ആ​​​ർ​​​മി​​​യി​​​ൽ ടെ​​​ക്നി​​​ക്ക​​​ൽ എ​​​ൻ​​​ട്രി
ഇ​​​ന്ത്യ​​​ൻ ആ​​​ർ​​​മി​​​യി​​​ലെ128-ാ മത് ടെ​​​ക്നി​​​ക്ക​​​ൽ എ​​​ൻ​​​ട്രി കോ​​​ഴ്സി​​​ലേ​​​ക്ക് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ബി​​​രു​​​ദ​​​ധാ​​​രി​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അപേക്ഷി ക്കാം. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യിരിക്ക ണം. 40 ഒ​​​ഴി​​​വു​​​ക​​​ളു​​​മു​​​ണ്ട്.

എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​വ​​​ർ 01. 10. 2018 നു​​​ള്ളി​​​ൽ പ​​​രീ​​​ക്ഷ പാ​​​സാ​​​യി ബി​​​രു​​​ദം നേ​​​ടി​​​യി​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 20-27 ​​​വ​​​യ​​​സ്. 1992 ജനുവരി ര​​​ണ്ടി​​​നും 1999 ജനുവരി ഒ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: ഉ​​​യ​​​രം 157.5 സെ.​​​മീ. ഉ​​​യ​​​ര​​​ത്തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യ തൂ​​​ക്കം വേ​​​ണം. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​ർ​​​ക്ക് ഉ​​​യ​​​ര​​​ത്തി​​​ൽ ര​​​ണ്ടു സെ.​​​മീ. ഇ​​​ള​​​വ​​​നു​​​വ​​​ദി​​​ക്കും. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്: പ്രാ​​​ഥ​​​മി​​​ക ഘ​​​ട്ട സ്ക്രീ​​​നിം​​​ഗി​​​നു ശേ​​​ഷം യോ​​​ഗ്യ​​​രാ​​​യ​​​വ​​​ർ​​​ക്ക് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ലെ​​​റ്റ​​​ർ അ​​​യയ്ക്കും. തു​​​ട​​​ർ​​​ന്ന് എ​​​സ്എ​​​സ്ബി ഇ​​​ന്‍റ​​​ർ​​​വ്യൂ, ഗ്രൂ​​​പ്പ് ടെ​​​സ്റ്റ്, സൈ​​​ക്കോ​​​ള​​​ജി​​​ക്ക​​​ൽ ടെ​​​സ്റ്റ്, മെ​​​ഡി​​​ക്ക​​​ൽ ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ ര​​​ണ്ട് പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് സൂ​​​ക്ഷി​​​ക്ക​​​ണം. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേയ് 16.