സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഹെഡ്കോണ്സ്റ്റബിൾ (മിനിസ്റ്റീരീയൽ) തസ്തികയിൽ അപേക്ഷ ക്ഷണിക്കുന്നു. ഡിപ്പാർട്ട്മെന്റൽ ഒഴിവുകൾ അടക്കം ആകെ 700 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം.
ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, സ്കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
യോഗ്യത- അംഗീകൃത ബോർഡിൽനിന്നും ലഭിച്ചിട്ടുള്ള പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. മിനിറ്റിൽ 35 വാക്ക് വേഗം (കംപ്യൂട്ടറിൽ), മിനിറ്റിൽ 30 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗം.
പ്രായം- മാർച്ച് അടിസ്ഥാനമാക്കി 18 നും 25 നും മധ്യേ. എസ്സി/ എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷത്തെ പ്രായ ഇളവുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് ചട്ടപ്രകാരം ഇളവ് ലഭിക്കും.
ശന്പളം: 5,200- 20,200 രൂപ. ഗ്രേഡ് പേ 2,400 രൂപ.
ശാരീരികയോഗ്യത- പുരുഷൻമാർക്ക് ഉയരം 165 സെമീ. നെഞ്ചളവ് 77-82 സെമീ. എസ്ടി വിഭാഗക്കാർക്ക് ഉയരം 165.5 സെമീ. നെഞ്ചളവ് 76-81 സെമീ.
സ്ത്രീകൾക്ക് ഉയരം 155 സെമീ. നെഞ്ചളവ് ബാധകമല്ല. എസ്ടി വിഭാഗക്കാർക്ക് 150 സെമീ.
അപേക്ഷകർക്ക് കണ്ണട കൂടാതെ മികച്ച കാഴ്ച ശക്തി ഉണ്ടായിരിക്കണം. വർണ്ണാന്ധത, കോങ്കണ്ണ്, കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്നപാദങ്ങൾ എന്നിവ പാടില്ല.
അപേക്ഷാഫീസ്- 50 രൂപയുടെ പോസ്റ്റൽ ഓർഡർ ആയി ഫീസ് അടയ്ക്കാവുന്നതാണ്. വിജ്ഞാപനം വൈകാതെ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.cisf.gov.in വെബ്സൈറ്റ് സന്ദർശിക്കുക.
വനിതകൾ, എസ്സി, എസ്ടി വിഭാഗക്കാർക്കും വിമുക്തഭടൻമാർക്കും അപേക്ഷാഫീസ് ഇല്ല. കേരളത്തിൽനിന്നുള്ളവർ സൗത്ത് സോണിലെ ഉന്നതോദ്യോഗസ്ഥന്റെ പേരിലാണ് പോസ്റ്റൽ ഓർഡർ അയയ്ക്കേണ്ടത്.
അപേക്ഷിക്കേണ്ടവിധം- www.cisf.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം വിശദമായി വായിച്ചുമനസിലാക്കി വേണം അപേക്ഷിക്കാൻ. അപേക്ഷാ ഫോറത്തിന്റെയും മറ്റു സർട്ടിഫിക്കറ്റുകളുടെയും മാതൃകകളും ഈ വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് എസ്എസ്എൽസി സർട്ടിഫിക്കറ്റ്, മറ്റു വിദ്യാഭ്യാസ യോഗ്യതകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ജാതി സർട്ടിഫിക്കറ്റ് (സംവരണ വിഭാഗക്കാർക്ക്), രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോകൾ, സ്വന്തം വിലാസമെഴുതി 22 രൂപയുടെ സ്റ്റാന്പൊട്ടിച്ച മൂന്ന് തപാൽ കവറുകൾ എന്നിവ സഹിതം അയയ്ക്കുക.
അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത് Application for the post of Head Constable (ministerial) & HC (min) (LDCE) 2017 എന്ന് രേഖപ്പെടുത്തണം.