എട്ടാംക്ലാസ്, പത്താംക്ലാസ്, പ്ലസ്ടു, ഐടിഐ യോഗ്യതയുള്ളവർക്ക് അവസരം
സതേൺ റെയിൽവേയുടെ വിവിധ യൂണിറ്റുകളിൾ അപ്രന്റിസ്ഷിപ്പ് അവസരം.
സെൻട്രൽ വർക്ഷോപ്പ്, പൊൻമലൈ- 321 ഒഴിവ്
ഐടിഐ യോഗ്യതയുള്ളവർക്ക് 265 ഒഴിവും താഴ്ന്ന യോഗ്യതയുള്ളവർക്ക് 56 ഒഴിവുകളും.
ഐടിഐ ഇതര ഒഴിവുകൾ: ഫിറ്റർ -32
യോഗ്യത: പത്താംക്ലാസ് പാസ്.
പ്രായം: 22 വയസിൽതാഴെ
വെൽഡർ- 24
യോഗ്യത: എട്ടാംക്ലാസ്
പ്രായം: 20 വയസിൽ താഴെ.
ഐടിഐ ട്രേഡുകളും ഒഴിവുകളും: ഫിറ്റർ- 70, വെൽഡർ- 40, മെഷീനിസ്റ്റ്- 20, ഇലക്ട്രീഷ്യൻ- 32, ഡീസൽ മെക്കാനിക്-60, മെക്കാനിക് റഫ്രിജറേഷൻ എസി- 18, എംഎംവി- ആറ്, ഇലക്ട്രോണിക്സ് മെക്കാനിക്- മൂന്ന്, പിഎഎസ്എസ്എ- 10.
യോഗ്യത- ഫിറ്റർ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യൻ, ഡീസൽ മെക്കാനിക്, എംഎംവി, പിഎഎസ്എസ്എ ട്രേഡുകളിലേക്ക് പത്താംക്ലാസും ബന്ധപ്പെട്ട് ട്രേഡിൽ ഐടിഐയുമാണ് യോഗ്യത. റഫ്രിജഷേന് ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നതിന് ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയോടെ പത്താംക്ലാസ് പാസായിരിക്കുകയും ഐടിഐ യോഗ്യത ഉണ്ടായിരിക്കുകയും വേണം. വെൽഡർ ട്രേഡിലേക്ക് അപേക്ഷിക്കുന്നതിന് എട്ടാംക്ലാസ് വിജയവും ഐടിഐയുമാണ് യോഗ്യത.
പ്രായം: വെൽഡർ ട്രേഡിലേക്ക് 22 വയസിൽ താഴെ മറ്റുള്ളവയിലേക്ക് 24 വയസ്.
തിരുച്ചിറപ്പിള്ളി ഡിവിഷൻ- 164 ഒഴിവ്.
ട്രേഡ്, ഒഴിവ്: ഫിറ്റർ- 80, മെക്കാനിക് ഡീസൽ- 81, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ (റേഡിയോളജി)-1, മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ (പത്തോളജി)- രണ്ട്.
യോഗ്യത: ഫിറ്റർ, മെക്കാനിക് ഡീസൽ ട്രേഡുകളിലേക്ക് പത്താംക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും മെഡിക്കൽ ലബോറട്ടറി ടെക്നീഷൻ ട്രേഡിലേക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളോടെ പ്ലസ്ടു, പ്രായം: ഫിറ്റർ, മെക്കാനിക് ഡീസൽ- 24 വയസിൽ താഴെ. മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ- 22 വയസിൽ താഴെ.
മഥുര ഡിവിഷൻ: 139 ഒഴിവ്
ട്രേഡ്, ഒഴിവ്: ഫിറ്റർ- 139
യോഗ്യത: പത്താംക്ലാസ് വിജയവും ഐടിഐയും
പ്രായം: 24 വയസിൽ താഴെ (2018 ഫെബ്രുവരി 21 അടിസ്ഥാനമാക്കിയാണ് പ്രായം നിശ്ചയിക്കുക.)
അപേക്ഷാ ഫീസ്: 100 രൂപ. Workshop Personnel Officer, Southern Railway, Golden Rock, Tiruchirappalli- 620 004 എന്ന പേരിൽ പൊൻമലൈയിൽ മാറാവുന്ന പോസ്റ്റൽ ഓർഡറായാണ് ഫീസ് അടയ്ക്കേണ്ടത്. എസ്സി, എസ്ടി വിഭാഗക്കാർ, അംഗപരിമിതർ, സ്ത്രീകൾ ഫീസ് അടയ്ക്കേണ്ടതില്ല.
അപേക്ഷിക്കേണ്ട വിധം: www.sr.indianrailways.gov.in എന്ന വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 21.