കോ​സ്റ്റ് ഗാ​ർ​ഡി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ​ൻ​ഡാ​ന്‍റ്; 19 മുതൽ അപേക്ഷിക്കാം
പ്ര​​തി​​രോ​​ധ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ കീ​​ഴി​​ലു​​ള്ള കോ​​സ്റ്റ് ഗാ​​ർ​​ഡി​​ൽ അ​​വി​​വാ​​ഹി​​ത​​രാ​​യ പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ആ​​കാ​​ൻ അ​​വ​​സ​​രം.

അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി, ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി/​​പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ർ/​​ഒ​​ബ്സേ​​ർ​​വ​​ർ, ടെ​​ക്നി​​ക്ക​​ൽ ബ്രാ​​ഞ്ച് എ​​ന്നി​​വ​​യി​​ലേ​​ക്ക് ക​​മ്മീ​​ഷ​​ൻ​​ഡ് ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് പു​​രു​​ഷ​​ൻ​​മാ​​ർ​​ക്കും. ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് ത​​സ്തി​​ക​​യാ​​യ ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി​​യി​​ലേ​​ക്ക് സ്ത്രീ​​ക​ൾ​ക്കും ഷോ​​ർ​​ട്ട് സ​​ർ​​വീ​​സ് പൈ​​ല​​റ്റ് ത​​സ്തി​​ക​​യി​​ലേ​​ക്ക് സ്ത്രീ​​ക​​ൾ​ക്കും പു​​രു​​ഷ​​ൻ​​മാ​​ർ​ക്കു​മാ​ണ് അ​വ​സ​രം. മേയ് 19 മുതൽ ജൂൺ ഒന്നു വരെ അപേക്ഷ സമർപ്പിക്കാം.

അ​​സി​​സ്റ്റ​​ന്‍റ് ക​​മ​​ൻ​​ഡാ​​ന്‍റ് ക​​മ്മീ​​ഷ​​ൻ​​ഡ് ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി- യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത​​സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​​നി​​ന്ന് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​രു​​ദം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം. പ്രാ​​യം: 19-24.
ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി പൈ​​ല​​റ്റ്, നാ​​വി​​ഗേ​​റ്റ​​ർ-​​ഒ​​ബ്സ​​ർ​​വ​​യ​​ർ- യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ നി​​ന്നും 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ ബി​​എ​​സ്‌സി മാ​​ത്ത​​മാ​​റ്റി​​ക്സ്, ഫി​​സി​​ക്സ് പാ​​സാ​​യി​​രി​​ക്ക​​ണം.

ബി​​രു​​ദ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​വ​​ർ​​ഷം ഫി​​സി​​ക്സോ മാ​​ത്ത​​മാ​​റ്റി​​ക്സോ നി​​ർ​​ബ​​ന്ധ​​മാ​​യി പ​​ഠി​​ച്ചി​​രി​​ക്ക​​ണം. മൊ​​ത്തം 60 ശ​​ത​​മാ​​നം മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു​​വി​​നു ഫി​​സി​​ക്സും മാ​​ത്ത​​മാ​​റ്റി​​ക്സും നി​​ർ​​ബ​​ന്ധ​​മാ​​യി പാ​​സാ​​യി​​രി​​ക്ക​​ണം.

അ​​പേ​​ക്ഷ അ​​യ​​യ്ക്കേ​​ണ്ട വി​​ധം: www.joincoastguard.org എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും. ഇ​തേ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.
കോ​​സ്റ്റ് ഗാ​​ർ​​ഡി​​ന്‍റെ മും​​ബൈ, നോ​​യി​​ഡ, ചെ​​ന്നൈ, കോ​​ൽ​​ക്ക​​ത്ത കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ വ​​ച്ചു ന​​ട​​ത്തു​​ന്ന പ്രി​​ലി​​മി​​ന​​റി പ​​രീ​​ക്ഷ​​യ്ക്കു ശേ​​ഷ​​മാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. കൂടുതൽ വിവര ങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.