റെയിൽവേയിൽ 62,907 അവസരം
റെ​​​​യി​​​​ൽ​​​​വേ​​​​യി​​​​ൽ ട്രാ​​​​ക്ക് മെ​​​​യ്​​​​ന്‍റെ​​​​യ്ന​​​​ർ, ഗേ​​​​റ്റ്മാ​​​​ൻ, ഹെ​​​​ൽ​​​​പ്പ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്ക് സൂ​​​​ച​​​​നാ വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി. 62907 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് റെ​​​​യി​​​​ൽ​​​​വേ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മാ​​​​ർ​​​​ച്ച് 12ന് ​​​​മു​​​​ന്പാ​​​​യി ഒാ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം.

ട്രാ​​​​ക്ക് മെ​​​​യ്ന്‍റെ​​​​യ്ന​​​​ർ ഗ്രേ​​​​ഡ് നാ​​​​ല് (ട്രാ​​​​ക്ക്മാ​​​​ൻ), ഗേ​​​​റ്റ്മാ​​​​ൻ, പോ​​​യി​​​ന്‍റ്സ്മാ​​​​ൻ, ഇ​​​​ല​​​​ക്‌​​​ട്രി​​​​ക്ക​​​​ൽ, എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്, മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, സി​​​​ഗ്ന​​​​ൽ ആ​​​​ൻ​​​​ഡ് ടെ​​​​ലി​​​​ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ഹെ​​​​ൽ​​​​പ്പ​​​​ർ, പോ​​​​ർ​​​​ട്ട​​​​ർ തു​​​​ട​​​​ങ്ങി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

യോ​​​​ഗ്യ​​​​ത: പ​​​​ത്താം​​​​ക്ലാ​​​​സ്/ ഐ​​​​ടി​​​​ഐ/​​​​നാ​​​​ഷ​​​​ണ​​​​ൽ അ​​​​പ്ര​​​​ന്‍റി​​​​സ്ഷി​​​​പ്പ് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് / ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​പേ​​​​ക്ഷി​​​​ക്കാം. ഓ​​​​രോ ജോ​​​​ലി​​​​ക്കും അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​യ ആ​​​​രോ​​​​ഗ്യ, ശാ​​​​രീ​​​​രി​​​​ക യോ​​​​ഗ്യ​​​​ത​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം.

പ്രാ​​​​യം: 2018 ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് 18നും 31​​​​നും ഇ​​​​ട​​​​യി​​​​ൽ.
ശ​​​​ന്പ​​​​ളം: 18,000 രൂ​​​​പ, മ​​​​റ്റ് ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: എ​​​​സ്‌​​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ർ, വ​​​​നി​​​​ത​​​​ക​​​​ൾ, ട്രാ​​​​ൻ​​​​സ് ജെ​​​​ൻ​​​​ഡ​​​​ർ, മ​​​​റ്റ് ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ൾ, സാ​​​​ന്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നോ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ​​​​ക്കും 250 രൂ​​​​പ. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 500 രൂ​​​​പ. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും ഓ​​​​ഫ് ലൈ​​​​നാ​​​​യും ഫീ​​​​സ് അ​​​​ട​​​​യ്ക്കാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്. ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ഫീ​​​​സ് അ​​​​ട​​​​യ്​​​​ക്കു​​​​ന്പോ​​​​ൾ നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്/ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ്/ ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. ഓ​​​​ഫ്‌​​​​ലൈ​​​​ൻ രീ​​​​തി​​​​യി​​​​ൽ ചെ​​​​ലാ​​​​ൻ വ​​​​ഴി സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യി​​​​ലൂ​​​​ടെ​​​​യോ പോ​​​​സ്റ്റ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ വ​​​​ഴി​​​​യോ ഫീ​​​​സ​​​​ട​​​​യ്ക്കാം. വി​​​​ജ്ഞാ​​​​പ​​​​നം ആ​​​​ർ​​​​ആ​​​​ർ​​​​ബി വെ​​​​ബ്സൈ​​​​റ്റു​​​​ക​​​​ളി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.indianrailways.gov.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.

ഒാ​​​​ൺ​​​​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി മാ​​​​ർ​​​​ച്ച് 12.