കുസോഫില്‍ ഫിഷറീസ് കോഴ്‌സുകള്‍
ക​ട​ൽ പോ​ലെ പ​ര​ന്ന​താ​ണു ഫി​ഷ​റീ​സ് മേ​ഖ​ല​യി​ലെ കോ​ഴ്സു​ക​ൾ. ഉ​ന്ന​ത കോ​ഴ്സു​ക​ൾ പ​ഠി​ച്ചി​റ​ങ്ങി​യാ​ൽ ഉ​യ​ർ​ന്ന വ​രു​മാ​ന​ത്തി​ൽ ജോ​ലി സാ​ധ്യ​ത​യാണു കോഴ്സുകളുടെ പ്രത്യേകത. ഇത്തരം പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ പ​ഠി​ക്കാ​ൻ അ​വ​സ​രം ഒ​രു​ക്കുകയാണ് കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ്.

കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സി​ൽ എം​ബി​എ, എം​എ​ഫ്എ​സ്‌​സി, എം​എ​സ്‌​സി, എ​ൽ​എ​ൽ​എം കോ​ഴ്സു​ക​ൾ​ക്കു 31 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് പൊ​തു വി​ഭാ​ഗ​ത്തി​ന് 1000 രൂ​പ​യും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ ക്ക് 500 ​രൂ​പ​യും. ഫി​നാ​ൻ​സ് ഓ​ഫീ​സ​റു​ടെ പേ​രി​ൽ വൈ​റ്റി​ല എ​സ്ബി​ഐ​യി​ൽ മാ​റാ​വു​ന്ന ഡി​ഡി​യാ​യി പ​രീ​ക്ഷാ ഫീ​സ് അ​ട​യ്ക്ക​ണം. പി​ജി പ്രോ​ഗ്രാ​മു​ക​ൾ​ക്കു പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ് 19നും ​പി​എ​ച്ച്ഡി​ക്ക് ഓ​ഗ​സ്റ്റ് 30നും. ​ഒ​രു അ​പേ​ക്ഷാ ഫോം ​ഉ​പ​യോ​ഗി​ച്ച് അ​ഞ്ചു കോ​ഴ്സു​ക​ൾ​ക്കു വ​രെ അ​പേ​ക്ഷി​ക്കാം.കോ​ഴ്സു​ക​ളും യോ​ഗ്യ​ത​യും ചു​വ​ടെ

എം​എ​ഫ്എ​സ്‌​സി

അ​ക്വാ ക​ൾ​ച്ച​ർ, അ​ക്വാ​റ്റി​ക് ആ​നി​മ​ൽ ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ്, അ​ക്വാ​റ്റി​ക് എ​ൻ​വ​യ​ണ്‍​മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ്, ഫി​ഷ് ബ​യോ​ടെ​ക്നോ​ള​ജി, ഫി​ഷ് ജെ​നി​റ്റി​ക്സ് ആ​ൻ​ഡ് ബ്രീ​ഡിം​ഗ്, ഫി​ഷ് ന്യു​ട്രീ​ഷൻ ആ​ൻ​ഡ് ഫീ​ഡ് ടെ​ക്നോ​ള​ജി, ഫി​ഷ് പ്രോ​സ​സിം​ഗ് ടെ​ക്നോ​ള​ജി, ഫി​ഷ​റീ​സ് ഇ​ക്ക​ണോ​മി​ക്സ്, ഫി​ഷ​റീ​സ് റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, ഫി​ഷ​റി ഹൈ​ഡ്രോ​ഗ്രാ​ഫി, ഫി​ഷ​റീ​സ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി എ​ന്നി മേ​ഖ​ല​ക​ളി​ലാ​ണ് എം​എ​ഫ്എ​സ്‌​സി. നാ​ലു വ​ർ​ഷ​ത്തെ ബി​എ​ഫ്എ​സ്‌​സി പാ​സാ​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഗ്രേ​ഡ് പോ​യി​ന്‍റ് 6.5 നേ​ടി​യി​രി​ക്കണം. ​ബി​എ​ഫ്എ​സ്‌​സി സി​ല​ബ​സി​നെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലാ​യി​രി​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ.

എം​എ​സ്‌​സി

മ​റൈ​ൻ ബ​യോ​ള​ജി: സു​വോ​ള​ജി, അ​ക്വാ​ക​ൾ​ച്ച​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫി​ഷ് ആ​ൻ​ഡ് ഫി​ഷ​റീ​സ്, ബി​എ​ഫ്എ​സ്‌​സി, മൈ​ക്രോ​ബ​യോ​ള​ജി, സു​വോ​ള​ജി, ബോ​ട്ട​ണി, കെ​മി​സ്ട്രി, ലൈ​ഫ് സ​യ​ൻ​സ്, ബ​യോ ടെ​ക്നോ​ള​ജി, ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

ഫി​സി​ക്ക​ൽ ഓ​ഷ്യ​നോ​ഗ്രാ​ഫി: ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. പ​ത്ത് സീ​റ്റ്.
ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി: ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഫി​ഷ​റീ​സ് സ​യ​ൻ​സ്, അ​ഗ്രി​ക്ക​ൾ​ച്ച​ർ, ഹോ​ർ​ട്ടി​ക്ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ് സ​യ​ൻ​സ്, വെ​റ്റ​റി​ന​റി, കെ​മി​സ്ട്രി, സു​വോ​ള​ജി, ബോ​ട്ട​ണി, ബ​യോ​കെ​മി​സ്ട്രി, ലൈ​ഫ് സ​യ​ൻ​സ്, മൈ​ക്രോ​ബ​യോ​ള​ജി,ബ​യോ​ടെ​ക്നോ​ള​ജി എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. ആ​കെ സീ​റ്റ് 25.

ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​ടെ​ക്. പ​ത്ത് സീ​റ്റ്.
ബ​യോ​ടെ​ക്നോ​ള​ജി: ലൈ​ഫ് സ​യ​ൻ​സ്, ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ കെ​മി​സ്ട്രി, മ​റൈ​ൻ ബ​യോ​ള​ജി, ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ്, അ​ക്വാ​ക​ൾ​ച്ച​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫി​ഷ് ആ​ൻ​ഡ് ഫി​ഷ​റീ​സ്, ഫി​ഷ​റീ​സ് സ​യ​ൻ​സ്, നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. 15 സീ​റ്റ്.

മ​റൈ​ൻ മൈ​ക്രോ​ബ​യോ​ള​ജി : ബ​യോ​ടെ​ക്നോ​ള​ജി, മൈ​ക്രോ ബ​യോ​ള​ജി, ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, കെ​മി​സ്ട്രി, സു​വോ​ള​ജി, ബോ​ട്ട​ണി, ബ​യോ​കെ​മി​സ്ട്രി, ലൈ​ഫ്സ​യ​ൻ​സ്, അ​ക്വാ​ക​ൾ​ച്ച​ർ, ഫി​ഷ​റീ​സ് സ​യ​ൻ​സ് എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. 20 സീ​റ്റ്.
സ്റ്റാ​റ്റി​സ്റ്റി​ക്സ്: ബി​രു​ദ​ത​ല​ത്തി​ൽ മാ​ത്ത​മ​റ്റി​ക്സോ സ്റ്റാ​റ്റി​സ്റ്റി​ക്സോ പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. പ​ത്ത് സീ​റ്റ്.

റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് ജി​ഐ​എ​സ്: ഫി​സി​ക്സ്, മാ​ത്ത​മ​റ്റി​ക്സ്, ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി, നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്, ഫി​ഷ​റീ​സ് സ​യ​ൻ​സ് എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​മോ സി​വി​ൽ, എ​യ്റോ​നോട്ടിക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രോ ണി​ക്സ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ, കം​പ്യൂ​ട്ടർ സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ബി​ടെ​ക്കോ. പ​ത്തു സീ​റ്റ്.

ക്ലൈ​മ​റ്റ് സ​യ​ൻ​സ്: ഫി​സി​ക്സ്, മാ​ത്ത​മ​ാറ്റി​ക്സ് പ​ഠി​ച്ച് 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. പ​ത്ത് സീ​റ്റ്.

എ​ർ​ത്ത് സ​യ​ൻ​സ്: ജി​യോ​ള​ജി, ജി​യോ ഫി​സി​ക്സ്, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ്, കെ​മി​സ്ട്രി, എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, നോ​ട്ടി​ക്ക​ൽ സ​യ​ൻ​സ്, സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ്, കോ​സ്റ്റ​ൽ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നി​വ​യി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. പ​ത്ത് സീ​റ്റ്.
മ​റൈ​ൻ കെ​മി​സ്ട്രി: കെ​മി​സ്ട്രി​യി​ൽ ബി​രു​ദം. 15 സീ​റ്റ്.

എ​ൻ​വ​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്: 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​എ​സ്‌സി. 15 സീ​റ്റ്.
എ​ൽ​എ​ൽ​എം മാ​രി​ടൈം ലോ: 55 ​ശ​ത​മാ​നം മാ​ർ​ക്കോ​ടെ നി​യ​മ​ബി​രു​ദം.

എം​ടെ​ക്: ഇ​ന്‍റഗ്രേ​റ്റ​ഡ് കോ​സ്റ്റ​ൽ സോ​ണ്‍ മാ​നേ​ജ്മെ​ന്‍റ്, ഓ​ഷ്യ​ൻ ആ​ൻ​ഡ് കോ​സ്റ്റ​ൽ സേ​ഫ്റ്റി എ​ൻ​ജി​നി​യ​റിം​ഗ്, കോ​സ്റ്റ​ൽ ആ​ൻ​ഡ് ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ്, ഫി​ഷ​റീ​സ് എ​ൻ​ജി​നി​യ​റിം​ഗ്. ബി​ടെ​ക് ആ​ണു യോ​ഗ്യ​ത.

പി​ജി ഡി​പ്ലോ​മ: അ​ക്വേ​റി​യം സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ഇ​ൻ​ഡ​സ്ട്രി​യ​ൽ അ​ക്വാ​ക​ൾ​ച്ച​ർ, മാ​രി​ടൈം ലോ (​സാ​യാ​ഹ്ന കോ​ഴ്സ്).

ഡി​പ്ലോ​മ: ബ്രാ​ക്കി​ഷ് വാ​ട്ട​ർ ആ​ൻ​ഡ് മ​റൈ​ൻ അ​ക്വാ​ക​ൾ​ച്ച​ർ. ബ​യോ​ള​ജി പ​ഠി​ച്ച് പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ആ​കെ 20 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ര​ണ്ടു സെ​മ​സ്റ്റ​റു​ക​ളാ​യി തി​രി​ച്ചി​ട്ടു​ള്ള ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സാ​ണി​ത്. 20000 രൂ​പ​യോ​ളം ചെ​ല​വു വ​രും.

കൂ​ടാ​തെ വി​വി​ധ പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.​ര​ജി​സ്ട്രാ​ർ, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഫി​ഷ​റീ​സ് ആ​ൻ​ഡ് ഓ​ഷ്യ​ൻ സ്റ്റ​ഡീ​സ്, പ​ന​ങ്ങാ​ട് പോ​സ്റ്റ്, കൊ​ച്ചി 682 506.ഫോ​ണ്‍: 04842701085; 0952609 1526. വെ​ബ്സൈ​റ്റ്: www.kufo s.ac.in

എം​ബി​എ

ഫി​ഷ​റീ​സ് മാ​നേ​ജ്മെ​ന്‍റി​ലും ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റിം​ഗ്, ഹ്യൂ​മ​ൻ റി​സോ​ഴ്സ്, റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നോ​ടു കൂ​ടി​യ​താ​ണ് എം​ബി​എ പ്രോ​ഗ്രാം. കൂ​ടാ​തെ എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റി​ലും എം​ബി​എ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ഫി​ഷ​റീ​സ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നോ​ടെ എം​ബി​എ കോ​ഴ്സ് മ​റ്റൊ​രു യൂ​ണി​വേ​ഴ്സി​റ്റി​യും ന​ട​ത്തു​ന്നി​ല്ല. 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം. ആ​കെ 25 സീ​റ്റു​ക​ൾ. കെ​മാ​റ്റ്/​ക്യാ​റ്റ്/ സി​മാ​റ്റ് സ്കോ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. 35 സീ​റ്റ്.