ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജിഎസ്ടി കോഴ്‌സ്
കേ​​​ര​​​ള ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നു കീ​​​ഴി​​​ൽ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​മാ​​​യ ഗു​​​ലാ​​​ത്തി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫി​​​നാ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടാ​​​ക്സേ​​​ഷ​​​ൻ (ഗി​​​ഫ്റ്റ്) ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി​​​യി​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്നു. വ്യ​​​വ​​​സാ​​​യ, വാ​​​ണി​​​ജ്യ മേ​​​ഖ​​​ല​​​യി​​​ൽ ജി​​​എ​​​സ്ടി​​​യി​​​ൽ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളെ സൃ​​​ഷ്ടി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു കോ​​​ഴ്സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.​​​ജി​​​എ​​​സ്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നി​​​യ​​​മം, ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ, അ​​​ക്കൗ​​​ണ്ടിം​​​ഗ് തു​​​ട​​​ങ്ങി​​​യ എ​​​ല്ലാ വ​​​ശ​​​ങ്ങ​​​ളി​​​ലും പ​​​രീ​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്ന രീ​​​തി​​​യി​​​ലാ​​​ണു കോ​​​ഴ്സ് ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​​രു വ​​​ർ​​​ഷം ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള​​​താ​​​ണു കോ​​​ഴ്സ്. ഒ​​​രു ദി​​​വ​​​സം ആ​​​റു മ​​​ണി​​​ക്കൂ​​​ർ​​​വ​​​ച്ച് 20 ദി​​​വ​​​സം (120 മ​​​ണി​​​ക്കൂ​​​ർ) പ്രാ​​​യോ​​​ഗി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് നീ​​​ക്കിവ​​​ച്ചി​​​രി​​​ക്കു​​​ന്നു, വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ലും അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി​​​രി​​​ക്കും ക്ലാ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന പ​​​രി​​​ശീ​​​ല​​​നം കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും അ​​​ന്യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ണ്ട്. പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​രെ മാ​​​ത്ര​​​മേ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ അനുവദിക്കൂ.

20,060 രൂ​​​പ​​​യാ​​​ണു കോ​​​ഴ്സ് ഫീ​​​സ്. ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്കും പ്ര​​​ഫ​​​ഷ​​​ണ​​​ൽ ബി​​​രു​​​ദ​​​മു​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ. ഒ​​​രു ത​​​വ​​​ണ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്താ​​​ൽ മൂ​​​ന്ന് അ​​​ക്കാ​​​ഡ​​​മി​​​ക് വ​​​ർ​​​ഷം ­പ്രാ​​​ബ​ല്യ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: www.gift.res.in. ഫോ​​​ണ്‍: 0 471 2593960, 2596970, 2596980, 2590880.

യു​എ​ന്നി​നെ അ​റി​യാ​ൻ

ഐ​ക്യ രാഷ്‌ട്ര സ​ഭ​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നു രൂ​പീ​കൃ​ത​മാ​യ പ്ര​സ്ഥാ​ന​മാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യു​ണൈ​റ്റ​ഡ് നേ​ഷ​ൻ സ്റ്റ​ഡീ​സ്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ണ്ട​ർ​സ്റ്റാ​ൻ​ഡിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​പ്ലോ​മ കോ​ഴ്സി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. വി​ദൂ​ര പ​ഠ​ന രീ​തി​യി​ലു​ള്ള കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി ആ​റു​മാ​സ​മാ​ണ്. ഐ​ക്യ രാഷ്‌ട്ര സ​ഭ​യെ​ക്കു​റി​ച്ചും അ​തി​ന്‍റെ വി​വി​ധ ഏ​ജ​ൻ​സി​ക​ളെ​ക്കു​റി​ച്ചും മ​ന​സി​ലാ​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു കോ​ഴ്സി​ൽ ചേ​രാം. പ്ല​സ്ടു​വാ​ണു യോ​ഗ്യ​ത. എ​ല്ലാ മാ​സം ആ​ദ്യ​വും പു​തി​യ സെ​മ​സ്റ്റ​റു​ക​ൾ ആ​രം​ഭി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഏ​തു സെ​മ​സ്റ്റ​റി​ലും ചേ​രാം. പ​ഠ​ന സാ​മ​ഗ്രി​ക​ൾ ത​പാ​ലി​ൽ അ​യ​ച്ചു ത​രും. സെ​മ​സ്റ്റ​റി​ന്‍റെ അ​വ​സാ​നം പ​രീ​ക്ഷ​യു​ണ്ടാ​യി​രി​ക്കും. വീ​ട്ടി​ലി​രു​ന്ന് ഓ​പ്പ​ണ്‍ ബു​ക്ക് സ​ന്പ്ര​ദാ​യ​ത്തി​ലാ​ണു പ​രീ​ക്ഷ എ​ഴു​തേ​ണ്ട​ത്. കോ​ഴ്സ് ഫീ​സ് 7500 രൂ​പ. മ​റ്റു ഫീ​സു​ക​ൾ ഉ​ൾ​പ്പ​ടെ 10000 രൂ​പ ന​ൽ​ക​ണം. ഏ​ഴു നി​ർ​ബ​ന്ധ വി​ഷ​യ​ങ്ങ​ളും 18 ഓ​പ്ഷ​ണ​ൽ വി​ഷ​യ​ങ്ങ​ളും അ​ട​ങ്ങി​യ​താ​ണു സി​ല​ബ​സ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.ifuna.org. ഫോ​ൺ: +91 11 265 11257, 2685 2293, +91 9911188266.