ഭാ​​ര​​ത് കോ​​ക്കിം​​ഗ് കോ​​ൾ ലിമിറ്റഡിൽ അ​​വ​​സ​​രം
കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ൽ മി​​നി ര​​ത്ന പ​​ദ​​വി​​യു​​ള്ള ഭാ​​ര​​ത് കോ​​ക്കിം​​ഗ് കോ​​ൾ ലി​​മി​​റ്റ​​ഡി​​ൽ വി​​വി​​ധ ത​​സ്തി​​ക​​യി​​ലെ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ക്കുന്നു. ജാ​​ർ​​ഖ​​ണ്ഡി​​ലെ ധ​​ൻ​​ബാ​​ദാ​​ണ് ആ​​സ്ഥാ​​നം.

എ​​ഴു​​ത്തു​​പ​​രീ​​ക്ഷ, അ​​ഭി​​മു​​ഖം എ​​ന്നി​​വ​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രി​​ക്കും തെ​​ര​​ഞ്ഞെ​​ടു​​പ്പ്. വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും.

മൈ​​നിം​​ഗ് സി​​ർ​​ദാ​​ർ

യോ​​ഗ്യ​​ത: പ്ല​​സ്ടു അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. ഡി​​ജി​​എം​​എ​​സ് അ​​നു​​വ​​ദി​​ച്ച മൈ​​നിം​​ഗ് സി​​ർ​​ദാ​​ർ​​ഷി​​പ്പ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. ഗ്യാ​​സ് ടെ​​സ്റ്റ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഫ​​സ്റ്റ് എ​​യ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് അ​​ല്ലെ​​ങ്കി​​ൽ മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ മൈ​​നിം​​ഗ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ/ ഡി​​ഗ്രി. ഗ്യാ​​സ് ടെ​​സ്റ്റിം​​ഗ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. ഫ​​സ​​റ്റ് എ​​യ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്.

ജൂ​​ണി​​യ​​ർ ഓ​​വ​​ർ​​മാ​​ൻ

യോ​​ഗ്യ​​ത: മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ മൈ​​നിം​​ഗ് ഡി​​പ്ലോ​​മ. ഡി​​ജി​​എം​​എ​​സ് അ​​നു​​വ​​ദി​​ച്ച ഓ​​വ​​ർ​​മാ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്. ഗ്യാ​​സ് ടെ​​സ്റ്റിം​​ഗ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഫ​​സ്റ്റ് എ​​യ്ഡ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്.

ഓ​​വ​​ർ​​സി​​യ​​ർ (സി​​വി​​ൽ)

പ്ല​​സ്ടു അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യം. മൂ​​ന്നു​​വ​​ർ​​ഷ​​ത്തെ സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ഡി​​പ്ലോ​​മ.
പ്രാ​​യം: എ​​ല്ലാ ത​​സ്തി​​ക​​ക​​ൾ​​ക്കും 18- 30 വ​​യ​​സ്. 2018 ജൂ​​ലൈ ഏ​​ഴ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് പ്രാ​​യം ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് അ​​ഞ്ചും ഒ​​ബി​​സി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്ക് മൂ​​ന്നും വി​​ക​​ലാം​​ഗ​​ർ​​ക്കും വി​​മു​​ക്ത​​ഭ​​ട​​ൻ​​മാ​​ർ​​ക്കും ച​​ട്ട​​പ്ര​​കാ​​രം ഇ​​ള​​വ് ല​​ഭി​​ക്കും.

അ​​പേ​​ക്ഷാ​​ഫീ​​സ്: 300 രൂ​​പ. എ​​സ്‌സി, എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കു ഫീ​​സി​​ല്ല. സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ വ​​ഴി ഫീ​​സ​​ട​​യ്ക്കാം. ഫീ​​സ് അ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള ചെ​​ലാ​​ൻ ഫോം ​​വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്ന് ല​​ഭി​​ക്കും. ചെ​​ലാ​​ൻ ഫോ​​മി​​ൽ അ​​പേ​​ക്ഷി​​ക്കു​​ന്ന ത​​സ്തി​​ക​​യു​​ടെ പോ​​സ്റ്റ് കോ​​ഡ് വ്യ​​ക്ത​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കും.

അ​​പേ​​ക്ഷി​​ക്കേ​​ണ്ട വി​​ധം: www.bcclweb.in വെ​​ബ്സൈ​​റ്റ് വ​​ഴി അ​​പേ​​ക്ഷി​​ക്കാം.
അ​​പേ​​ക്ഷാ ഫോ​​മി​​ൽ ഫോ​​ട്ടോ​​യും ഒ​​പ്പും അ​​പ്‌ലോഡ് ചെ​​യ്യ​​ണം. അ​​തി​​നാ​​യി 20 കെ​​ബി സൈ​​സി​​ൽ കു​​റ​​ഞ്ഞ ഫോ​​ട്ടോ​​യും ഒ​​പ്പും കം​​പ്യൂ​​ട്ട​​റി​​ൽ സേ​​വ് ചെ​​യ്യ​​ണം. ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ശേ​​ഷം പ്രി​​ന്‍റൗ​​ട്ട് അ​​യ​​യ്ക്ക​​ണം. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.