പൊതുമേഖലയിലുള്ള ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനി ലിമിറ്റഡിൽ അസിസ്റ്റന്റുമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആയിരത്തിൽ അധികം ഒഴിവുണ്ട്. ഓണ്‍ലൈൻ എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണു തെരഞ്ഞെടുപ്പ്. അപേക്ഷ ഓണ്‍ലൈനായി സമർപ്പിക്കണം. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.
സംസ്ഥാനാടിസ്ഥാനത്തിലാണ് ഒഴിവുകൾ. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷിക്കുന്ന സംസ്ഥാനത്തുതന്നെ പരീക്ഷയെഴുതണം. സംസ്ഥാനം, കന്പനി എന്നിവ തിരിച്ചുള്ള ഒഴിവുകൾ www.newindia.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ശന്പളം: തുടക്കം 23,000 രൂപ ലഭിക്കും.
യോഗ്യത(2018 ജൂണ്‍ 30ന്): ബിരുദം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനവും നിർബന്ധമാണ്.
പ്രായം: 2018 ജൂണ്‍ 30ന് 18-30. പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈൻ എഴുത്ത്പരീക്ഷ, ഇന്റർവ്യൂ, കംപ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. നെഗറ്റീവ് മാർക്ക് ഉണ്ടാകും.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആറു മാസം പ്രൊബേഷനുണ്ടാകും.
അപേക്ഷാഫീസ്: 500 രൂപ. പട്ടികവിഭാഗം, വികലാംഗർ, വിമുക്തഭടൻമാർ എന്നിവർക്ക് 50 രൂപ മതി. ഓണ്‍ലൈൻ രജിസ്ട്രേഷൻ ലഭിക്കുന്ന സമയത്ത് പേയ്മെന്റ് ചെലാൻ ഉപയോഗിച്ചു വേണം അപേക്ഷാഫീസ് അടയ്ക്കാൻ.
അപേക്ഷിക്കേണ്ട വിധം:www.newi ndia.co.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. അപേക്ഷകർക്ക് ഓണ്‍ലൈൻ വിലാസം നിർബന്ധമാണ്. ഓണ്‍ലൈൻ അപേക്ഷയിൽ അപ്ലോഡ് ചെയ്യുന്നതിന് അപേക്ഷകന്റെ ഒപ്പ്, പാസ്പോർട്ട്സൈസ് കളർ ഫോട്ടോ എന്നിവ സ്കാൻ ചെയ്തതു ഉണ്ടാവണം. മറ്റു വിശദവിവരങ്ങൾക്ക് www.newindi a.co.in.