നി​യ​മ ബി​രു​ദ​ധാ​രി​ക​ള്‍ക്കു ക​ര​സേന​യി​ല്‍ അ​വ​സ​രം
ജെ​എ​ജി എ​ന്‍ട്രി​സ്‌​കീം പ​തിന​ഞ്ചാ​മ​തു ഷോ​ര്‍ട്ട് സ​ര്‍വീ​സ് ക​മ്മീ​ഷ​ന്‍ഡ് 2019 കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പു​രു​ഷ​ന്മാ​ര്‍ക്കും അ​വി​വാ​ഹി​ത​രാ​യ സ്ത്രീ​ക​ള്‍ക്കും അ​പേ​ക്ഷി​ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവ സാന തീയതി ഫെബ്രുവരി 13.

ശ​മ്പ​ളം: 15,600+5,400 രൂപ ഗ്രേ​ഡ് പേ ​മ​റ്റാനു​കൂല്യ​ങ്ങ​ളും). ഒ​ഴി​വ്: 14. പു​രു​ഷ​ന്‍ ഏഴ്, സ്ത്രീ ഏഴ്. ​പ്രാ​യം-21-27 വ​യ​സ്(2018 ജ​നു​വ​രി ഒ​ന്ന് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പ്രാ​യം ക​ണ​ക്കാ​ക്കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: അ​മ്പ​ത്തി​യ​ഞ്ചു ശ​ത​മാനം മാ​ര്‍ക്കി​ല്‍ കു​റ​യാ​തെ എ​ല്‍എ​ല്‍ ബി ​ബി​രു​ദം(​ത്രി​വ​ത്‌സരം/​പ​ഞ്ച​വ​ത്‍‌സ​രം). അ​പേ​ക്ഷ​ക​ര്‍ ബാ​ര്‍കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ/​സ്റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷനു​ള്ള യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ശാ​രീ​രി​ക യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ക്ക് വെ​ബ്‌​സൈ​റ്റ് കാ​ണു​ക.

തെ​ര​ഞ്ഞെ​ടു​പ്പ്: രണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പ്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ തി​രി​ച്ച​യ​യ്ക്കും. ഗ്രൂ​പ്പ് ടെ​സ്റ്റ്, സൈ​ക്കോ​ള​ജി​ക്ക​ല്‍ ടെ​സ്റ്റ്, ഇ​ന്‍റ​ര്‍വ്യൂ, വൈ​ദ്യ​പ​രി​ശോ​ധന എ​ന്നി​വ​ഉണ്ടാകും. ഇ​ന്‍റ​ര്‍വ്യൂവി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കു നി​ബ​ന്ധന​ക​ള്‍ക്കു വി​ധേ​യ​മാ​യി യാ​ത്രാ​ബ​ത്ത ന​ല്‍കും.

പ​രി​ശീ​ലനം: ചെ​ന്നൈ ഓ​ഫീ​സേ​ഴ്‌​സ് ട്രെ​യിനി​ങ് അ​ക്കാ​ദ​മി​യി​ല്‍ 11 മാ​സ​ത്തെ പ​രി​ശീ​ലനം ന​ല്‍കും. ജ​ഡ​ജ് അ​ഡ്വ​ക്ക​റ്റ് ജന​റ​ല്‍ ഡി​പ്പാ​ര്‍ട്ട്‌​മെ​ന്‍റി​ല്‍ ല​ഫ്റ്റന​ന്‍റ് റാ​ങ്കി​ലാ​യി​രി​ക്കും നി​യ​മനം.
അ​പേ​ക്ഷി​ക്കേണ്ട വി​ധം: ഓ​ണ്‍ലൈ​ന്‍ വ​ഴി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. www.joinindi anarmy.nic.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ഓ​ണ്‍ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താം. ഇ​തു സ​ബ്മി​റ്റ് ചെ​യ്ത​ശേ​ഷം പ്രി​ന്‍റൗ​ട്ടി​ന്‍റെ രണ്ട് കോ​പ്പി എ​ടു​ക്ക​ണം.

ഒ​രു പ്രി​ന്‍റൗ​ട്ട് ഒ​ട്ടി​ച്ച് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി സെ​ല​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ ഹാ​ജ​രാ​ക്ക​ണം. ഒ​രു പ്രി​ന്‍റൗ​ട്ട് പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഉ​ദ്യോ​ഗാ​ര്‍ഥി കൈ​യി​ല്‍ ക​രു​ത​ണം. താ​ഴെ​പ്പ​റ​യു​ന്ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍പ്പു​ക​ളും പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ലെ​ത്തു​ന്ന ഉ​ദ്യോ​ഗാ​ര്‍ഥി​യു​ടെ കൈ​വ​ശ​മുണ്ടാ​ക​ണം.

1. പ്രാ​യം തെ​ളി​യി​ക്കു​ന്ന​തിനു മെ​ട്രി​ക്കു​ലേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ്
2. പ്ല​സ് ടു ​സ​ര്‍ട്ടി​ഫി​ക്ക​റ്റും മാ​ര്‍ക്ക്ഷീ​റ്റും
3. എ​ല്‍എ​ല്‍ബി യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തിന ു ഡി​ഗ്രി പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും മാ​ര്‍ക്ക് ഷീ​റ്റും (എ​ല്ലാ വ​ര്‍ഷ സെ​മ​സ്റ്റ​റു​ക​ളി​ലെ​യും)
4. ബാ​ര്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ/​സ്റ്റേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ല്‍ എ​ല്‍എ​ല്‍ബി കോ​ഴ്‌​സ് പ​ഠി​ച്ച സ്ഥാ​പന​ത്തിനു ബാ​ര്‍ കൗ​ണ്‍സി​ല്‍ ഓ​ഫ് ഇ​ന്ത്യ അം​ഗീ​കാ​ര​മുണ്ടെന്നതി ന്‍റെ സ​ര്‍ട്ടി​ഫി​ക്ക​റ്റ്.