സ​​​യ​​​ൻ​​​സ്/ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ സി​​​എ​​​സ്ഐ​​​ആ​​​ർ-​​​നെ​​​റ്റ്
കെ​​​മി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, എ​​​ർ​​​ത്ത്,അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക്, ഓ​​​ഷ്യ​​​ൻ, പ്ലാ​​​ന​​​റ്റ​​​റി സ​​​യ​​​ൻ​​​സ്, ലൈ​​​ഫ് സ​​​യ​​​ൻ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, ഫി​​​സി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ്, എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ​​​ഷി​​​പ്പി​​​നും ല​​​ക്ച​​​റ​​​ർ​​​ഷി​​​പ്പി​​​നു​​​മു​​​ള്ള നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന് സി​​​എ​​​സ്ഐ​​​ആ​​​ർ-​​​യു​​​ജി​​​സി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

2018 ജൂ​​​ണ്‍ 17നാ​​​ണ് പ​​​രീ​​​ക്ഷ. ഓ​​​ണ്‍ലൈ​​​ൻ വ​​​ഴി​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ല​​​ക്ച​​​റർ​​​ഷി​​​പ്പി​​​നു മാ​​​ത്ര​​​മാ​​​യോ ജൂ​​​ണി​​​യ​​​ർ റി​​​സ​​​ർ​​​ച്ച് ഫെ​​​ലോ​​​ഷി​​​പ്പോ​​​ടു​​​കൂ​​​ടി​​​യ (ജെ​​​ആ​​​ർ​​​എ​​​ഫ്) ല​​​ക്ച​​​റർ​​​ഷി​​​പ്പി​​​നോ അ​​​പേ​​​ക്ഷി​​​ക്കാം. ഏ​​​തി​​​നാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​പേ​​​ക്ഷ​​​യി​​​ൽ നി​​​ർ​​​ദി​​​ഷ്ട കോ​​​ള​​​ത്തി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം- ജെ​​​ആ​​​ർ​​​എ​​​ഫ് 28 വ​​​യ​​​സ്. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ നി​​​യ​​​മാ​​​നു​​​സൃ​​​ത ഇ​​​ള​​​വ് ല​​​ഭി​​​ക്കും. എസ്്സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് മൂ​​​ന്നും ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​ത്തി​​​ൽ ഇ​​​ള​​​വ് ല​​​ഭി​​​ക്കും. ല​​​ക്ച​​​റ​​​ർ ഷി​​​പ്പി​​​നു വേ​​​ണ്ടി മാ​​​ത്രം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​തി​​​നു പ്രാ​​​യ​​​പ​​​രി​​​ധി ഇ​​​ല്ല. 2018 ജൂ​​​ലൈ 1 അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്രാ​​​യം ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

യോ​​​ഗ്യ​​​ത- 55 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ നാ​​​ലു​​​വ​​​ർ​​​ഷ​​​പ്രോ​​​ഗ്രാം/ ബി​​​ഇ/ ബി​​​ടെ​​​ക്/​​​ബി​​​ഫാം/ എം​​​ബി​​​ബി​​​എ​​​സ്/ എം​​​എ​​​സ്‌സി. എ​​​സ്‌സി/ എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി. പി​​​ജി അ​​​വ​​​സാ​​​ന വ​​​ർ​​​ഷ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. ഇ​​​വ​​​ർ ര​​​ണ്ടു​​​വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ശ്ചി​​​ത​​​ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​രി​​​ക്ക​​​ണം. 1991 സെ​​​പ്റ്റം​​​ബ​​​ർ 11 മു​​​ന്പ് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പി​​​ജി നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ല​​​ക്ച​​​റ​​​ർഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്.

അ​​​പേ​​​ക്ഷാ ഫീ​​​സ്- ജ​​​ന​​​റ​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ന് 1000 രൂ​​​പ, ഒ​​​ബി​​​സി, നോ​​​ണ്‍ക്രി​​​മി​​​ല​​​യ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ന് 500 രൂ​​​പ, മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 250 രൂ​​​പ. അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്ന​​​തി​​​ന് മു​​​ന്പ് www.cs irhrdg.res.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ക​​​യ​​​റി ചെ​​​ലാൻ ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്തെ​​​ടു​​​ക്കു​​​ക.

ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ഏ​​​തെ​​​ങ്കി​​​ലും ശാ​​​ഖ​​​യി​​​ൽ​​​നി​​​ന്ന് ഫീ​​​സ് അ​​​ട​​​യ്ക്കാ​​​വു​​​ന്ന​​​താ​​​ണ്.
അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട​​​വി​​​ധം-www.csirhrdg. res.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ മാ​​​ർ​​​ച്ച് 26നു മു​​​ന്പാ​​​യി ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക. ഫോട്ടോ, ഒപ്പ് എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്www.csirhrdg.res.in.