ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ
സാ​ന്പ​ത്തി​ക ന​യം, ഫി​നാ​ൻ​ഷൽ മാ​നേ​ജ്മെ​ന്‍റ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ ക​ഴി​വു വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ച​താ​ണ് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​നാ​ൻ​ഷൽ മാ​നേ​ജ്മെ​ന്‍റ് (എ​ൻ​ഐ​എ​ഫ്എം).

അ​ക്കൗ​ണ്ടിം​ഗ്, ഓ​ഡി​റ്റ്, ഫി​നാ​ൻ​ഷൽ മാ​നേ​ജ്മെ​ന്‍റ്, പാ​ർ​ല​മെ​ന്‍റ​റി ഫി​നാ​ൻ​ഷ​ൽ ക​ൺ​ട്രോ​ൾ, പൊ​തു​ന​യം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ​ത്തി​ന് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് അ​വ​സ​ര​മൊ​രു​ക്കു​ന്നു.
ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് -ഫി​നാ​ൻ​ഷ​ൽ മാ​ർ​ക്ക​റ്റ് കോ​ഴ്സി​ലേ​ക്ക് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. അ​ഖി​ലേ​ന്ത്യാ കൗ​ൺ​സി​ൽ ഓ​ഫ് ടെ​ക്നി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എ​ഐ​സി​ടി​ഇ), അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റീ​സ് (എ​ഐ​യു) എ​ന്നി​വ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​നു തു​ല്യ​മാ​യി അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള കോ​ഴ്സാ​ണി​ത്.

അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്. ജൂ​ണ്‍ 28ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ആ​സ്ഥാ​ന​മാ​യ ഫ​രീ​ദാ​ബാ​ദി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. ക്യാ​റ്റ്, ജി​ മാ​റ്റ് സ്കോ​റു​ള്ള​വ​രെ​യും ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ൻ​സി പോ​ലു​ള്ള പ്ര​ഫ​ഷ​ണ​ൽ ബി​രു​ദം ഉ​ള്ള​വ​രെ​യും പ്ര​വേ​ശ​നപ​രീ​ക്ഷ​യി​ൽനി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ടു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണു പ്ര​വേ​ശ​നപ​രീ​ക്ഷ. 1000 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ജൂ​ണ്‍ 20ന​കം അ​പേ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: http://www.nifm.ac.in. ഫോ​ൺ: 0129-2465203/211/251, 9999061209, 9871341508, 9871316239.