അര്‍ധസൈനിക വിഭാഗമായ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലെ അസിസ്റ്റന്റ് കമന്‍ഡാന്റ് എന്‍ജിനിയര്‍, വെറ്ററിനറി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം വൈകാ തെ പ്രസിദ്ധീകരിക്കും. ഗ്രൂപ്പ് എ, ഗസറ്റഡ് നോണ്‍-കോമ്പാറ്റൈസ്ഡ് തസ്തികകളാണിത്. എന്‍ജിനിയര്‍ വകുപ്പിലും വെറ്ററിനറി വകുപ്പിലുമാണ് ഒഴിവുകളുള്ളത്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഒഴിവുകള്‍ നിലവില്‍ താൽക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. കായികക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
യോഗ്യത:
വെറ്ററിനറി-വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്ഡറിയില് ബിരുദം. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ രജിസ്ട്രേഷന്.
എന്‍ജിനിയര്‍- സിവില്‍ എന്‍ജിനിയറിംഗ് ബിരുദം. ഫലം കാത്തിരിക്കുന്നവര്‍ക്കും അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.
പ്രായം- 31.01.2018ന് 23നും 30നും മധ്യേ. എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അഞ്ചും ഒബിസി വിഭാഗക്കാര്‍ക്ക് മൂന്നും വര്‍ഷത്തെ പ്രായ ഇളവ് ലഭിക്കും. വിമുക്തഭടന്മാര്ക്ക് ചട്ടപ്രകാരം ഇളവുണ്ട്.
ശമ്പളം- 15,600- 39,100 രൂപ. ഗ്രേഡ് പേ- 5,400 രൂപ.
ശാരീരികയോഗ്യത (പുരുഷന്മാര്ക്ക്)- ഉയരം: 165 സെ.മീ. നെഞ്ചളവ്: 81-86 സെ.മീ.
സ്ത്രീകള്‍ക്ക് ഉയരം: 157 സെമീ. നെഞ്ചളവ് ബാധകമല്ല.
ഉയരത്തിന് ആനുപാതികമായ തൂക്കം. അപേക്ഷകര്‍ക്ക് കണ്ണടകള്‍ കൂടാതെ നല്ല കാഴ്ചശക്തിയുണ്ടായിരിക്കണം. പരന്ന പാദങ്ങള്‍, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, വെരിക്കോസ് വെയിന്‍, കോങ്കണ്ണ് എന്നിവ പാടില്ല.
അപേക്ഷിക്കേണ്ട വിധം: www.recruitm ent.itbpolice. nic.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചുമനസിലാക്കിയശേഷം മാത്രം അപേക്ഷിക്കുക.
അപേക്ഷാഫോമിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും ജാതി സര്‍ട്ടിഫിക്കറ്റിന്റെയും മാതൃകയും ഇതേ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോമിലും അഡ്മിറ്റ് കാര്‍ഡിലും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ ഒട്ടിക്കണം. വിജ്ഞാപനം വൈകാതെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
അപേക്ഷയ്ക്കൊപ്പം ഫീസടച്ചതിന്റെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, തഹസില്‍ദാര്‍ നല്കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിക്കറ്റ്, സ്വന്തം വിലാസമെഴുതിയ 25 രൂപയുടെ സ്റ്റാമ്പൊട്ടിച്ച തപാല്‍ക്കവര്‍ എന്നിവ സഹിതം അയയ്ക്കണം. Application for the post of Assistant Comm- andant (Veterinary-Engineer) 2017 എന്നു രേഖപ്പെടുത്തണം.
അപേക്ഷകള്‍ അയയ്ക്കണ്ടേ വിലാസം-The Commandant (Recriutment) Directorate General, Indo-Tibetan Border Police force, Block-2, C,GO,Complex, lodhi Road, NewDelhi-110003.