ആശയമുണ്ടെങ്കില്‍ കൈനിറയെ സമ്മാനങ്ങള്‍
സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു നൂ​ത​ന ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച് കൈ ​നി​റ​യെ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​ൻ സി​എ​സ്ഐ​ആ​ർ അ​വ​സ​ര​മൊ​രു​ക്കു​ന്നു. രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യാ​വ​സാ​യി​ക ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ചാ(സി​എ​സ്ഐ​ആ​ർ) ണ് നവീന ആശയങ്ങൾ തേടുന്നത്. പ്രാ​യോ​ഗി​ക​ക്ഷ​മ​മാ​യ ആ​ശ​യ​ങ്ങ​ൾ 5000 വാ​ക്കി​ൽ ക​വി​യാ​തെ സ്കൂ​ൾ മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ വേ​ണം സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​റ്റ​യ്ക്കോ ഗ്രൂ​പ്പാ​യോ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം.

ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ മൂ​ല്യ നി​ർ​ണ​യം ന​ട​ത്തി മി​ക​ച്ച 50 വി​ദ്യാ​ർ​ഥി​ക​ളെ ന്യൂ​ഡ​ൽ​ഹി​യി​ൽ ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന ര​ണ്ടു ദി​വ​സ​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്കു തെ​രഞ്ഞെ​ടുക്കും. ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശ​ത്തെ സം​ബ​ന്ധി​ച്ച പ​രി​ശീ​ല​ന​മാ​ണു ന​ൽ​കു​ന്ന​ത്.

മൊ​ത്തം 15 സ​മ്മാ​ന​ങ്ങ​ളാ​ണു ന​ൽ​കു​ന്ന​ത്. ഒ​ന്നാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ. ര​ണ്ടാം സ​മ്മാ​നം 50000 രൂ​പ, മൂ​ന്നാം സ​മ്മാ​നം 30000 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http://www.csir.res.in/careeraward/csir-innovation-award-school-children-ciasc-2018