ബ്രോഡ്കാസ്റ്റ് എൻജിനിയറിംഗ് കൺസൾട്ടൻസ് ഇന്ത്യ ലിമിറ്റഡ് പേഷ്യന്റ് കെയർ മാനേജർ, പേഷ്യന്റ് കെയർകോ-ഒാർഡിനേറ്റർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 90 ഒഴിവുകളുണ്ട്. കരാർ നിയമനമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 30.
പേഷ്യന്റ് കെയർ മാനേജർ(പിസിഎം)-20 ഒഴിവ്: ലെെഫ് സയൻസിൽ ബിരുദം, ഹോസ്പിറ്റൽ/ ഹെൽത്ത്കെയർ മാനേജ്മെന്റിൽ ഫുൾടെെം പിജി, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 40 വയസ്.
പേഷ്യന്റ് കെയർകോ-ഒാർഡിനേറ്റർ(പിസിസി)-70 ഒഴിവ്: ലെെഫ് സയൻസിൽ ഫുൾടെെം ബിരുദമുള്ളവർക്ക് മുൻഗണന അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഹോസ്പിറ്റലിൽ കുറഞ്ഞത് ഒരു വർഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം, 35 വയസ്.
രജിസ്ട്രേഷൻ ഫീസ്: 300 രൂപ. എസ്സി/എസ്ടി ഭിന്നശേഷിക്കാർക്കാർ എന്നിവർക്കു ഫീസില്ല. BROADCAST ENGINE ERING CONSULTANTS INDIA LIMITED എന്ന പേരിൽ ന്യൂഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ നേരിട്ട് പണമായോ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: അപേക്ഷാ ഫോം കോർപ്പറേറ്റ് ഒാഫീസിൽനിന്നു നേരിട്ടു ലഭിക്കും. വെബ്സെെറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യുകയും ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് സെെസ് ഫോട്ടോ, ആധാർ കാർഡ്, ഡിഡി എന്നിവ സഹിതം താഴെപ്പറയുന്ന വിലാസത്തിൽ അയയ്ക്കുക.
വിലാസം: BECIL’s Corporate Office at BECIL Bhawan, C-56/ A-17, SECTOR-62, Noida-201307(U.P).
വിശദവിവരങ്ങൾക്ക് : www.becil.com