തിരുച്ചിറപ്പിള്ളി ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് വിവിധ വിഭാഗങ്ങളിൽ ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 968 ഒഴിവുകളാണുള്ളത്. 2018 ഏപ്രിൽ ബാച്ചിലേക്കാണ് തെരഞ്ഞെടുപ്പ്. ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ ട്രേഡിൽ രണ്ടു വർഷവും എംഎൽടി പതോളജി ട്രേഡിൽ പതിനഞ്ച് മാസവും മറ്റു ട്രേഡുകളിൽ ഒരു വർഷവുമാണ് പരിശീലനം. ഒാൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 20.
ഫിറ്റർ, ടർണർ, ഇലക്ട്രീഷൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, എസി ആൻഡ് റഫ്രിജറേഷൻ, ഡീസൽ മെക്കാനിക്, ഡ്രാഫ്റ്റ്മാൻ, ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, കാർപെന്റർ, മെഷിനിസ്റ്റ്, പ്രോഗ്രാം ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, പ്ലംബർ, എംഎൽടി പതോളജി ട്രേഡുകളിലാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക് www.bheltry.co.in.