ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ സ്പെ​ഷ​ലി​സ്റ്റ് ഓ​ഫീ​സ​ർ
ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്കി​​​​ൽ സ്പെ​​​​ഷ​​​​ലി​​​​സ്റ്റ് ഓ​​​​ഫീ​​​​സ​​​​ർ ത​​​​സ്തി​​​​ക​​​​യി​​​​ൽ 145 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ, മാ​​​​നേ​​​​ജ​​​​ർ, സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം. ഏ​​​​പ്രി​​​​ൽ പ​​​​ത്തു മു​​​​ത​​​​ൽ മേ​​​​യ് ര​​​​ണ്ടു വ​​​​രെ അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: ബി​​​​ഇ/​​​​ബി​​​​ടെ​​​​ക് ബി​​​​രു​​​​ദം. എം​​​​ബി​​​​എ ഫി​​​​നാ​​​​ൻ​​​​സ് അ​​​​ല്ലെ​​​​ങ്കി​​​​ൽ ഫി​​നാ​​ൻ​​സി​​ൽ അം​​​​ഗീ​​​​കൃ​​​​ത സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്നും ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മോ ഡി​​​​പ്ലോ​​​​മ​​​​യോ
.
പ്രാ​​​​യം: 20 - 45 വ​​​​യ​​​​സ്. 2018 ജ​​​​നു​​​​വ​​​​രി ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് പ്രാ​​​​യം ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്.
അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: 600 രൂ​​​​പ. എ​​​​സ്‌​​സി, എ​​​​സ്ടി, വി​​​​ക​​​​ലാം​​​​ഗ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 100 രൂ​​​​പ.

അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ www.indian bank.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റിൽ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക. കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് വെ​​​​ബ്സൈ​​​​റ്റ് സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.