NALCO: 115 ഗ്രാജ്വേറ്റ് എൻജിനിയർ
ന​​​​വ​​​​ര​​​​ത്ന ക​​​​ന്പ​​​​നി​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ അ​​​​ലു​​​​മി​​​​നി​​​​യം ക​​​​ന്പ​​​​നി ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ ഗ്രാജ്വേറ്റ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ ആ​​​​കാ​​​​ൻ അ​​​​വ​​​​സ​​​​രം. ഗേ​​​​റ്റ്-2018 യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം ല​​​​ഭി​​​​ക്കു​​​​ക. 115 ഒ​​​​ഴി​​​​വു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്. ഒാ​​​​ൺ​​​​ലെെ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി: മേ​​​​യ് 22.
മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, മെ​​​​റ്റ​​​​ല​​​​ർ​​​​ജി വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഒ​​​​ഴി​​​​വു​​​​ക​​​​ൾ.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 54 ഒ​​​​ഴി​​​​വു​​​​ക​​​​ളും ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 32 ഒ​​​​ഴി​​​​വു​​​​ക​​​​ളും, മെ​​​​റ്റ​​​​ല​​​​ർ​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 18 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​മാ​​​​ണു​​​​ള്ള​​​​ത്. ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി യ​​​​ഥാ​​​​ക്ര​​​​മം അ​​​​ഞ്ചും ആ​​​​റും ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്.

മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ/ പ്രൊ​​​​ഡ​​​​ക്ഷ​​​​ൻ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കും ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ/​​​​പ​​​​വ​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കും ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്/ ഇ​​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ/​​​​ടെ​​​​ലി​​​​കോം/​​​​ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ്, ഇ​​​ൻ​​​​സ്‌​​​​ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ബി​​​​രു​​​​ദ​​​​ക്കാ​​​​ർ​​​​ക്ക് മെ​​​​റ്റ​​​​ല​​​​ർ​​​​ജി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

യോ​​​​ഗ്യ​​​​ത: ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് മൊ​​​​ത്തം 65 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്കോ​​​​ടെ ഫു​​​​ൾ​​​​ടെെം റെ​​​​ഗു​​​​ല​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ്/​​​​ടെ​​​​ക്നോ​​​​ള​​​​ജി ബി​​​​രു​​​​ദം. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ​​​​ക്ക് 55 ശ​​​​ത​​​​മാ​​​​നം മാ​​​​ർ​​​​ക്ക് മ​​​​തി. നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ൾ​​​​ക്ക് വി​​​​ധേ​​​​യ​​​​മാ​​​​യി അ​​​​വ​​​​സാ​​​​ന വ​​​​ർ​​​​ഷ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കും അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ്രാ​​​​യം : 2018 മേ​​​​യ് 22ന് 30 ​​​​വ​​​​യ​​​​സ് ക​​​​വി​​​​യ​​​​രു​​​​ത്. 1988 മേ​​​​യ് 21 മു​​​​ൻ​​​​പ് ജ​​​​നി​​​​ച്ച​​​​വ​​​​ർ അ​​​​പേ​​​​ക്ഷി​​​​ക്കാ​​​​ൻ അ​​​​ർ​​​​ഹ​​​​ര​​​​ല്ല. സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

ശ​​​​ന്പ​​​​ളം: ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു 40,000-3%-1,40,000 പേ​​​​സ്കെ​​​​യി​​​​ൽ നി​​​​ര​​​​ക്കി​​​​ൽ ശ​​​​ന്പ​​​​ളം ല​​​​ഭി​​​​ക്കും. പ​​​​രി​​​​ശീ​​​​ല​​​​നം വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യാ​​​​ൽ 60,000-3% - 1,80,000 പേ ​​​​സ്കെ​​​​യി​​​​ലോ​​​​ടെ ജൂ​​​​ണി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​ർ E1 ഗ്രേ​​​​ഡ് ത​​​​സ്തി​​​​ക​​​​യി​​​​ൽ നി​​​​യ​​​​മി​​​​ക്കും.

തെര​​​​ഞ്ഞെ​​​​ടു​​​​പ്പ്: മെ​​​​ക്കാ​​​​നി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രി​​​​ക്ക​​​​ൽ, ഇ​​​​ല​​​​ക്‌​​​​ട്രോ​​​​ണി​​​​ക്സ് ആ​​​​ൻ​​​​ഡ് ക​​​​മ്യൂ​​​​ണി​​​​ക്കേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്ട്ര​​​​മെ​​​​ന്‍റേ​​​​ഷ​​​​ൻ, മെ​​​​റ്റ​​​​ല​​​​ർ​​​​ജി​​​​ക്ക​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ ഗ്രാ​​​​ജു​​​​വേ​​​​റ്റ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ് ടെ​​​​സ്റ്റ്- 2018 (ഗേ​​​​റ്റ്-2018) സ്കോ​​​​ർ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ് തി​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്: ജ​​​​ന​​​​റ​​​​ൽ, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് 500 രൂ​​​​പ, എ​​​​സ് സി/ ​​​​എ​​​​സ്ടി/ ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​ർ/ ഡി​​​​പ്പാ​​​​ർ​​​​ട്ട്മെ​​​​ന്‍റ​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 100 രൂ​​​​പ മ​​​​തി. ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് ബാ​​​​ങ്കിം​​​​ഗ്, ഡെ​​​​ബി​​​​റ്റ് കാ​​​​ർ​​​​ഡ്, ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് മു​​​​ഖേ​​​​ന ഫീ​​​​സ​​​​ട​​​​യ്ക്കാം.
അ​​​​പേ​​​​ക്ഷ അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും വി​​​​ജ്ഞാ​​​​പ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും www.nalcoindia.com എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് കാ​​​​ണു​​​​ക.