സഹകരണ യൂണിയന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം
സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​ന്ന ഹ​യ​ര്‍ ഡി​പ്ലോ​മ ഇ​ന്‍ കോ ​ഓ​പ്പ​റേ​ഷ​ന്‍ ആ​ൻഡ് ബി​സി​ന​സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷാ​ഫോ​റം സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കോ​ളജ്, കു​റ​വ​ന്‍​കോ​ണം, തി​രു​വ​ന​ന്ത​പു​രം, അ​വ​ന്നൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര, ചേ​ര്‍​ത്ത​ല, ആ​റ​ന്മു​ള, തി​രു​ന​ക്ക​ര, കോ​ട്ട​യം, പാ​ല, നോ​ര്‍​ത്ത് പ​റ​വൂ​ര്‍, അ​യ്യ​ന്തോ​ള്‍, തൃ​ശൂ​ര്‍, വി​ക്ടോ​റി​യ കോ​ളജ് റോ​ഡ്, പാ​ല​ക്കാ​ട്, തി​രൂ​ര്‍, മ​ല​പ്പു​റം, ത​ളി, കോ​ഴി​ക്കോ​ട്, മ​ണ്ണ​യാ​ട്, ത​ല​ശേ​രി, കോ​ട്ടാ​ച്ചേ​രി, കാ​ഞ്ഞ​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കും.

സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ​മോ ത​ത്തു​ല്യ​മാ​യി കേ​ര​ള സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ട്ടു​ള്ള മ​റ്റ് ഏ​തെ​ങ്കി​ലും ബി​രു​ദ​മോ ആ​യി​രി​ക്കും യോ​ഗ്യ​ത. ജൂ​ലൈ ഒ​ന്നി​ന് 40 വ​യ​സ് ക​വി​യ​രു​ത്. പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​രു​ടെ ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി 45 വ​യ​സ്. ഒബിസി വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 43 വയസ്. സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ര്‍​ക്ക് ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല.

അ​പേ​ക്ഷാ​ഫോ​റം 100 രൂ​പ​യ്ക്ക് നേ​രി​ട്ടും മ​ണി​യോ​ര്‍​ഡ​ര്‍ മു​ഖേ​ന 130 രൂ​പ​യ്ക്കും പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 50 രൂ​പ​യ്ക്കും മ​ണി​യോ​ര്‍​ഡ​ര്‍ മു​ഖേ​ന 80 രൂ​പ​യ്ക്കും ല​ഭി​ക്കും. മ​ണി​യോ​ര്‍​ഡ​ര്‍ ജൂ​ലൈ 10 വ​രെ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ അ​ത​ത് സ​ഹ​ക​ര​ണ പ​രി​ശീ​ല​ന കോ​ളേ​ജ് പ്രി​ന്‍​സി​പ്പാ​ള്‍​മാ​ര്‍​ക്ക് ജൂ​ലൈ 16 ന് ​വൈ​കി​ട്ട് അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.