പൈലറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ റാ​യ്ബ​റേ​ലി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി രാ​ഷ്‌​ട്രീ​യ ഉ​റാ​ൻ അ​ക്കാ​ഡ​മി പൈ​ല​റ്റ് പ​രി​ശീ​ല​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മൊ​ത്തം 75 സീ​റ്റ്. ഫി​സി​ക്സ്, മാ​ത്‌​സ്, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ൽ 12-ാം ക്ലാ​സ് 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം മാ​ർ​ക്ക് മ​തി. ഇ​തോ​ടൊ​പ്പം ബി​എ​സ്‌​സി ഏ​വി​യേ​ഷ​ൻ ഡി​ഗ്രി കോ​ഴ്സ് പ​ഠി​ക്കാ​നും സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. മൂ​ന്നു വ​ർ​ഷ​ത്തെ ബി​എ​സ്‌​സി ഏ​വി​യേ​ഷ​ൻ ഡി​ഗ്രി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കു കാ​ണ്‍​പൂ​രി​ലെ ഛത്ര​പ​തി സാ​ഹു മ​ഹാ​രാ​ജ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ബി​രു​ദ​മാ​ണു ന​ൽ​കു​ക.

പൈ​ല​റ്റ് പ​രി​ശീ​ല​നം 18 മാ​സ​മാ​ണ്. 38 ല​ക്ഷം രൂ​പ​യാ​ണു ഫീ​സ്. പു​റ​മെ 1.5 ല​ക്ഷം രൂ​പ സ്റ്റ​ഡി മെ​റ്റീ​രി​യ​ലി​നാ​യി അ​ട​യ്ക്ക​ണം. മേ​യ് 12നാ​ണ് എ​ഴു​ത്തു പ​രീ​ക്ഷ. കേ​ര​ള​ത്തി​ൽ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പ​രു​ത്തും പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്, മാ​ത് സ്, ​ഫി​സി​ക്സ്, റീ​സ​ണിം​ഗ്, ക​റ​ന്‍റ് അ​ഫ​യേ​ഴ്സ് എ​ന്നി​വ​യി​ൽ പ്ല​സ്ടു നി​ല​വാ​ര​ത്തി​ലു​ള്ള ചോ​ദ്യ​ങ്ങ​ളാ​കും ഉ​ണ്ടാ​കു​ക. പ​തി​നേ​ഴ് വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് മേ​യ് ഒ​ന്നു വ​രെ അ​പേ​ക്ഷി​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ട്. വെ​ബ്സൈ​റ്റി​ൽ നി​ന്നു ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ന്ന ഫോ​മി​നൊ​പ്പം അ​പേ​ക്ഷാ ഫീ​സ് 10000 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് അ​പേ​ക്ഷാ ഫീ​സ് ഇ​ല്ല.
വെ​ബ്സൈ​റ്റ്: www.igrua.gov.in.

ബേസില്‍ എംഎസ്‌സി ഇക്കണോമിക്‌സ്

ബം​ഗ​ളൂ​രു ഡോ.​ബി.​ആ​ർ. അം​ബ​ദ്ക​ർ സ്കൂ​ൾ ഓ​ഫ് ഇ​ക്ക​ണോ​മി​ക്സി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ക്ക​ണോ​മി​ക്സ് കോ​ഴ്സി​ന് പ്ല​സ്ടു​ക്കാ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ബി​രു​ദം നേ​ടി​ പ​ഠ​നം അ​വ​സാ​നി​പ്പി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. 65 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. കേ​ന്ദ്ര യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലേ​ക്കു ന​ട​ത്തു​ന്ന പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ വ​ഴി​യാ​ണ് ഇ​വി​ടെ​യും അ​ഡ്മി​ഷ​ൻ. ഏ​പ്രി​ൽ 26ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 200 രൂ​പ.​പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 100 രൂ​പ. വി​ക​ലാം​ഗ​ർ​ക്കു ഫീ​സി​ല്ല. http://www.base-ac.in