എൻടിപിസിയിൽ 150 ട്രെയിനികൾ
പൊ​​​​തു​​​​മേ​​​​ഖ​​​​ലാ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ എ​​​​ൻ​​​​ടി​​​​പി​​​​സി ലി​​​​മി​​​​റ്റ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ട്രെ​​​​യി​​​​നി ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ൻ​​​​സ്ട്രു​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, മൈ​​​​നിം​​​​ഗ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 150 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

ഗേ​​​റ്റ് 2018 വ​​​ഴി​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണു ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ.
അ​​​വ​​​സാ​​​ന തീ​​​യ​​​തി ജ​​​നു​​​വ​​​രി 31.

യോ​​​ഗ്യ​​​ത: കു​​​റ​​​ഞ്ഞ​​​ത് 65 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ മു​​​ഴു​​​വ​​​ൻ സ​​​മ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ടെ​​​ക്നോ​​​ള​​​ജി ബി​​​രു​​​ദം/ എ​​​എം​​​ഐ​​​ഇ. നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ഭാ​​​ഗം, ബ​​​ന്ധ​​​പ്പെ​​​ട്ട ബി​​​രു​​​ദം, ഒ​​​ഴി​​​വു​​​ക​​​ളു​​​ടെ എ​​​ണ്ണം എ​​​ന്നി​​​വ ഇ​​​തോ​​​ടൊ​​​പ്പം പ​​​ട്ടി​​​ക​​​യി​​​ൽ.

പ്രാ​​​യ​​​പ​​​രി​​​ധി: 2018 ജ​​​നു​​​വ​​​രി 31ന് 27 ​​​വ​​​യ​​​സ്.
പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി (എ​​​ൻ​​​സി​​​എ​​​ൽ) കാ​​​ർ​​​ക്ക് മൂ​​​ന്നും ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ​​​ക്ക് പ​​​ത്തും വ​​​ർ​​​ഷം ഇ​​​ള​​​വു​​​ണ്ട്.
ശ​​​ന്പ​​​ളം: തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഒ​​​രു വ​​​ർ​​​ഷം പ​​​രി​​​ശീ​​​ല​​​ന​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. 24,900- 50,500. ശ​​​ന്പ​​​ള​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ ഫീ​​​സ്: 150 രൂ​​​പ. പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗം/​​​ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ/​​​വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കു ഫീ​​​സി​​​ല്ല. എ​​​സ്ബി​​​ഐ ശാ​​​ഖ​​​ക​​​ൾ​​​വ​​​ഴി ഫീ​​​സ​​​ട​​​യ്ക്ക​​​ണം. എ​​​ൻ​​​ടി​​​പി​​​സി​​​ക്കു​​​വേ​​​ണ്ടി ന്യൂ​​​ഡ​​​ൽ​​​ഹി സി​​​എ​​​ജി ബ്രാ​​​ഞ്ചി​​​ലെ പ്ര​​​ത്യേ​​​ക അ​​​ക്കൗ​​​ണ്ടി​​​ൽ (അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​ർ: 30987919993) മാ​​​റാ​​​വു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു പ​​​ണം നി​​​ക്ഷേ​​​പി​​​ക്കേ​​​ണ​​​ത്.

ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു​​​ള്ള പേ ​​​ഇ​​​ൻ സ്ലി​​​പ്പും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഫീ​​​സ് അ​​​ട​​​യ്ക്കു​​​ന്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന ജേ​​​ണ​​​ൽ ന​​​ന്പ​​​റും ബ്രാ​​​ഞ്ച് കോ​​​ഡും ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് പൂ​​​രി​​​പ്പി​​​ക്ക​​​ണം. നെ​​​റ്റ് ബാ​​​ങ്കിം​​​ഗ്/​​​ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ്/ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് മു​​​ഖേ​​​ന​​​യും ഫീ​​​സ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: ഗേ​​​റ്റ് 2018ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ഷ​​​ൻ ന​​​ന്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് NTPC ET-2018 ന് www.ntpccareers.net ​​​എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ൺ​​​ലൈ​​​നി​​​ൽ അ​​​പേ​​​ക്ഷി​​​ക്കാം.
GATE-2018 നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ www.gate.iitg.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.ntpccareers.net സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.