence, M Block, Room No. 60. Church Road, New Delhi-110001.
കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.amcsscentry.gov.inഎ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.