കോസ്റ്റ് ഗാർഡിൽ അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ്
പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ൽ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ആ​​​കാ​​​ൻ അ​​​വ​​​സ​​​രം. അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി/​​​ജ​​​ന​​​റ​​​ൽ​​​ഡ്യൂ​​​ട്ടി (പൈ​​​ല​​​റ്റ്)/​​​ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് പൈ​​​ല​​​റ്റ് (സി​​​പി​​​എ​​​ൽ) എ​​​ന്നീ ത​​​സ്തി​​​ക​​​യി​​​ലേക്കുള്ള റിക്രൂട്ട്മെന്‍റാണ്

അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. മൊ​​​ത്തം 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വി​​​നു ഫി​​​സി​​​ക്സും മാ​​​ത്ത​​​മാ​​​റ്റി​​​ക്സും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ്രാ​​​യം: 19-24. 1994ജൂ​​​ലൈ ഒ​​​ന്നി​​​നും 1998 ജൂ​​​ണ്‍ 30നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി പൈ​​​ല​​​റ്റ്, നാ​​​വി​​​ഗേ​​​റ്റ​​​ർ-​​​ഒ​​​ബ്സ​​​ർ​​​വ​​​യ​​​ർ

യോ​​​ഗ്യ​​​ത: അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​എ​​​സ്‌സി മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. ബി​​​രു​​​ദ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷം ഫി​​​സി​​​ക്സോ മാ​​​ത്ത​​​മാ​​​റ്റി​​​ക്സോ നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം. മൊ​​​ത്തം 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വി​​​നു ഫി​​​സി​​​ക്സും മാ​​​ത്ത​​​മാ​​​റ്റി​​​ക്സും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.
പ്രാ​​​യം: 19-26 നും ​​​മ​​​ധ്യേ. 1993ജൂ​​​ലൈ ഒ​​​ന്നി​​​നും 1997ജൂ​​​ണ്‍ 30നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

ടെ​​​ക്നി​​​ക്ക​​​ൽ ബ്രാ​​​ഞ്ച് (മെ​​​ക്കാ​​​നി​​​ക്ക​​​ൽ, എ​​​യ്റോ​​​നോ​​​ട്ടി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ)

യോ​​​ഗ്യ​​​ത: നേ​​​വ​​​ൽ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റ​​​ൽ, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, മ​​​റൈ​​​ൻ, ഡി​​​സൈ​​​ൻ, പ്രൊ​​​ഡ​​​ക്്ഷ​​​ൻ, എ​​​യ്റോ​​​നോ​​​ട്ടി​​​ക്ക​​​ൽ, ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ്, ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റേഷ​​​ൻ ആ​​​ൻ​​​ഡ് ക​​​ണ്‍ട്രോ​​​ൾ, ഇ​​​ലക്‌ട്രിക്ക​​​ൽ, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് ആ​​​ൻ​​​ഡ് ടെ​​​ലി​​​ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ എ​​​ഐ​​​സി​​​ടി​​​ഇ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദം. മൊ​​​ത്തം 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വി​​​നു ഫി​​​സി​​​ക്സും മാ​​​ത്ത​​​മാ​​​റ്റി​​​ക്സും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. അ​​​ല്ലെ​​​ങ്കി​​​ൽ എ ​​​ആ​​​ൻ​​​ഡ് ബി ​​​ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് എ​​​ക്സാ​​​മി​​​നേ​​​ഷ​​​ൻ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പാ​​​സാ​​​യി​​​രി​​​ക്ക​​​ണം.

പൈ​​​ല​​​റ്റ്(​​​കൊ​​​മേ​​​ഴ്സ്യ​​​ൽ പൈ​​​ല​​​റ്റ് ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള​​​വ​​​ർ​​​ക്ക്)

യോ​​​ഗ്യ​​​ത: മൊ​​​ത്തം 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. ഡി​​​ജി​​​സി​​​എ അം​​​ഗീ​​​ക​​​രി​​​ച്ച കൊ​​​മേ​​​ഴ്സ്യ​​​ൽ പൈ​​​ല​​​റ്റ് ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും സ്ത്രീ​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. പ്രാ​​​യം: 18-26. 1993 ജൂ​​​ലൈ ഒ​​​ന്നി​​​നും 1997 ജൂ​​​ണ്‍ 30നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ര​​​ണ്ടു തീ​​​യ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെടെ.

ജ​​​ന​​​റ​​​ൽ ഡ്യൂ​​​ട്ടി (സ്ത്രീ)

​​​യോ​​​ഗ്യ​​​ത:അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ​​​നി​​​ന്ന് 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​രു​​​ദം. മൊ​​​ത്തം 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു​​​വി​​​നു ഫി​​​സി​​​ക്സും മാ​​​ത്ത​​​മാ​​​റ്റി​​​ക്സും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യി പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ്രാ​​​യം: 19-24. 1993 ജൂ​​​ലൈ ഒ​​​ന്നി​​​നും 1997 ജൂ​​​ണ്‍ 30 നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. ര​​​ണ്ടു തീ​​​യ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ധം: www.joincoastguard.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ​​​നി​​​ന്നും ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്. കോ​​​സ്റ്റ് ഗാ​​​ർ​​​ഡി​​​ന്‍റെ മും​​​ബൈ, നോ​​​യി​​​ഡ, ചെ​​​ന്നൈ, കോ​​​ൽ​​​ക്ക​​​ത്ത കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ വ​​​ച്ചു ന​​​ട​​​ത്തു​​​ന്ന പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ​​​യ്ക്കു ശേ​​​ഷ​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. ഇ​​​തി​​​ൽ പാ​​​സാ​​​കു​​​ന്ന​​​വ​​​രെ ഡ​​​ൽ​​​ഹി, ബാം​​​ഗ​​​ളൂ​​​ർ മി​​​ലി​​​റ്റ​​​റി ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​രാ​​​ക്കും.

വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. ​​​കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www. indianc oastguard. nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.